വെന്യുവിന്​ പുതിയ വേരിയൻറുകൾ അവതരിപ്പിച്ച്​ ഹ്യുണ്ടായ്​; ഡീസൽ വകഭേദത്തിന്​ വിലകൂടും

കോംപാക്​ട്​ എസ്​.യു.വി വെന്യൂവി​​ലേക്ക്​ രണ്ട്​ വേരിയൻറുകൾ കൂട്ടിച്ചേർത്ത്​ ഹ്യുണ്ടായ്​. ഇതോടൊപ്പം ചില വേരിയൻറുകൾ വാഹനത്തിൽനിന്ന്​ ഒഴിവാക്കിയിട്ടും ഉണ്ട്​. എസ്​(ഒ), എസ്​എക്​സ്​ (ഒ) എന്നിങ്ങനെ രണ്ട്​ വേരിയൻറുകളാണ്​ കൂട്ടിച്ചേർക്കുന്നത്​. നിലവിൽ 6.92മുതൽ 11.78വരെയാണ്​ വെന്യൂവിന്​ വിലവരുന്നത്​. എസ്​(ഒ) ട്രിമ്മിൽ ഒരു ലിറ്റർ ടർബോ പെട്രോൾ, 1.5ലിറ്റർ ഡീസൽ എഞ്ചിൻ ഒാപ്​ഷനുകൾ ഉണ്ടായിരിക്കും​. ടർബോ-പെട്രോളിന് ആറ്​ സ്​പീഡ് ഐ‌എം‌ടി അല്ലെങ്കിൽഏഴ്​ സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർ‌ബോക്​സ്​ ലഭിക്കും.


എസ്​എക്​സ്​ (ഒ) എക്​സിക്യൂട്ടീവ്​ ​വേരിയൻറിന്​ ഡീസൽ എഞ്ചിൻ ലഭിക്കും. 1.0 ലിറ്റർ ടർബോ എസ്​എക്​സ്​ (ഒ) എം.ടി വേരിയൻറാണ്​ നിലവിൽ ഒഴിവാക്കിയിരിക്കുന്നത്​. ഡീസൽ എഞ്ചിൻ ഇനിമുതൽ എസ് (ഒ) ട്രിമിൽ നിന്ന് മാത്രമേ ലഭ്യമാകൂ. എൻട്രി ലെവൽ ഇ, എസ് വേരിയൻറുകളിൽ ഡീസൽ മുമ്പ് ലഭ്യമായിരുന്നു. എന്നാൽ ഇവ രണ്ടും ഇപ്പോൾ കമ്പനി ഒഴിവാക്കിയിട്ടുണ്ട്. വെന്യൂ ഡീസൽ വില 9.45 ലക്ഷം രൂപയിലകാും ഇനിമുതൽ​ ആരംഭിക്കുക. നേരത്തെ ഇത്​ 8.38 ലക്ഷമായിരുന്നു.


കിയ സോനെറ്റ്, ഫോർഡ് ഇക്കോസ്പോർട്ട്, ടാറ്റ നെക്​സൺ, മാരുതി വിറ്റാര ബ്രെസ്സ, ടൊയോട്ട അർബൻ ക്രൂസർ, റെനോ കൈഗർ, നിസാൻ മാഗ്നൈറ്റ് എന്നിവരാണ്​ വെന്യൂവി​െൻറ പ്രധാന എതിരാളികൾ. ഹ്യൂണ്ടായുടെ അടുത്ത വാഹനം വെന്യൂവിനും താളെവരുന്ന ചെറിയ എസ്‌യുവി ആയിരിക്കും. എഎക്സ് 1 എന്ന കോഡ്​നാമമുള്ള വാഹനം ടാറ്റയുടെ വരാനിരിക്കുന്ന എച്ച്ബിഎക്സ് കൺസെപ്റ്റ് എസ്‌യുവിക്ക്​ എതിരാളിയാകും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.