മുഖം മിനുക്കിയ സ്വിഫ്റ്റിനെ അവതരിപ്പിച്ച് മാരുതി. 5.73-8.41 ലക്ഷമാണ് വില വരുന്നത്. മൂന്നാം തലമുറ സ്വിഫ്റ്റ് ആദ്യമായാണ് മാരുതി പരിഷ്കരിക്കുന്നത്. കൂടുതൽ ശക്തവും ഇന്ധനക്ഷമതയിൽ മുമ്പനുമായ പെട്രോൾ എഞ്ചിൻ അവതരിപ്പിച്ചതാണ് സ്വിഫ്റ്റിലെ പ്രധാന മാറ്റം.
ഡ്യുവൽ ജെറ്റ് എഞ്ചിൻ
പഴയ 83 എച്ച്പി, 1.2 ലിറ്റർ കെ 12 എഞ്ചിന് പകരം കൂടുതൽ കരുത്തുറ്റ 90 എച്ച്പി 1.2 ലിറ്റർ ഡ്യുവൽ ജെറ്റ് പെട്രോൾ യൂനിറ്റാണ് പുതിയ സ്വിഫ്റ്റിൽ വരിക. കഴിഞ്ഞ വർഷം ഡിസയറിൽ അവതരിപ്പിച്ച എഞ്ചിനാണിത്. ടോർക്ക് ഔട്ട്‌പുട്ട് 113എൻ.എം ആണ്. പുതിയ വാഹനത്തിൽ സ്റ്റാർട്ട് സ്റ്റോപ്പ് ഫംഗ്ഷനും ഉൾപ്പെടുത്തിയിട്ടുണ്ട്. വാഹനം എവിടെയെങ്കിലും നിർത്തുേമ്പാൾ എഞ്ചിൻ ഓഫാവുന്ന സംവിധാനമാണിത്. ഇന്ധനക്ഷമത അൽപ്പം വർധിക്കുമെന്നതാണ് ഇതിന്‍റെ മെച്ചം. പുതുക്കിയ സ്വിഫ്റ്റ് മാനുവൽ പതിപ്പിൽ 23.20kpl ഉം ഓട്ടോമാറ്റികിൽ 23.76kpl ഉം ആണ് മൈലേജ്. പഴയ കാറിന്‍റെ 21.21kpl നെ അപേക്ഷിച്ച് കൂടുതലാണിത്. ഗിയർബോക്സ് ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവൽ, അഞ്ച് സ്പീഡ് എഎംടി യൂനിറ്റ് എന്നിവ ഉൾപ്പെടുന്നു.
മറ്റ് മാറ്റങ്ങൾ
പഴയ മോഡലിനെ അപേക്ഷിച്ച് അകത്തും പുറത്തും ചെറിയ സൗന്ദര്യവർധക മാറ്റങ്ങൾ വാഹനത്തിനുണ്ട്. ക്രോസ് മെഷ് ഗ്രിൽ പരിഷ്കരിച്ച് ക്രോം ഫിനിഷ് ഉൾപ്പെടുത്തി. പിന്നിലും ചില്ലറ പരിഷ്കാരങ്ങളുണ്ട്. ടോപ്-സ്പെക് സ്വിഫ്റ്റിൽ മൂന്ന് ഡ്യുവൽ ടോൺ ഓപ്ഷനുകളും മാരുതി വാഗ്ദാനം ചെയ്യുന്നു. കറുത്ത മേൽക്കൂരയുള്ള പേൾ ആർട്ടിക് വൈറ്റ് ബോഡി, കറുത്ത മേൽക്കൂരയുള്ള സോളിഡ് ഫയർ റെഡ് ബോഡി, വെളുത്ത മേൽക്കൂരയുള്ള മെറ്റാലിക് മിഡ്‌നൈറ്റ് ബ്ലൂ എന്നിവയാണ് ഡ്യൂവൽ ടോൺ നിറങ്ങൾ.
ഇന്‍റീരിയർ
ഇന്‍റീരിയറിന് പുതുക്കിയ അപ്ഹോൾസറി ലഭിക്കും. 2021 സ്വിഫ്റ്റ് വിഎക്സിന് പുതിയ ഓഡിയോ യൂനിറ്റ് ഉൾപ്പെടുത്തിയിട്ടുണ്ട്. വോളിയത്തിനും ട്രാക്ക് മാറ്റത്തിനും ഫെതർ-ടച്ച് നിയന്ത്രണങ്ങൾ ഇവയുടെ പ്രത്യേകതകളാണ്. മുമ്പത്തെപ്പോലെ ബ്ലൂടൂത്ത്, യുഎസ്ബി, ഓക്സ് കണക്റ്റിവിറ്റി നിലനിർത്തിയിട്ടുണ്ട്. ഏറ്റവും ഉയർന്ന മോഡലിൽ ക്രൂസ് കൺട്രോൾ, ഓട്ടോമാറ്റിക് ഒആർവിഎം എന്നിവയുണ്ട്. എൽഇഡി ഹെഡ്‌ലാമ്പുകൾ, 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, കീലെസ് എൻട്രി ആൻഡ് ഗോ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, റിയർ വ്യൂ ക്യാമറ എന്നിവയും ഉയർന്ന വേരിയന്‍റിലുണ്ട്. സ്മാർട്ട്‌പ്ലേ സ്റ്റുഡിയോ മൊബൈൽ അപ്ലിക്കേഷൻ വഴി തത്സമയ ട്രാഫിക് അപ്‌ഡേറ്റുകളും സിസ്റ്റം വാഗ്ദാനം ചെയ്യുന്നു.
എതിരാളികൾ
അപ്‌ഡേറ്റുചെയ്‌ത മാരുതി സ്വിഫ്റ്റ് ഹ്യുണ്ടായ് ഗ്രാൻഡ് ഐ 10 നിയോസിനും (5.19-7.87 ലക്ഷം) ഫോർഡ് ഫിഗോയ്ക്കും (5.64-7.09 ലക്ഷം) നേരിട്ടുള്ള എതിരാളിയാണ്. റെനോ ട്രൈബർ (5.20-7.50 ലക്ഷം രൂപ) സമാനമായ വില പരിധിയിൽ വരുന്ന വാഹനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.