ഒരു ടെസ്‌ല കാറിന്റെ വിലയിൽ രണ്ട് വൈദ്യുത കാറുകൾ; ചൈനയിൽ വലിയ തിരിച്ചടി നേരിട്ട് ടെസ്‌ല

ഒരു ടെസ്‌ല കാറിന്റെ വിലയിൽ രണ്ട് വൈദ്യുത കാറുകൾ; ചൈനയിൽ വലിയ തിരിച്ചടി നേരിട്ട് ടെസ്‌ല

മുംബൈ: ഏറ്റവും അഡ്വാൻസ്ഡ് ടെക്‌നോളജിയാൽ നിർമ്മിതമാണ് ടെസ്‌ലയുടെ കറുകളെന്നാണ് പൊതുധാരണ. എന്നാൽ അത് ഒരു പരിധിവരെ ശരിയുമാണ്. അതുകൊണ്ട് തന്നെ ടെസ്‌ല വാഹങ്ങൾക്ക് ആരാധകരും ഏറെയാണ്. എന്നാൽ അമേരിക്കൻ നിർമ്മിതമായ വാഹനത്തിന് ചൈനീസ് മാർക്കറ്റിൽ ഇപ്പോൾ തിരിച്ചടി നേരിടുകയാണ്.

ചൈനീസ് ആഭ്യന്തര കമ്പനികളായ ഷവോമി, ബി.വൈ.ഡി പോലുള്ള വാഹന കമ്പനികൾ സാങ്കേതിക വിദ്യയിലും, വാഹനത്തിന്റെ ക്ഷമതയിലും, രൂപകൽപ്പനയിലും അടിമുടി മാറിയതോടെ ടെസ്‌ലക്ക് അടിപതറുകയാണ് ചൈനയിൽ. ഒരു ടെസ്‌ല കാറിന്റെ വിലക്ക് രണ്ട് വൈദ്യുത കാറുകളാണ് ചൈന വാഗ്‌ദാനം ചെയ്യുന്നത്. അമേരിക്കൽ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ തീരുവയുദ്ധത്തിൽ ഓഹരി വിപണിയിലും ടെസ്‌ലക്ക് കൈ പൊള്ളിത്തുടങ്ങി. ഈ തിരിച്ചടിക്ക് ട്രംപിന് മുന്നറിപ്പ് നൽകിയിരിക്കുകയാണ് ടെസ്‌ല.

വിലക്കുറവിൽ അത്ഭുതപ്പെടുത്തുന്ന ബി.വൈ.ഡി കാറുകൾക്ക് ഇന്ത്യയിലും ആരാധകരുണ്ട്. 21 വയസ്സ് മാത്രം പ്രായമുള്ള ഒരു യുവ സംരംഭകയായ ലക്ഷ്മി കമലാണ് കേരളത്തിലെ ആദ്യത്തെ ബി.വൈ.ഡി ഇലക്ട്രിക് കാർ സ്വന്തമാക്കിയത്. രൂപകൽപ്പനയും ക്ഷമതയും ചേർത്തുകൊണ്ടാണ് ഷവോമി കാർ വിപണിയിലേക്കെത്തുന്നത്. ചൈന കൂടാതെ അറബ് രാജ്യങ്ങളിലും വാഹനത്തിന് ഏറെ ഡിമാന്റുണ്ട്.

ടെസ്‌ലയുടെ പ്രധാന എതിരാളിയായ ബി.വൈ.ഡി ജനുവരി, ഫെബ്രുവരി മാസങ്ങളിലായി 4.81 ലക്ഷം ഇലക്ട്രിക് വാഹനങ്ങളാണ് വിൽപന നടത്തിയത്. ടെൽസയാകട്ടെ 60,480 എണ്ണം മാത്രമാണ് വിറ്റത്. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 14 ശതമാനം കുറവുണ്ടാക്കി. കഴിഞ്ഞ വർഷം മാത്രം 10 ലക്ഷത്തിലധികം വാഹങ്ങളാണ് ചൈനയിൽ ബി.വൈ.ഡി വിറ്റത്.

ചൈനയിൽ ടെസ്‌ല കാറുകളുടെ വിൽപന കുറയുന്നത് കമ്പനിയുടെ ഓഹരിയേയും ബാധിച്ചു തുടങ്ങി. ഡിസംബറിൽ 479 ഡോളർ വരെയായിരുന്ന ടെസ്‌ലയുടെ ഓഹരി 240 ഡോളറിലേക്കെത്തി. അതിനിടെ അമേരിക്കയുടെ തീരുവ യുദ്ധം മറ്റുരാജ്യങ്ങളിൽ തിരിച്ചടിക്ക് കാരണമാകുന്നുണ്ടെന്ന് മസ്‌ക് ട്രംപിനെ അറിയിച്ചു.

Tags:    
News Summary - Two electric cars for the price of one Tesla; Tesla faces a major setback in China

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.