വൈദ്യുത വാഹനങ്ങൾ റോഡുകൾ കീഴടക്കുന്ന സമകാലീന ലോകത്ത് മറ്റൊരു സാധ്യതകൂടി പരീക്ഷിക്കുകയാണ് ചില നിർമാതാക്കൾ. കൃഷിയിടങ്ങളാണ് ആ പരീക്ഷണ വേദിയെന്ന് മാത്രം. ഇ ട്രാക്ടറുകൾ നിർമിച്ച് മേഖലയിൽ പുതുവിപ്ലവം തീർക്കുന്നത് മൊണാർക്ക് കമ്പനിയാണ്. സ്വയം ഒാടുന്ന വൈദ്യുത ട്രാക്ടറുകളായ ഫാം വാരിയറാണ് മൊണാർക്കിെൻറ പുതിയ ഉത്പന്നം.പരമ്പരാഗത ഡീസൽ ട്രാക്ടറുകൾക്ക് ബദലായാണ് സീറോ എമിഷൻ ട്രാക്ടറുകൾ മൊണാർക്ക് നിർമിച്ചിരിക്കുന്നത്. നിരവധി സുരക്ഷാ സംവിധാനങ്ങളും സവിശേഷതകളും ഫാം വാരിയർ വാഗ്ദാനം ചെയ്യുന്നു.
ഒാേട്ടാണമസ് ഡ്രൈവിങ് ശേഷിയാണ് ഇതിൽ പ്രധാനം. അപകടഭീതിയില്ലാതെ കൃഷിയിടങ്ങളിൽ പ്രവർത്തിപ്പിക്കാനാവുമെന്നതിനാൽ സ്വയം ഒാടുന്ന ട്രാക്ടറുകൾക്ക് വലിയ സാധ്യതയാണുള്ളത്. നാവിഗേഷൻ സവിശേഷത ഉപയോഗിച്ച് മാപ്പ് ചെയ്ത് വാഹനം പ്രവർത്തന സജ്ജമായാൽ ഫാം വാരിയർ നിലം സ്വയം ഉഴുതാൻ തുടങ്ങും. ഒരു സ്മാർട്ട്ഫോൺ ഉപയോഗിച്ച് ഇൗ ട്രാക്ടർ കൈകാര്യം ചെയ്യാനുമാകും. കൃഷി കൂടാതെ മോണാർക്ക് ട്രാക്ടർ ഒരു ഓൾ-ടെറൈൻ വെഹിക്കിൾ (എടിവി) ആയും ഉപയോഗിക്കാം.
കൂടാതെ ബാറ്ററി പായ്ക്ക് ഉപയോഗിച്ച് പവർ ടൂളുകൾക്ക് ആവശ്യമായ വൈദ്യുതിയും വാഹനം ലഭ്യമാക്കും. വാഹനത്തിന് കരുത്തുപകരുന്നത് 55 കിലോവാട്ട് മോട്ടോർ ആണ്. കൂട്ടിയിടികളുടെ സാധ്യത ലഘൂകരിക്കുന്നതിന് 360 ഡിഗ്രി ക്യാമറകൾ ഉപയോഗിച്ചിട്ടുണ്ട്. സെൻറർ കൺസോളിലെ ടച്ച് സ്‌ക്രീൻ ഡിസ്‌പ്ലേയും നൽകിയിട്ടുണ്ട്. ഫാം വാരിയറിന് ഓരോ ദിവസവും 240 ജിബി ക്രോപ്പ് ഡാറ്റ ശേഖരിക്കാനും സംഭരിക്കാനും വിശകലനം ചെയ്യാനും കഴിയും.
ഫുൾ ചാർജ് ചെയ്താൽ 10 മണിക്കൂറിൽ കൂടുതൽ ട്രാക്ടർ പ്രവർത്തിപ്പിക്കാൻ കഴിയും. 70 എച്ച്പി പവർ ആണ് വാഹനത്തിനുള്ളത്. ഒരുപ്രാവശ്യം പൂർണമായി റീചാർജ് ചെയ്യാൻ അഞ്ച് മണിക്കൂർവരെ സമയം എടുക്കും. നിലവിൽ അമേരിക്കയിൽ പുറത്തിറക്കിയ ഫാം വാരിയറിെൻറ വില 50,000 ഡോളർ അഥവാ 36.50 ലക്ഷം രൂപയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.