ഇന്റർസെപ്ടർ, കോണ്ടിനെന്‍റൽ ജി.ടി മോഡലുകൾക്ക് കുടുതൽ നിറങ്ങൾ നൽകി റോയൽ എൻഫീൽഡ്. ഇന്‍റർസെപ്റ്റർ 650ന് ഏഴ് നിറങ്ങൾ ലഭിക്കുേമ്പാൾ കോണ്ടിനെന്‍റൽ ജിടി 650 ന് അഞ്ച് കളർ ഓപ്ഷനുകളാണുള്ളത്. ഇതുസംബന്ധിച്ച റോയൽ എൻഫീൽഡിന്‍റെ ഔദ്യോഗികമായ ചിത്രങ്ങൾ ചോർന്നിട്ടുണ്ട്. ചിത്രങ്ങൾ അനുസരിച്ച് ഇന്‍റർസെപ്റ്ററിന് റാവിഷിങ് ബ്ലാക്ക്, ഗ്രേ ഗൂസ്, റോയൽ റെഡ്, വെഞ്ചുറ ബ്ലൂ നിറങ്ങൾ പുതുതായി ലഭിക്കും.
നിലവിലുള്ള ബേക്കർ എക്സ്പ്രസ്, തിളക്കം, ഗ്ലിറ്റർ ഡസ്റ്റ്, ഓറഞ്ച് ക്രഷ് ഓപ്ഷനുകൾക്ക് പുറമേയാണ് ഈ നിറങ്ങൾ ലഭിക്കുക. കഫേ റേസർ മോഡലായ കോണ്ടിനെന്‍റൽ ജിടി 650 ന് മൂന്ന് ഡ്യുവൽ ടോൺ കളർ ഓപ്ഷനുകളും രണ്ട് സിംഗിൾ ടോൺ ഓപ്ഷനുകളുമാണുള്ളത്. കുക്കീസ് ആൻഡ് ക്രീം, വെഞ്ചുറ ബ്ലാക്ക് ആൻഡ് ബ്ലൂ, ബ്രിട്ടീഷ് റേസിങ് ലീൻ എന്നിവ ഉൾപ്പെടുന്നു. മിസ്റ്റർ ക്ലീൻ, ജിടി റെഡ് എന്നിവയാണ് സിംഗിൾ ടോൺ ഓപ്ഷനുകൾ. ചോർന്ന ചിത്രം കൃത്യമാണെങ്കിൽ വില വർധനയ്‌ക്കൊപ്പം ഈ നിറങ്ങളും വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കാം.
റോയൽ എൻഫീൽഡ് അതിന്‍റെ ട്രിപ്പർ നാവിഗേഷൻ സംവിധാനം ബൈക്കുകളിൽ ഉൾപ്പെടുത്താൻ തീരുമാനിക്കുകയാണെങ്കിൽ അത് വിലയെയും ബാധിക്കും. നിലവിൽ ഇന്‍റർസെപ്റ്റർ 650 ന്‍റെ വില ഏകദേശം 2.70 ലക്ഷം മുതൽ 2.91 ലക്ഷം രൂപയാണ്. കോണ്ടിനെന്‍റൽ ജിടി 650 ന്‍റെ വില 2.85 ലക്ഷം രൂപയിൽ ആരംഭിച്ച് 3.07 ലക്ഷം രൂപ വരെ വരും (എല്ലാ വിലകളും എക്സ്ഷോറൂം ഡൽഹി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.