റോയൽ എൻഫീൽഡ് അടുത്തിടെയാണ് ക്ലാസിക് 350 പുതുക്കി അവതരിപ്പിച്ചത്. വലിയ രീതിയിൽ ആരാധകരുള്ള വാഹനങ്ങളിൽ ഒന്നാണ് ക്ലാസിക്. 349 സി.സി സിംഗിൾ സിലിണ്ടർ ഫ്യൂവൽ ഇഞ്ചക്ഷൻ എഞ്ചിനാണ് വാഹനത്തിന് കരുത്തുപകരുന്നത്. 20.2hp കരുത്തും 27Nm ടോർക്കും വാഹനം ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് ഗിയർബോക്‌സാണ് വാഹനത്തിന്.
ക്ലാസികിെൻറ എഞ്ചിൻ
രൂപഭാവങ്ങളിൽ പുതിയ ക്ലാസിക് 350 മുൻഗാമിയോട് സമാനമായാണ് കാണപ്പെടുന്നത്. എന്നാൽ വാഹനത്തിൽ മാറ്റമില്ലാത്തതായി ഒന്നുംതന്നെയില്ലെന്നാണ് എൻഫീൽഡ് അവകാശപ്പെടുന്നത്. അതിൽ ഏറ്റവും പ്രധാനം 349 സിസി ജെ-പ്ലാറ്റ്ഫോം എഞ്ചിനാണ്. പഴയ യുസിഇ മോട്ടോറിനേക്കാൾ ആധുനികമാണ് എഞ്ചിൻ. അതിനാൽതന്നെ ക്ലാസികിെൻറ വില വർധിച്ചിട്ടുണ്ട്. എന്നാൽ എഞ്ചിൻ മാറിയതോടെ വാഹനത്തിെൻറ മൈലേജ് വർധിച്ചിട്ടുണ്ടെന്നാണ് എൻഫീൽഡ് പറയുന്നത്. മുമ്പത്തേതിനേക്കാൾ കൂടുതൽ കരുത്ത് എഞ്ചിൻ ഉത്പ്പാദിപ്പിക്കും. പക്ഷേ ടോർക് കുറവാണ്. വാഹനത്തിെൻറ ഭാരവും ഏകദേശം പഴയ ക്ലാസികിനോട് സമാനമാണ്.
ക്ലാസികിെൻറ മൈലേജ്
വാഹനത്തിെൻറ യഥാർഥലോകത്തെ ഇന്ധനക്ഷമത അടുത്തിടെ പ്രമുഖ ഒാേട്ടാമൊബൈൽ മാഗസിനായ ഒാേട്ടാക്കാർ പരിശോധിച്ചു. നഗര യാത്രകളിൽ ക്ലാസിക് 32.7kpl ആണ് ഇന്ധനക്ഷമത നൽകിയത്. ഹൈവേയിൽ അത് 36.7kpl ആണ്. പഴയ ക്ലാസിക് 350 ബി.എസ് 6 യഥാക്രമം 34.33kpl, 38.33kpl ആയിരുന്നു മൈലേജ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.