ഓസ്ട്രേലിയയിലെ പെർത് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വി മോട്ടോ നിർമിക്കുന്ന വൈദ്യുത സ്കൂട്ടറുകൾ ഇന്ത്യയിലേക്ക്. സൂപ്പർ സോകോ എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിന്‍റെ രണ്ട് വകഭേദങ്ങളാവും രാജ്യത്ത്എത്തുക. സൂപ്പർ സോകോ സി.യു മിനി, സൂപ്പർ സോകോ സി.യു എക്സ് എന്നീ വേരിയന്‍റുകളാവും ഇന്ത്യയിലെത്തുക.
തുടക്കത്തിൽ, സൂപ്പർ സോക്കോ സി.യു മിനി 20 യൂണിറ്റുകൾ ബേർഡ് ഗ്രൂപ്പ് പരീക്ഷണ ഓട്ടത്തിനായി വാങ്ങും. ഡൽഹിയിലെ റൈഡ്-ഷെയറിംഗ് പ്രോജക്ടിന് കീഴിൽ വാഹനം ഉപയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ചൈനീസ് ബ്രാൻഡായ സൂപ്പർ സോക്കോയുമായി വി മോടോ കഴിഞ്ഞ വർഷം സംയുക്ത സംരംഭത്തിന് രൂപം നൽകിയിരുന്നു. ഇത് പ്രകാരമാണ് ഇരു കമ്പനികളുംചേർന്ന് ഇ.വി സ്കൂട്ടറുകൾ നിർമിക്കുന്നത്.
പ്രത്യേകതകൾ
സ്വാപ്പബിൾ ബാറ്റി അഥവാ എടുത്തുമാറ്റാവുന്ന ബാറ്ററിയാണ് സൂപ്പർസോക്കോയുടെ പ്രത്യേകത. ഹ്രസ്വ, നഗര യാത്രകൾക്കായി രൂപകൽപ്പന ചെയ്ത ലൈറ്റ് സ്കൂട്ടറാണ് സൂപ്പർ സോക്കോ സിയുഎക്സ്, തുടക്കക്കാർക്ക് പോലും സവാരി ചെയ്യാൻ എളുപ്പമാണിതിൽ. എൻസിഎം സാങ്കേതികവിദ്യയുള്ള 0.96 കിലോവാട്ട്സ് ബാറ്ററി പാക്കിൽ നിന്ന് ലഭിക്കുന്ന 0.6 കിലോവാട്ട് ഇലക്ട്രിക് മോട്ടോറായിരിക്കും സ്കൂട്ടറിന് കരുത്തുനൽകുന്നത്. ഇത് നിയന്ത്രിക്കുന്നത് എഫ്ഒസി 3.3 കൺട്രോൾ യൂണിറ്റാണ്. 7.2 കിലോഗ്രാം ഭാരം വരുന്ന ബാറ്ററി പായ്ക്ക് എടുത്തുമാറ്റാവുന്നതാണ്. വീട്ടിലോ ഓഫീസിലോ ഇത് ചാർജ് ചെയ്യാം.
ബാറ്ററി ഒരുതവണ പൂർണമായി ചാർജ് ചെയ്യാൻ ഏകദേശം ഏഴ് മണിക്കൂർ എടുക്കും. ഒറ്റ ചാർജിൽ 60-70 കിലോമീറ്റർ സഞ്ചരിക്കും. സി.യു മിനി ഇലക്ട്രിക് സ്കൂട്ടറിന്‍റെ ഉയർന്ന വേഗത 45 കിലോമീറ്റർ ആണ്. എൽഇഡി ടെയിൽ ലൈറ്റ്, എൽഇഡി റിയർ ടേൺ സിഗ്നലുകൾ, കീലെസ്സ് സ്റ്റാർട്ട്, മോണോക്രോം എൽസിഡി ഇൻസ്ട്രുമെന്‍റ് ക്ലസ്റ്റർ, 12 ഇഞ്ച് വീലുകൾ എന്നിവ പ്രത്യേകതകളാണ്. ആഗോളതലത്തിൽ, ചുവപ്പ്, കറുപ്പ്, ചാര, വെള്ള എന്നീ നിറങ്ങളിൽ വാഹനം ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.