​െഎ 20 എൻ ലൈൻ: പുറത്തിറക്കൽ തീയതി പ്രഖ്യാപിച്ച്​ ഹ്യൂണ്ടായ്; മൂന്ന്​ വകഭേദങ്ങൾ

ഹ്യൂണ്ടായുടെ പെർഫോമൻസ്​ വിഭാഗമായ എൻ ലൈൻ വാഹനങ്ങൾ ഇന്ത്യയിലേക്ക്​ എത്തുന്നു. ആദ്യത്തെ എൻ ലൈൻ മോഡലായ ​െഎ 20 ഒാഗസ്​റ്റ്​ 24ന്​ പുറത്തിറക്കും. ഭാവിയിൽ കൂടുതൽ ശക്തിയുള്ള എൻ ലൈനുകൾ വരും. സ്റ്റാൻഡേർഡ് മോഡലിനെ അപേക്ഷിച്ച് എക്‌സ്‌ഹോസ്റ്റ്, സസ്‌പെൻഷൻ പരിഷ്​കരണങ്ങളോടെയാകും ​െഎ 20 എൻ ലൈൻ എത്തുക. കൂടാതെ സ്പോർട്ടി എക്സ്റ്റീരിയർ, ഇൻറീരിയർ അലങ്കാരങ്ങളും ലഭിക്കും. െഎ 20 ലൈനപ്പിന് മുകളിലായിരിക്കും എൻ ലൈനി​െൻറ സ്​ഥാനം. ഐ 20 എൻ ലൈനി​െൻറ വിലകൾ സെപ്റ്റംബറോടെ പ്രഖ്യാപിക്കും.

മൂന്ന്​ വകഭേദങ്ങൾ, രണ്ട്​ ഗിയർബോക്​സ്​ ഒാപ്​ഷൻ

മൂന്ന്​ വകഭേദങ്ങളിൽ രണ്ട്​ ഗിയർബോക്​സ്​ ഒാപ്​ഷനുമായിട്ടായിരിക്കും വാഹനം നിരത്തിലെത്തുക. 120എച്ച്​.പി, 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ്​ കരുത്തുപകരുന്നത്​. N6 iMT, N8 iMT, N8 DCT എന്നിങ്ങനെ മൂന്ന് വേരിയൻറുകളാണ്​ വാഹനത്തിന്​ ഉണ്ടാവുക. മാനുവൽ ട്രാൻസ്​മിഷൻ ഇല്ല. N6 വേരിയൻറിൽ തുടങ്ങി iMT ഗിയർബോക്‌സാണ്​ ഉണ്ടാവുക. ടോപ്പ്-സ്പെക്ക് N8 വേരിയൻറിൽ iMT അല്ലെങ്കിൽ DCT ഓട്ടോമാറ്റിക് ഉപയോഗിക്കും.


എൻ ലൈൻ മോഡലുകൾ 'എല്ലാവർക്കും ആക്സസ് ചെയ്യാവുന്നതായിരിക്കും' എന്ന് കമ്പനി പറയുന്നു. സാധാരണ ​െഎ20കളേക്കാൾ അൽപ്പം മുകളിലായിരിക്കും വാഹനത്തി​െൻറ സ്​ഥാനം. സ്​റ്റാ​േൻറർഡ്​ ​െഎ 20യേക്കാൾ വിലയും കൂടുതലായിരിക്കും. 12-13 ലക്ഷമാണ്​ വില പ്രതീക്ഷിക്കുന്നത്​. സ്‌പോർട്ടിയായ ഫ്രണ്ട് ആൻഡ് റിയർ ബമ്പറുകൾ, സ്‌പോർട്ടിയർ ഗ്രിൽ, അഡീഷണൽ സ്‌കർട്ടുകൾ, റിയർ ഡിഫ്യൂസർ, ട്വിൻ-എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ, വലിയ വീലുകൾ, പ്രത്യേകതരം കളർ ഓപ്ഷനുകൾ എന്നിവ വാഹനത്തിന്​ ലഭിക്കും.

ഉള്ളിലെത്തിയാൽ സ്പോർട്ടി ഫ്രണ്ട് സീറ്റുകൾ, ബെസ്പോക്ക് സ്റ്റിയറിങ്​ വീൽ, മെറ്റൽ പെഡലുകൾ, എൻ ബ്രാൻറഡ്​ ലെതർ ഗിയർ നോബ് എന്നിവ ഉണ്ടായിരിക്കും. 204 എച്ച്പി കരുത്തുള്ള ഐ 20 എൻ ലൈനുകൾ ഇറക്കുമതി ചെയ്യാനും ഹ്യുണ്ടായ്ക്ക്​ പദ്ധതിയുണ്ടെന്നാണ്​ സൂചന. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.