ഇസുസുവി​െൻറ കരുത്തന്മാർ മടങ്ങിയെത്തി; ഡി മാക്​സും എം.യു.എക്​സും പുനരവതരിപ്പിച്ചു

2021 മോഡൽ ഇസുസു ഡി-മാക്​സ്​ പിക്​ അപ്പ്, എംയു-എക്​സ്​ എസ്‌യുവി എന്നിവ ഇന്ത്യയിൽ അവതരിപ്പിച്ചു. ബി‌എസ് ആറ്​ യുഗം ആരംഭിച്ചശേഷം 2020 ഏപ്രിലിൽ രാജ്യത്ത്​ ഇൗ വാഹനങ്ങളുടെ വിൽപ്പന കമ്പനി നിർത്തിവച്ചിരുന്നു. ഡി-മാക്​സ്​ പിക്​ അപ്പിന്​ 16.98 ലക്ഷവും എംയു-എക്​സ്​ എസ്‌യുവിക്ക്​ 32.23 ലക്ഷവുമാണ് (എക്സ്ഷോറൂം, തമിഴ്‌നാട്)​ വിലയിട്ടിരിക്കുന്നത്​. അന്താരാഷ്​ട്ര വിപണികളിൽ ലഭ്യമായ ഏറ്റവും പുതിയ ഇസുസു മോഡലുകളല്ല ഇപ്പോഴും ഇന്ത്യയിൽ ലഭ്യമായിരിക്കുന്നത്​. തൽക്കാലം പഴയ തലമുറ വാഹനങ്ങളിൽ തുടരാൻ കമ്പനിയുടെ ഇന്ത്യൻ വിഭാഗം തീരുമാനിക്കുകയായിരുന്നു.


ഡി-മാക്​സിൽ ഹൈലാൻഡർ, വി-ക്രോസ് ഇസഡ്, വി-ക്രോസ് ഇസഡ് പ്രസ്​റ്റീജ് എന്നീ വേരിയൻറുകളാണുള്ളത്​. ബിഎസ് ആറ്​ 163 എച്ച്പി, 1.9 ലിറ്റർ ഡീസൽ എഞ്ചിനാണ് വാഹനത്തിന്​. 4x2,4x4 വേരിയൻറുകളിൽ വാഹനം ലഭ്യമാണ്​. രണ്ട് എംയു-എക്​സ്​ വേരിയൻറുകളിലും ബിഎസ് ആറ്​ 163 എച്ച്പി, 1.9 ലിറ്റർ ഡീസൽ എഞ്ചിൻ ലഭിക്കും. 16.98 മുതൽ 24.49 ലക്ഷം രൂപ വരെയാണ്​ ഡി-മാക്‌സി​െൻറ വിവിധ വകഭേദങ്ങളുടെ വില​.

ഹൈലാൻഡർ വേരിയൻറും വി-ക്രോസ് ട്രിമ്മുകളും തമ്മിൽ ചില വ്യത്യാസങ്ങളുണ്ട്​. ഹൈലാൻഡർ രണ്ട്​ വീൽ ഡ്രൈവിലും 6 സ്പീഡ് മാനുവൽ ഗിയർബോക്‌സിലും മാത്രമേ ലഭ്യമാകൂ. വി-ക്രോസ് വേരിയൻറുകൾക്ക് ഫോർവീൽ സിസ്റ്റവും 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളും ലഭിക്കും.


ഡി-മാക്​സ്​ ഹൈലാൻഡർ

ഡി-മാക്​സ്​ ശ്രേണിയിലേക്കുള്ള എൻട്രി ലെവൽ വാഹനമാണ്​​ ഹൈലാൻഡർ. ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, എബിഎസ് വിത്​ ഇബിഡി, റിയർ പാർക്കിങ്​​ സെൻസറുകൾ, ഐസോഫിക്​സ്​ ആങ്കറുകൾ എന്നിവ സ്റ്റാൻഡേർഡായി ഇതിൽ വരും. 16 ഇഞ്ച് വീലുകൾ, ആറ്​ തരത്തിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, 60:40 അനുപാതത്തിൽ മടക്കാവുന്ന പിൻ സീറ്റുകൾ എന്നിവ പ്രത്യേകതകളാണ്​. അനലോഗ് ഡയലുകൾക്കിടയിൽ പുതിയ ഡിജിറ്റൽ കളർ എം‌ഐഡിയും ഉൾപ്പെടുത്തിയിട്ടുണ്ട്​. മുന്നിലും പിന്നിലും യുഎസ്ബി പോർട്ടുകളും പവർ വിൻഡോകളും നൽകിയിട്ടുണ്ട്​. റിയർ എസി വെൻറുകളുള്ള മാനുവൽ എസി യൂണിറ്റും ഉൾപ്പെടുത്തിയിട്ടുണ്ട്​.

