കൊച്ചി: ഇസുസു മോട്ടോഴ്സ് ഇന്ത്യ ബിഎസ്6 ഡി-മാക്‌സ് റെഗുലര്‍ ക്യാബ്, ഡി-മാക്‌സ് എസ്-ക്യാബ് എന്നിവ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഗുഡ്സ് വാഹനശ്രേണി വിപുലീകരിക്കുന്നതിെൻറ ഭാഗമായി അവതരിപ്പിച്ച ഡി-മാക്സ് സൂപ്പര്‍ സ്ട്രോംഗിന് 1,710 കിലോഗ്രാം വഹിക്കാനുള്ള ശേഷിയുണ്ട്. ശക്തമായ 2.5 ലിറ്റര്‍ ഇസുസു 4ജെഎ1 എഞ്ചിനാണ് വാഹനത്തിെൻറത്. ഗുഡ്സ് വാഹന വിഭാഗത്തില്‍ നിരവധി ഫസ്റ്റ്-ഇന്‍-സെഗ്മെൻറ് സവിശേഷതകളോടെയാണ് വാഹനം എത്തുന്നത്.
ഡി-മാക്‌സ് റെഗുലര്‍, ഡി-മാക്‌സ് എസ്-ക്യാബ് എന്നിവ പുതിയ ഗലേന ഗ്രേ കളറിനൊപ്പം സ്പ്ലാഷ് വൈറ്റ്, ടൈറ്റാനിയം സില്‍വര്‍ നിറങ്ങളില്‍ ലഭ്യമാണ്. 8,38,929 രൂപയാണ് പുതിയ ഡി-മാക്സ് സൂപ്പര്‍ സ്ട്രോങ്ങിെൻറ എക്‌സ്-ഷോറൂം വില. എക്സ്റ്റീരിയറിലും ഇൻറീരിയറിലും സവിശേഷതകളാല്‍ സമ്പന്നമാണ് പുതുക്കിയ മോഡലുകള്‍. എയറോഡൈനാമിക് എക്സ്റ്റീരിയര്‍ ഡിസൈന്‍, പുതിയ ഗ്രില്‍, ബോണറ്റ്, ബമ്പര്‍ ഡിസൈനുകള്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍. ടേണ്‍ ഇന്‍ഡിക്കേറ്ററുകളുമായി സംയോജിപ്പിച്ചാണ് പുതിയ ഹെഡ്ലാമ്പ് ഒരുക്കിയിരിക്കുന്നത്.
വേരിയബിള്‍ ജ്യോമെട്രിക് ടര്‍ബോചാര്‍ജറാണ് രണ്ട് വാഹനങ്ങിലും സജ്ജീകരിച്ചിരിക്കുന്നത്. ഇലക്ട്രോണിക് നിയന്ത്രിത ഇജിആര്‍ (എക്സ്ഹോസ്റ്റ് ഗ്യാസ് റീസര്‍ക്കുലേഷന്‍) സംവിധാനവും വാഹനത്തിനുണ്ട്. ഗിയര്‍ ഷിഫ്റ്റ് ഇന്‍ഡിക്കേറ്ററുള്ള മള്‍ട്ടി-ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേ ക്ലസ്റ്ററാണ് രണ്ട് മോഡലുകളിലും വരുന്നത്. ഗുണനിലവാരമുള്ള ഫാബ്രിക് അപ്‌ഹോള്‍സ്റ്ററി സീറ്റുകളും ഒരുക്കിയിട്ടുണ്ട്. മുന്നിലും പിന്നിലും ക്രംപിള്‍ സോണുകള്‍, ക്രോസ് കാര്‍ ഫ്രണ്ട് ബീം, ഡോര്‍ സൈഡ് ഇന്‍ട്രൂഷന്‍ ബീം, കൊളാപ്‌സിബിള്‍ സ്റ്റിയറിംഗ് കോളം, ഡ്രൈവ് ട്രെയിനിന് അണ്ടര്‍ബോഡി സ്റ്റീല്‍ സംക്ഷണം എന്നിവ അടങ്ങുന്ന മികച്ച സുരക്ഷാ സംവിധാനങ്ങളാണ് രണ്ട് വാഹനങ്ങളിലും സജ്ജീകരിച്ചിരിക്കുന്നത്.
കൂടാതെ, ബ്രേക്ക് ഓവര്‍റൈഡ് സിസ്റ്റവും(ബോസ്) വാഹനത്തിലുണ്ട്. ഇസുസു ഡി-മാക്‌സ്, ഡി-മാക്‌സ് എസ്-ക്യാബ് വാഹനങ്ങള്‍ വിവിധ ഭൂപ്രദേശങ്ങളിലായി 40 ലക്ഷം കിലോമീറ്ററിലധികം ടെസ്റ്റ് പൂര്‍ത്തികരിച്ചാണ് എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.