നൂതനം, സൗകര്യപ്രദം; ​െഎ 20ക്ക്​ വൻ വരവേൽപ്പ്​

​ഹ്യുണ്ടായുടെ ജനപ്രിയ ഹാച്ച്​ബാക്കായ ​െഎ 20യുടെ മൂന്നാം തലമുറ വാഹനം പുറത്തിറക്കി. രണ്ട് പെട്രോളും ഒരു ഡീസൽ എഞ്ചിനും വാഗ്​ദാനം ചെയ്യുന്ന വാഹനം ഹ്യുണ്ടായുടെ ബെസ്​റ്റ്​ സെല്ലറുകളിലൊന്നാണ്​. 6.79 ലക്ഷം രൂപയാണ്​ പുതിയ ​െഎ 20യുടെ പ്രാരംഭ വില. ഏറ്റവും ഉയർന്ന ഒാ​േട്ടാമാറ്റിക്​ വാഹനത്തിന്​ 11.18 ലക്ഷവും ഏറ്റവും കുറഞ്ഞ ഡീസൽ വാഹനത്തിന്​ 8.20 ലക്ഷവുമാണ്​ വില.

2008 ലാണ്​ വാഹനം ആദ്യമായി വിപണിയിലെത്തിയത്​. അതിനുശേഷം മാരുതി സ്വിഫ്​റ്റിനൊപ്പം ജനപ്രിയതയിൽ മുന്നേറാൽ ​െഎ 20ക്ക്​ കഴിഞ്ഞിരുന്നു. ടാറ്റാ ആൽ‌ട്രോസ്, മാരുതി ബലേനോ, ടൊയോട്ട ഗ്ലാൻസ തുടങ്ങി ശക്​തരായ എതിരാളികൾക്കിടയിലേക്കാണ്​ ​െഎ20 വിപണിയിൽ എത്തുന്നത്​. ഇതുവരെ 10000 ബുക്കിങ്​ ലഭിച്ച വാഹനത്തിന്​ വിപണിയിൽ വൻ വരവേൽപ്പ്​ ലഭിക്കുന്നതായാണ്​ സൂചന.


എഞ്ചിൻ

1.2 ലിറ്റർ, നാല് സിലിണ്ടർ നാച്ചുറലി ആസ്​പിറേറ്റഡ് പെട്രോൾ എഞ്ചിനാണ്​ ഒന്നാമത്തേത്​. 83 എച്ച്പി കരുത്തും, 115 എൻഎം ടോർകും ഉത്​പാദിപ്പിക്കും. 1.0 ലിറ്റർ, മൂന്ന്​ സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിൻ 120 എച്ച്പി കരുത്തും, 172 എൻഎം ടോർകും ഉത്പാദിപ്പിക്കും. 1.2 ലിറ്റർ എഞ്ചിനിൽ അഞ്ച്​ സ്​പീഡ് മാനുവൽ, സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സുകൾ വരും. മാനുവലിനേക്കാൾ 5 എച്ച്പി കൂടുതലാണ്​ ഒാ​േട്ടാമാറ്റികിന്​. 1.0 ലിറ്ററിൽ 7 സ്പീഡ് ഡിസിടി ഗിയർബോക്സും ഒരു ഐഎംടി (ക്ലച്ച്-ലെസ് മാനുവൽ) ഗിയർബോക്സും ലഭിക്കും.100 എച്ച്പി കരുത്തുള്ളതാണ്​ 1.5 ലിറ്റർ നാല് സിലിണ്ടർ ഡീസൽ എഞ്ചിൻ. ഇപ്പോഴുള്ളതുപോലെ പുതിയ ഐ 20 യിലും ആറ്​ സ്പീഡ് മാനുവൽ ഗിയർബോക്‌സ് മാത്രമേ എഞ്ചിന് നൽകുന്നുള്ളൂ. 1.2 ലിറ്റർ പെട്രോൾ എഞ്ചിന്​ മാനുവൽ ഗിയർബോക്‌സിൽ 20.35 കിലോമീറ്ററും സിവിടി ഓട്ടോമാറ്റിക്കിൽ 19.65 കിലോമീറ്ററുമാണ്​ മൈലേജ്​. 1.0 ലിറ്റർ ടർബോ പെട്രോളിൽ 20.25ഉം ഡിസിടി ഗിയർ‌ബോക്‌സിൽ 20 കിലോമീറ്ററും ലഭിക്കും. 1.5 ലിറ്റർ ഡീസൽ മാനുവലിൽ 25.2 കിലോമീറ്റർ ഇന്ധനക്ഷമതയുണ്ട്.


