കോമ്പസിന് വൻ ഡിസ്കൗണ്ട് പ്രഖ്യാപിച്ച് ജീപ്പ്. രണ്ട് ലക്ഷം രൂപ വരെ ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്റ്റാേൻറർഡ് കോമ്പസിന് 80,000 രൂപയാണ് ഇളവ് നൽകുക. ഏറ്റവും ഉയർന്ന ട്രെയിൽഹോക്കിന് രണ്ട് ലക്ഷം രൂപയാണ് ആനുകൂല്യങ്ങളായി നൽകുക. ഇതിെൻറ ചുവടുപിടിച്ച് കെ.വി.ആർ മോേട്ടാഴ്സ് ഫ്രീഡം ഒാഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പ്രകാരം 1,80,000 രൂപയുടെ ഇളവുകളാണ് കെ.വി.ആർ കാലിക്കറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
എന്താണീ ഇളവുകൾ
എല്ലാ ഇളവുകളും പണമായല്ല ജീപ്പ് വാഗ്ദാനം ചെയ്യുന്നതെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഡൗൺപേയ്മെൻറ് ഇല്ലാതെ ഉപഭോക്താക്കൾക്ക് 100 ശതമാനം വരെ ഓൺ-റോഡ് ധനസഹായം ലഭിക്കും. പിന്നെ നൽകുന്നത് ചില ഇ.എം.െഎ സ്കീമുകളാണ്. ഒരു വർഷത്തിൽ തുടർച്ചയായി മൂന്ന് മാസത്തേക്ക് ഇഎംഐ അടയ്ക്കുന്നതിൽ 50 ശതമാനം ഇളവ് നൽകും. ജീപ്പ് ഹൈബ്രിഡ് സ്കീം എന്ന് വിളിക്കുന്ന മറ്റൊരു ഇ.എം.െഎ സ്കീമും ഉൾപ്പെടുത്തിയിട്ടുണ്ട്.
2017 ലാണ് ജീപ്പ് കോമ്പസ് ഇന്ത്യയിലെത്തുന്നത്. 1.4 ലിറ്റർ ടർബോ-പെട്രോൾ, 2.0 ലിറ്റർ ഡീസൽ എഞ്ചിനുകളാണ് വാഹനത്തിന്. മാനുവൽ അല്ലെങ്കിൽ ഡിസിടി ഗിയർബോക്‌സാണ് നൽകിയിരിക്കുന്നത്. 2019 ൽ ജീപ്പ് ട്രെയിൽഹോക്കിനെ വിപണിയിലെത്തിച്ചു. ബിഎസ് 6 ഡീസൽ എഞ്ചിൻ, 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ്, പ്രത്യേക ബോഡി ഗ്രാഫിക്സ്, എഡബ്ല്യുഡി സിസ്റ്റം എന്നിവ ട്രെയിൽഹോക്കിെൻറ പ്രത്യേകതയാണ്. കൂടുതൽ വിവരങ്ങൾക്ക് http://kvr-fca.com/ സന്ദർശിക്കുകയൊ Sanju.lal@kvr-fca.com എന്ന ഇൗ മെയിൽ വിലാസത്തിലൊ 9605733311 എന്ന ഫോൺ നമ്പരിലൊ ബന്ധപ്പെടുകയൊ വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.