നിങ്ങൾ ഒരു റോയൽ എൻഫീൽഡ് ആരാധകനാണോ? ദീപാവലിക്ക് ഒരു ബൈക് വാങ്ങൽ ആസൂത്രണം ചെയ്യുന്നുണ്ടോ? എങ്കിൽ അൽപ്പം കാത്തിരിക്കുന്നത് നല്ലതാണ്. ചില റോയൽ എൻഫീൽഡ് ലോഞ്ചുകൾ വരാനിരിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പുതിയ തലമുറ ക്ലാസിക് 350 നുശേഷം, നിരവധി പുതിയ മോട്ടോർസൈക്കിളുകൾ പുറത്തിറക്കാനുള്ള പദ്ധതികൾ റോയലിനുണ്ട്. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനിരിക്കുന്ന എൻഫീൽഡ് ബൈക്കുകൾ ഇവയാണ്.
സ്ക്രാം 411
റോയൽ എൻഫീൽഡ് ഹിമാലയെൻറ കൂടുതൽ റോഡ് അധിഷ്ഠിത പതിപ്പിെൻറ നിർമാണത്തിലാണ് കമ്പനി. ഇതേ ബൈക്ക് മുമ്പും നിരവധി തവണ നിരത്തിൽ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. വാഹനം ഉടൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് സൂചന. വാഹനത്തിെൻറ ചില ഡിസൈൻ ഫീച്ചറുകൾ നേരത്തേ പുറത്തുവന്നിരുന്നു. ഹിമാലയെൻറ അതേ എഞ്ചിനും ഷാസിയും വാഹനത്തിൽ തുടരും. പക്ഷേ വ്യത്യസ്തമായ വീലുകളും ഗ്രാഫിക്സും നിറങ്ങളും സ്ക്രാം 411ന് ഉണ്ടാകും.
650 ആനിവേഴ്സറി പതിപ്പുകൾ
2021 റോയൽ എൻഫീൽഡിെൻറ 120-ാം വാർഷികാേഘാഷ വേളകൂടിയാണ്. അതിെൻറ സ്മരണയ്ക്കായി ഇൻറർസെപ്റ്റർ 650, കോണ്ടിനെൻറൽ ജിടി 650 മോട്ടോർസൈക്കിളുകൾക്കായി സ്പെഷൽ എഡിഷൻ നിറങ്ങൾ പുറത്തിറക്കാൻ സാധ്യതയുണ്ട്. പുതിയ മോഡലുകൾക്ക് നിലവിലുള്ള ബൈക്കുകളേക്കാൾ അൽപ്പം വില കൂടാനും സാധ്യതയുണ്ട്.
റോയൽ എൻഫീൽഡ് ക്രൂസർ 650 (ഷോട്ട്ഗൺ)
റോയൽ എൻഫീൽഡ് ക്രൂസർ 650 (ഷോട്ട്ഗൺ) നിരവധിതവണ ഇന്ത്യൻ റോഡുകളിൽ ടെസ്റ്റ് ഡ്രൈവ് നടത്തിയിട്ടുണ്ട്. 650 സിസി പാരലൽ-ട്വിൻ ക്രൂസർ ബൈക്കുകളാണിത്. ഷോട്ട്ഗൺ എന്ന പേര് കമ്പനി മുമ്പ് രജിസ്റ്റർ ചെയ്തിരുന്നതിനാൽ ബൈക്കിനെ അങ്ങിനെ വിളിക്കാനാണ് സധ്യത. ബൈക്ക് കാവാസാക്കി വൾക്കാൻ എസിന് എതിരാളിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.