ഡിസൈൻ

പഴയതിനേക്കാളേറെ സ്പോർട്ടിയായ വാഹനമാണിത്​. 'സെൻസിയസ് സ്പോർട്ടിനെസ്' എന്ന്​ ഹ്യുണ്ടായ്​ വിളിക്കുന്ന ഡിസൈൻ ഭാഷയാണ്​ വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്​. പുതിയതും വലുപ്പമേറിയതുമായ ഗ്രില്ലാണ്​ വാഹനത്തിന്​. പുതിയ ഹെഡ്‌ലൈറ്റ്, ഡി‌ആർ‌എൽ ഡിസൈൻ, ഇസഡ് ആകൃതിയിലുള്ള എൽ‌ഇഡി ഉള്ള പുതിയ ടൈൽ‌ലൈറ്റുകൾ എന്നിവ കൂർത്തതെന്ന്​ തോന്നിപ്പിക്കുന്ന രൂപമാണ്​ നൽകുന്നത്​. പോളാർ വൈറ്റ്, ടൈഫൂൺ സിൽവർ, ടൈറ്റൻ ഗ്രേ, ഫിയറി റെഡ്, സ്റ്റാറി നൈറ്റ്, മെറ്റാലിക് കോപ്പർ എന്നിവയുൾപ്പെടെ ആറ് കളർ ഓപ്ഷനുകളിൽ വാഹനം ലഭിക്കും. ഇതിനുപുറമേ രണ്ട് ഇരട്ട ടോൺ ഫിനിഷുകളിലും ഐ 20 ലഭ്യമാണ്. ബ്ലാക്ക് റൂഫിനൊപ്പം പോളാർ വൈറ്റ്, ബ്ലാക്ക് റൂഫിനൊപ്പം ഫിയറി റെഡ് എന്നിവയാണ്​ ഇരട്ടടോണിൽ വരുന്നത്​.

സവിശേഷതകൾ

നിരവധി സവിശേഷതകളോടെയാണ്​ പുതിയ ഐ 20 എത്തുന്നത്​. ടോപ്പ്-സ്പെക്​ അസ്ത (ഒ) ട്രിമ്മിന് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഹ്യുണ്ടായിയുടെ 'ബ്ലൂലിങ്ക്'സവിശേഷതകൾക്കൊപ്പം 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻറ്​ സിസ്റ്റം എന്നിവ ലഭിക്കും. ഈ ട്രിമ്മിൽ ഡിജിറ്റൽ ഇൻസ്ട്രുമെൻറ്​ ക്ലസ്റ്റർ, 7 സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, സൺറൂഫ്, വയർലെസ് ഫോൺ ചാർജർ, ആംബിയൻറ്​ ലൈറ്റിങ്​ എന്നിവയും ഉണ്ടാകും. 6 എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്​റ്റെബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിവ ഉൾപ്പെടെ നിരവധി സുരക്ഷാ സവിശേഷതകളും പുതിയ ഐ 20 ക്ക്​ ലഭിക്കുന്നു. 5 വർഷം വരെ വാറണ്ടിയും 3 വർഷത്തെ റോഡ്​സൈഡ്​ അസിസ്​റ്റും ബ്ലൂലിങ്ക് കണക്റ്റിൽ 3 വർഷത്തെ സബ്‌സ്‌ക്രിപ്‌ഷനും കമ്പനി വാഗ്​ദാനം ചെയ്യുന്നു.


Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.