കാവാസാകിയുടെ ക്രൂസർ ബൈക്കായ വൾക്കാൻ എസ് പുറത്തിറക്കി. ബി.എസ് ആറിലേക്ക് പരിഷ്കരിച്ച ബൈക്കിെൻറ വില 5.79ലക്ഷമാണ്. 2019 മോഡലിനെ അപേക്ഷിച്ച് 30,000 രൂപ വർധിച്ചിട്ടുണ്ട്. പണ്ടുണ്ടായിരുന്ന കറുപ്പിനെകൂടാതെ മെറ്റാലിക് ഫ്ലാറ്റ് റോ ഗ്രേസ്റ്റോൺ എന്ന പുതിയ നിറവും 2020വൾക്കാന് ലഭിക്കും.
പഴയതിൽ നിന്ന് ബൈക്കിന് മറ്റ് കാര്യമായ മാറ്റമെന്നും അവകാശപ്പെടാനില്ല. കാവാസാക്കി നിൻജ 650, കാവാസാക്കി ഇസഡ് 650 എന്നിവയുടെ ബിഎസ് 6 പതിപ്പുകളിൽ കാണുന്ന പുതിയ ടി.എഫ്. ടി ഡിസ്പ്ലേ, എൽ.ഇ.ഡി ഹെഡ്ലൈറ്റുകൾ എന്നിവ വൾക്കാനിൽ ഉൾെപ്പടുത്തിയിട്ടില്ല. 649 സിസി പാരലൽ-ട്വിൻ എഞ്ചിൻ 7500 ആർപിഎമ്മിൽ 61 എച്ച്പി കരുത്തും 63 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും.
സീറ്റ് ഉയരം 705 എം.എം ആണ്. 235 കിലോഗ്രാം ആണ് ബൈക്കിെൻറ ഭാരം. ഹാൻഡിൽബാർ, ഫുട്പെഗ് എന്നിവ വാഹന ഉടമകൾക്ക് സ്വന്തം ഇഷ്ടപ്രകാരം ട്യൂൺ ചെയ്യാനുള്ള സ്വാതന്ത്ര്യം ഇപ്പോഴും വൾക്കാനിലുണ്ട്. വ്യത്യസ്ത ആകൃതിയിലുള്ള സീറ്റുകളും വാഹനത്തിന് ലഭ്യമാണ്. കാവാസാക്കി ഡീലർഷിപ്പുകൾ വഴി വൾക്കാൻ ബുക്ക് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.