നിറങ്ങളിൽ ആറാടി ജാവ 42; അലോയ് ഉൾപ്പടെ മാറും

പുതിയ നിറങ്ങളുമായി പരിഷ്​കരിച്ച ജാവ 42 വെള്ളിയാഴ്ച അവതരിപ്പിക്കും. ക്ലാസിക്​ ലെജണ്ട്​സ്​ നിർമിക്കുന്ന വാഹനത്തിന്‍റെ ടീസർ കമ്പനി പുറത്തുവിട്ടു. 2020ൽ ബി‌എസ് ആറ്​ പതിപ്പ് പുറത്തിറങ്ങിയതിന്ശേഷം രണ്ടാമത്തെ മുഖംമിനുക്കലിനാണ്​ ജാവ വിധേയമാകുന്നത്​. നിറങ്ങളെകൂടാതെ വിവിധ അപ്‌ഡേറ്റുകളും ബൈക്കിന്​ ലഭിക്കും.


പുതിയ അലോയ് വീലുകൾ, ഫ്ലൈസ്‌ക്രീൻ, പിന്നിലെ റൈഡറിനായി ഗ്രാബ് റെയിൽ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്​. ബൈക്കിന്‍റെ എഞ്ചിൻ കവറുകൾ, എക്‌സ്‌ഹോസ്റ്റ്, ഹെഡ്‌ലൈറ്റ് ബെസെൽ, സസ്‌പെൻഷൻ എന്നിവ കറുപ്പ്​ പൂശിയാണ്​ എത്തുന്നത്​. ഇത് വാഹനത്തിന് ഇരുണ്ട രൂപം നൽകുന്നു. സീറ്റിന് പുതിയ സ്റ്റിച്ചിംഗ് പാറ്റേണും നൽകിയിട്ടുണ്ട്​. അപ്‌ഡേറ്റുകൾ ഉൾപ്പെടുത്തി 42ന്‍റെ പുതിയ വേരിയൻറ് അവതരിപ്പിക്കുകയും നിലവിലെ മോഡലിനെ മറ്റൊരു വേരിയന്‍റായി നിലനിർത്തുകയും ചെയ്യാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.


എഞ്ചിൻ സവിശേഷതകൾ മുമ്പത്തെപ്പോലെ തന്നെ തുടരാനാണ്​ സാധ്യത. ബിഎസ് ആറ്​, 293 സിസി സിംഗിൾ സിലിണ്ടർ എഞ്ചിൻ ലിക്വിഡ്-കൂൾഡ് ആണ്. ഇത് 26.14 ബിഎച്ച്പിയും 27.05 എൻഎം പീക്ക് ടോർക്കും ഉത്​പാദിപ്പിക്കും. 



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.