ഇ.വിയിൽ കരുത്ത് ഉറപ്പിക്കാൻ ടാറ്റ; ഇന്ത്യയിലും വിദേശത്തും ബാറ്ററി കമ്പനികൾ

ന്യൂഡൽഹി: ഇലക്ട്രിക് വാഹന(ഇ.വി) രംഗത്തെ ഇന്ത്യയിലെ വമ്പൻമാരായ ടാറ്റ മോട്ടോഴ്സ് ബാറ്ററി കമ്പനികൾ ആരംഭിക്കാനൊരുങ്ങുന്നു. ഇലക്ട്രിക് വാഹന ബാറ്ററികൾ നിർമ്മിക്കാനായി ഇന്ത്യയിലും വിദേശത്തുമായി കമ്പനിക‍ൾ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ വിപണിയിലുള്ള മോഡലുകൾക്ക് ഇലക്ട്രിക് പതിപ്പുകൾ നൽകുക മാത്രമാണ് കമ്പനി ഇത്ര നാൾ ചെയ്തത്. സ്വന്തമായി ബാറ്ററികൾ നിർമ്മിച്ച് ഇലക്ട്രിക് വാഹന വിപണിയിൽ വിപ്ലവം സൃഷ്ടിക്കാനുള്ള നീക്കത്തിലാണ് കമ്പനി.

ഇ.വി നിർമ്മാണം ശക്തമാക്കാനാണ് തീരുമാനമെന്ന് ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് കാർ നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് 2025 ഓടെ 10 പുതിയ ഇലക്ട്രിക് വാഹനങ്ങൾ വിപണിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ടാറ്റയുടെ തന്നെ ഉടമസ്ഥതയിലുള്ള ജാഗ്വർ ലാന്‍റ് റോവറിന്‍റെ ആഢംബര ജാഗ്വർ ബ്രാന്‍റ് 2025 ഓടെ പൂർണമായി ഇലക്ട്രിക് ആവും. 2030 ഓടെ ജാഗ്വർ ബ്രാന്‍റിന് കീഴിലുള്ള മുഴുവൻ ഇലക്ട്രിക് കാറുകളും വിപണിയിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ടാറ്റ വലിയ മാറ്റത്തിന്‍റെ പാതയിലാണെന്നും കാർബൺ ന്യട്രൽ ആവുകയാണ് ലക്ഷ്യമെന്ന് കമ്പനി ഉടൻ പ്രഖ്യാപിക്കുമെന്നും എൻ.ചന്ദ്രശേഖരൻ വ്യക്തമാക്കി.ബാറ്ററികളിലും അവയുടെ അസംസ്കൃത വസ്തുക്കളുടെ വിതരണത്തിലും നിക്ഷേപം നടത്തി സീറോ എമിഷൻ തന്ത്രങ്ങളിലേക്ക് ആഗോളതലത്തിൽ കമ്പനികൾ മാറുന്നതിന്‍റെ ഭാഗമായാണ് ടാറ്റയുടെ നീക്കം. 

Tags:    
News Summary - India's Tata Group Readying Plan For Battery Company In India, Abroad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.