രാജ്യത്ത് നടന്നതില്‍ വെച്ച് ഏറ്റവും വലിയ വിവാഹാഘോഷമായിരുന്നു അംബാനി കുടുംബത്തിലെ ഇളമുറക്കാരനായ അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹം. വിവാഹച്ചടങ്ങുകള്‍ക്കൊപ്പം അവര്‍ സഞ്ചരിച്ച വാഹനങ്ങളും സൈബര്‍ ലോകത്ത് ചര്‍ച്ചയായിരിക്കുകയാണ്. ആഡംബരത്തിന്റെ പ്രതീകമായ ഏഴ് ലിമിറ്റഡ് എഡിഷന്‍ കാറുകള്‍ അടങ്ങുന്ന വാഹനവ്യൂഹത്തിലാണു വധൂവരന്‍മാര്‍ വേദിയിലേക്കെത്തിയത്. റോള്‍സ് റോയ്സ് കള്ളിനന്‍ സിരീസ്, ഫാന്റം, ബെന്റ്ലി ബെന്റയാഗ എക്‌സ്റ്റെന്‍ഡഡ് വീല്‍ബേസ്, ഫെരാരി, മെഴ്സിഡസ് ബെന്‍സ് എസ് 680 ഗാര്‍ഡ്, മെഴ്സിഡസ് ബെന്‍സ് എ.എം.ജി ജി 63, ലക്‌സസ് എല്‍.എം എന്നീ വാഹനങ്ങളാണു കല്യാണഘോഷയാത്രയില്‍ അണിനിരന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിച്ച പൂക്കള്‍ കൊണ്ട് അലങ്കരിച്ച ഓറഞ്ച് കളര്‍ റോള്‍സ് റോയ്സ് കള്ളിനന്‍ സീരീസ് വാഹനത്തിലാണു വരനായ അനന്ത് അംബാനി വിവാഹവേദിയിലെത്തിയത്. വാഹനവ്യൂഹത്തിലെ ഏറ്റവും മികച്ച മോഡലുകളിലൊന്നായ ഈ കാറിന് 6.75 ലിറ്റര്‍ വി - 12 എന്‍ജിനാണുള്ളത്. 6.95 കോടി രൂപ മുതലാണ് ഈ ആഡംബര കാറിന്റെ വില.
ആഡംബരത്തിന്റെ പ്രതീകമായ വെള്ളനിറത്തിലുള്ള ലെക്‌സസ് എല്‍.എം കാറിലാണ് വധു രാധിക മെര്‍ച്ചന്റ് വേദിയിലേക്കെത്തിയത്. കരുത്തും അഴകും ഒത്തുചേര്‍ന്ന ഈ വാഹനത്തിന് 2.5 ലിറ്റര്‍ ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനാണുള്ളത്. 14 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, നാല് സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 23-സ്പീക്കര്‍ മാര്‍ക്ക് ലെവിന്‍സണ്‍ സൗണ്ട് സിസ്റ്റം, 48 ഇഞ്ച് റിയര്‍ എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഹീറ്റഡ് വെന്റിലേറ്റഡ് ഫ്രണ്ട് ആന്‍ഡ് റിയര്‍ സംവിധാനം എന്നിവയുമുണ്ട്. ആവശ്യാനുസരണം ക്രമീകരിക്കത്തക്ക വിധമുള്ള സീറ്റുകള്‍, താപനില നിയന്ത്രിക്കാൻ കഴിയുന്ന സ്റ്റിയറിങ് വീല്‍ എന്നിവ പ്രത്യേകതയാണ്. രണ്ടു കോടി മുതല്‍ 2.50 കോടി വരെയാണ് എല്‍.എമ്മിന്റെ വില.
ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖരാണെത്തിയത്. ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡ്, റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്സ് ലിമിറ്റഡ്, റിലയന്‍സ് ന്യൂ എനര്‍ജി ലിമിറ്റഡ്, റിലയന്‍സ് ന്യൂ സോളാര്‍ എനര്‍ജി ലിമിറ്റഡ് എന്നിവയുടെ ഡയറക്ടറാണ് അനന്ത്. എന്‍കോര്‍ ഹെല്‍ത്ത്കെയര്‍ ഉടമ വിരേന്‍ മെര്‍ച്ചന്റിന്റെയും ഭാര്യ ഷൈല മെര്‍ച്ചന്റിന്റെയും മകളാണു രാധിക മെര്‍ച്ചന്റ്. പ്രശസ്തയായ ക്ലാസിക്കല്‍ നര്‍ത്തകി കൂടിയായ രാധിക എന്‍കോര്‍ ഹെല്‍ത്ത്കെയര്‍ ഡയറക്ടർ ബോര്‍ഡ് അംഗം കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.