ഇ.വി സ്കൂട്ടറിനുശേഷം കാറും പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച് ഒല ഇലക്ട്രിക്. 2024ൽ കാർ ഔദ്യോഗികമായി പുറത്തിറക്കും. രാജ്യത്തെ ഏറ്റവും വേഗതയേറിയ ഇ.വി കാർ ഇതാകും എന്നാണ് ഒലയുടെ അവകാശവാദം. ഒറ്റ ചാർജിൽ 500 കിലോമീറ്റർ സഞ്ചരിക്കാൻ ശേഷിയുള്ള വാഹനമാകും ഇത്. 100 കിലോമീറ്റർ വേഗത കൈവരിക്കുന്നതിന് നാല് സെക്കൻഡ് മാത്രമേ വേണ്ടിവരുകയുള്ളൂ എന്നും ഒല സി.ഇ.ഒ ഭവിഷ് അഗർവാൾ പറഞ്ഞു.
ഒലയുടെ അടുത്ത ഉത്പ്പന്നം ഇലക്ട്രിക് കാർ ആയിരിക്കുമെന്ന് നേരത്തേ വാർത്തകൾ ഉണ്ടായിരുന്നു. പുതിയ കാറിന്റെ ടീസർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. കഴിഞ്ഞ വർഷം, സ്വാതന്ത്ര്യ ദിനത്തിലാണ് S1 ഇലക്ട്രിക് സ്കൂട്ടർ ഒല (ola) പുറത്തിറക്കിയത്.
'ഈ ഓഗസ്റ്റ് 15ന് ഒരു പുതിയ ഉത്പ്പന്നം പ്രഖ്യാപിക്കുന്നതിൽ അതിയായ ആവേശത്തിലാണ്! ഞങ്ങളുടെ വലിയ ഭാവി പദ്ധതികളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ഉടൻ പങ്കുവെയ്ക്കും'എന്നാണ് സി.ഇ.ഒ ഭവിഷ് അഗർവാൾ നേരത്തേ ട്വീറ്റ് നേരത്തേ ചെയ്തത്. ഇതോടെ ഒല പുതിയ വാഹനം അവതരിപ്പിക്കുമെന്ന കിംവദന്തികൾ ഇന്റർനെറ്റിൽ നിറഞ്ഞു. ബ്രാൻഡിന്റെ ആദ്യത്തെ ഓൾ-ഇലക്‌ട്രിക് കാർ ആയിരിക്കും ഇതെന്നും നിഗമനങ്ങളുണ്ടായി.
കുറച്ച് മാസങ്ങൾക്ക് മുമ്പ്, ബ്രാൻഡ് അതിന്റെ വരാനിരിക്കുന്ന ഇലക്ട്രിക് കാറിന്റെ ടീസർ വിഡിയോ പുറത്തുവിട്ടിരുന്നു. കൂപ്പെ പോലെയുള്ള റൂഫ്‌ലൈനുള്ള ഫോർ-ഡോർ സെഡാൻ ആയിരിക്കും ഇതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.