ആർ.ആർ.ആറിന്‍റെയും നാട്ടു നാട്ടുവിന്‍റെയും അലയൊലികൾ നിലക്കാതെ തുടരുകയാണ്. നാട്ടു നാട്ടു ഗാനത്തിനൊത്ത് ചുവടുവെക്കുന്ന നിരവധി വിഡിയോകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ഓസ്കാർ നേടിയതിന് പിന്നാലെ രാജ്യത്തിനകത്തും പുറത്തും നാട്ടു നാട്ടു ആവേശം തീർക്കുകയാണ്.
നാട്ടു നാട്ടു ആരാധകരായ അമേരിക്കയിലെ ന്യൂജേഴ്‌സിയിലെ വാഹനപ്രേമികളുടെ ഒരു റോഡ് ഷോയാണ് ഇപ്പോൾ തരംഗമാവുന്നത്. 150 ഒാളം ടെസ് ല കാറുകളെ അണിനിരത്തിയാണ് അമ്പരപ്പിക്കുന്ന നാട്ടു നാട്ടു പ്രകടനം നടത്തിയത്.
ആർ.ആർ.ആറിന്‍റെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജിലാണ് ഷോയുടെ വിഡിയോ ആദ്യം പോസ്റ്റു ചെയ്യുന്നത്. വിഡിയോയുടെ ഡിസ്‌ക്രിബ്ഷനില്‍ ഇലോണ്‍ മസ്‌കിനേയും ടെസ്‌ലയേയും ടാഗും ചെയ്തിരുന്നു. ടെസ്‌ല സി.ഇ.ഒ ഇലോണ്‍ മസ്‌കിന്റെ വരെ ശ്രദ്ധനേടിയാണ് വിഡിയോ പിന്നീട് മുന്നേറിയത്.
വിഡിയോ കണ്ട ശേഷം ഹൃദയ ചിഹ്നം പങ്കുവെച്ച് മസ്ക് പ്രതികരിച്ചതും വൈറലായി. ടെസ്‌ലയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജ് പിന്നീട് വിഡിയോ പങ്കുവെച്ചതോട ടെസ് ലയുടെ നാട്ടു നാട്ടു തരംഗമായി.
ടെസ്‌ല ടോയ് ബോക്‌സ് എന്ന ഫീച്ചര്‍ ആണ് ഇവിടെ ഉപയോഗിച്ചത്. ഇതിലൂടെ കാറുകളിലുള്ള പാട്ടുകള്‍ക്കനുസരിച്ച് ലൈറ്റ് ഷോ നടത്താം. പാട്ടിന്‍റെ ബീറ്റുകള്‍ക്കനുസരിച്ച് ഹെഡ് ലൈറ്റുകളും ടെയിൽ ലൈറ്റുകളും താളത്തില്‍ കത്തുകയും കെടുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.