കൊച്ചി: നിശ്ശബ്ദ വിപ്ലവത്തിലൂടെ ഹരിത ഭാവിയിലേക്ക് ഒരു ചുവടുകൂടി കടന്നുകൊണ്ട് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ 110 സി.സിയുടെ പുതിയ ലിവോ ബിഎസ്-6 മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ചു. ഹോണ്ടയുടെ പുതിയ സാങ്കേതിക വിദ്യയും അര്‍ബന്‍ രൂപകല്‍പ്പനയും ചേര്‍ത്താണ് ലിവോ ബിഎസ്-6 അവതരിപ്പിക്കുന്നതെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യാദ്‌വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.
ഹോണ്ടയുടെ വിശ്വസനീയമായ 110 സി.സി പി.ജി.എം-എഫ്.ഐ എച്ച്.ഇടി (ഹോണ്ട എക്കോ ടെക്‌നോളജി) എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിന് ഇ.എസ്.പി പിന്തുണ നല്‍കുന്നു. ഹോണ്ടയുടെ നൂതനമായ എ.സി.ജി സ്റ്റാര്‍ട്ടര്‍ സ്പാര്‍ക്ക് അനായാസം എൻജന്‍ സ്റ്റാര്‍ട്ട് ചെയ്യാൻ സഹായിക്കും.
പ്രോഗ്രാം ചെയ്ത ഫ്യൂവല്‍ ഇഞ്ചക്ഷന്‍ ആവശ്യത്തിന് മാത്രം ഇന്ധനം ഉപയോഗിക്കുന്നു. കൂടാതെ ഉയര്‍ന്ന ഇന്ധന ക്ഷമതയും ലഭിക്കും. എച്.ഇ.ടി ട്യൂബ് രഹിത ടയര്‍, പുതിയ ഡി.സി ഹെഡ്‌ലാമ്പ്, സർവിസ് ഡ്യൂ ഇന്‍ഡിക്കേറ്റര്‍, അഞ്ച് തരത്തില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന റിയര്‍ സസ്‌പെന്‍ഷന്‍, നീളമുള്ള സീറ്റ്, ക്രമീകരിക്കാവുന്ന സ്റ്റീല്‍ ചെയിന്‍, കോമ്പി ബ്രേക്കിങ് സിസ്റ്റം തുടങ്ങിയ സവിശേഷതകളെല്ലാമുണ്ട്.
അര്‍ബൺ സ്റ്റൈലാണ് രൂപകല്‍പ്പനയിലെ സവിശേഷത. ആകര്‍ഷകമായ ഗ്രാഫിക്‌സുകള്‍ ലിവോ ബി.എസ്-6ന് കൂടുതൽ മിഴിവേകുന്നു. ആറു വര്‍ഷത്തെ വാറണ്ടി പാക്കേജുമുണ്ട്. ലിവോയുടെ വിതരണം ഈയാഴ്ച തന്നെ തുടങ്ങും. രണ്ട് വേരിയൻറുകളിലായി നാല് നിറങ്ങളില്‍ ലിവോ ബിഎസ്-6 ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.