എന്തെങ്കിലും അത്യാവശ്യ കാര്യങ്ങൾക്ക് പോകുേമ്പാൾ സിറ്റികളിലെ ട്രാഫിക് ബ്ലോക്കുകളിൽ പെട്ടുപോകാത്തവർ ചുരുക്കമായിരിക്കും. അപ്പോഴൊക്കെ ചിലരെങ്കിലും കാറിന് ചിറകുണ്ടായിരുന്നുവെങ്കിൽ ലക്ഷ്യ സ്ഥാനത്തേക്ക് പറന്നുപോകാമായിരുന്നു എന്ന് ചിന്തിച്ചിട്ടുമുണ്ടാകും. ആഡംബര വാഹന നിർമാതാക്കളായ റോൾസ് റോയ്സ് അടക്കമുള്ള കമ്പനികൾ കാലങ്ങളായി പറക്കുന്ന കാറുകൾക്ക് വേണ്ടിയുള്ള ഗവേഷണത്തിലാണ്. ഉൗബർ ടെക്നോളജീസും പരീക്ഷണം നടത്തുന്നുണ്ട്.
പറക്കുംകാറുകളുടെ പരീക്ഷണം ചില കമ്പനികൾ നടത്തിയിട്ടുണ്ട്. എന്നാൽ, ഏറ്റവും അവസാനമായി ഒരു ജപ്പാൻ കമ്പനിയും കാറ് പറത്തി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. സ്കൈ ഡ്രൈവ് എന്ന കമ്പനി നിർമിച്ച eVTOL(വെർട്ടിക്കൽ ടേക്-ഒാഫ് ആൻഡ് ലാൻഡിങ്) എന്ന വാഹനം ഒരാളെ വഹിച്ച് ഉയർന്നുപൊങ്ങി അൽപ്പനേരം പറന്ന് വിജയകരമായി ലാൻഡ് ചെയ്യുകയും ചെയ്തു.
ഒരാൾക്ക് മാത്രമാണ് വാഹനത്തിൽ യാത്ര ചെയ്യാൻ സാധിക്കുക. അതുകൊണ്ടുതന്നെ സ്കൈ ഡ്രൈവിെൻറ വാഹനം കാണുന്നവർക്ക് ഒരു ബൈക്ക് പറന്നുപോകുന്നത് പോലെയാണ് തോന്നുക. 'ലോകത്തെ 100ലധികം വരുന്ന പറക്കുന്ന കാർ പ്രൊജക്ടുകളിൽ വളരെ ചുരുക്കം എണ്ണത്തിന് മാത്രമാണ് ഒരാളെ വഹിച്ചുകൊണ്ട് പറക്കുന്ന കാർ പരീക്ഷിക്കാൻ സാധിച്ചത്. -സ്കൈ ഡ്രൈവ് തലവൻ ടൊമോഹിറോ ഫുകുസാവ പറഞ്ഞു.
പരീക്ഷണാടിസ്ഥാനത്തിൽ കാർ പറത്തുന്ന വിഡിയോയും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ, സുരക്ഷയ്ക്കായി വലകൾ സജ്ജീകരിച്ചുകൊണ്ട് വളരെ പരിമിത സാഹചര്യത്തിലാണ് നാല് മിനിറ്റോളം കാർ പറത്തിയത്. എന്തായാലും, 2023ൽ തങ്ങൾ ഒൗദ്യോഗികമായി ലോഞ്ച് ചെയ്യുന്ന പറക്കും കാർ അതീവ സുരക്ഷ പ്രധാനം ചെയ്യുന്നതായിരിക്കുമെന്നും സ്കൈ ഡ്രൈവ് ഉറപ്പുനൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.