ഇത് അഞ്ചാം തലമുറക്കാരൻ, ലെക്സസ് ആർ.എക്സ് ഇന്ത്യയിൽ

അഞ്ചാം തലമുറ ലെക്സസ് ആർ.എക്സ് ഇന്ത്യയിൽ അവതരിപ്പിച്ചു. 2023 ഓട്ടോ എക്‌സ്‌പോയിലാണ് എസ്‌.യു.വി അരങ്ങേറ്റം കുറിച്ചത്. നിരവധി സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകളുമായാണ് ആർ.എക്സിന്‍റെ വരവ്. ഈ വർഷം ആദ്യം ആർ.എക്‌സിന്റെ ബുക്കിങ്ങ് ആരംഭിച്ചിരുന്നു. ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് കമ്പനി അവകാശപ്പെടുന്നുണ്ടെങ്കിലും മൊത്തം ബുക്കിങ്ങ് എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.


ആർ.എക്‌സ് 350 എച്ച് ലക്ഷ്വറി ഹൈബ്രിഡ്, ആർ.എക്‌സ് 500 എച്ച് എഫ്-സ്പോട്ട് പ്ലസ് എന്നീ രണ്ട് വകഭേദങ്ങളിലാണ് വാഹനം ലഭ്യമാവുക. ലക്ഷ്വറി ഹൈബ്രിഡിന് എട്ടും എച്ച്.എഫ്-സ്പോട്ട് പ്ലസിന് ആറും കളർ ഓപ്ഷനുകളാണുള്ളത്. 95.80 ലക്ഷം, 1.18 കോടി എന്നിങ്ങനെയാണ് യഥാക്രമം രണ്ട് മോഡലുകളുടെ എക്സ് ഷോറൂം വില.


ആഢംബരത്തിലും സൗകര്യങ്ങളിലും സമ്പന്നമാണ് ലെക്സസ് ആർ.എക്സ്. ഉപഭോക്താക്കൾക്ക് മാർക്ക് ലെവിൻസൺ, പാനസോണിക് ഓഡിയോ സിസ്റ്റങ്ങൾ തിരഞ്ഞെടുക്കാം. ഡയറക്‌ട്-4-ഡ്രൈവ് ഫോഴ്‌സ് ടെക്‌നോളജി, ശക്തമായ ടർബോ ഹൈബ്രിഡ് പ്രകടനം എന്നിവയും വാഹനത്തിന്‍റെ സവിശേഷതകളാണ്. ഡ്രൈവർ അസിസ്റ്റന്‍സിനുള്ള ലെക്സസ് സേഫ്റ്റി സിസ്റ്റം+ 3.0 സംവിധാനം സ്റ്റാന്‍റേഡായി നൽകിയിട്ടുണ്ട്.

Tags:    
News Summary - Lexus RX launched in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.