ഡി-മാക്​സ്​ വി-ക്രോസ്

ഓട്ടോ ലെവലിങ്​ എൽഇഡി പ്രൊജക്​ടർ ഹെഡ്‌ലാമ്പുകൾ, 18 ഇഞ്ച് അലോയ് വീലുകൾ, കീലെസ് എൻട്രി, പുഷ്​ബട്ടൻ സ്​റ്റാർട്ട്​, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, 7.0 ഇഞ്ച് ഇൻഫോടെയ്ൻമെൻറ്​ ടച്ച്‌സ്‌ക്രീൻ തുടങ്ങിയ സവിശേഷതകൾ ഡി-മാക്‌സ് വി-ക്രോസ് ഇസഡ് ട്രിമ്മിലുണ്ട്​ (19.98-20.98 ലക്ഷം രൂപ). യുഎസ്ബി, ബ്ലൂടൂത്ത്, ഓക്​സ്​-ഇൻ, ഡിവിഡി, സ്റ്റിയറിംഗ് മൗണ്ട് ചെയ്​ത നിയന്ത്രണങ്ങൾ, റിയർ പാർക്കിങ്​ കാമറ എന്നിവയും നൽകിയിട്ടുണ്ട്​.

വി-ക്രോസ് ഇസഡ് പ്രസ്റ്റീജ് (24.49 ലക്ഷം രൂപ) വേരിയൻറിൽ സൈഡ്, കർട്ടൻ എയർബാഗുകൾ, ഇ.എസ്.സി, ട്രാക്ഷൻ കൺട്രോൾ, ഹിൽ-ഡിസൻറ്​ അസിസ്​റ്റ്​, ഷിഫ്റ്റ്-ഓൺ-ഫ്ലൈ 4 ഡബ്ല്യു.ഡി, ലെതർ സീറ്റുകൾ, 8-സ്പീക്കർ സൗണ്ട് സിസ്റ്റം, പവേർഡ്​ ഡ്രൈവർ സീറ്റ്​ ഓട്ടോ ക്രൂസ് കൺട്രോൾ തുടങ്ങി ആധുനികമായ സവിശേഷതകൾ ലഭിക്കും.


ഇസുസു എംയു-എക്‌സ്​

6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്​സും 163 എച്ച്പി, 1.9 ലിറ്റർ ഡീസൽ എഞ്ചിനുമാണ് ഇസുസു എംയു-എകസിൽ. 4x2 (33.23 ലക്ഷം രൂപ), 4x4 വേരിയൻറുകളും (35.19 ലക്ഷം രൂപ) നിലനിർത്തിയിട്ടുണ്ട്​. ആറ് എയർബാഗുകൾ, റിയർ പാർക്കിങ്​ സെൻസറുകൾ, പിൻ ക്യാമറ, എൽഇഡി ഹെഡ്​ലൈറ്റുകൾ, പവേർഡ്​ ഡ്രൈവർ സീറ്റ്, പവേർഡ് സ്പ്ലിറ്റ്-ഫോൾഡിങ്​ രണ്ട്​ മുന്ന്​ നിര സീറ്റുകൾ, 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻറ സിസ്റ്റം, ക്രൂസ് കൺട്രോൾ എന്നിവ സ്റ്റാൻഡേർഡാണ്. എം‌ജി ഗ്ലോസ്റ്റർ (29.98-36.88 ലക്ഷം രൂപ), ഫോർഡ് എൻ‌ഡവർ (29.99-36.25 ലക്ഷം രൂപ), ടൊയോട്ട ഫോർച്യൂണർ, ലെജൻഡർ (30.34-38.30 ലക്ഷം രൂപ), മഹീന്ദ്ര ആൾടൂറസ്​ ജി 4 എന്നിവയുൾപ്പെടെയുള്ള കരുത്തന്മാരാണ്​ എംയു-എക്‌സ്ി​െൻറ എതിരാളികൾ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.