ടൊയോട്ട ഇന്ത്യയിൽ പുതിയ ഫോർച്യൂണർ ലെജൻഡറിെൻറ വിൽപ്പനക്കുള്ള ഒരുക്കത്തിലാണെന്നാണ് സൂചന. 2021 െൻറ തുടക്കത്തിൽതന്നെ ലെജൻഡർ രാജ്യത്ത് വിൽപ്പനെക്കത്തുമെന്നാണ് പ്രതീക്ഷ. ജനപ്രിയ എസ്.യു.വിയായ ഫോർച്യൂണറിെൻറ അപ്‌ഡേറ്റ് ചെയ്ത പതിപ്പാണ് ലെജൻഡർ. പുതിയ രൂപം, പുതിയ സവിശേഷതകൾ, കൂടാതെ അപ്‌ഡേറ്റ് ചെയ്ത റോഡ് കിറ്റ്, കൂടുതൽ ശക്തമായ 2.8 ഡീസൽ എഞ്ചിൻ എന്നിവ ലെജൻഡറിന് ടൊയോട്ട ലഭ്യമാക്കിയിട്ടുണ്ട്. പരിഷ്കരിച്ച ടൊയോട്ട ഫോർച്യൂണറും ലെജൻഡറും ഒരുമിച്ച് ഇന്ത്യയിൽ വിൽക്കുമെന്നാണ് കമ്പനി നൽകുന്ന സൂചന.
എന്താണീ ലെജൻഡർ
ഫോർച്യൂണറിെൻറ കൂടുതൽ മികച്ച പതിപ്പാണ് ലെജൻഡർ എന്ന് പറയാം. രൂപത്തിലും സൗകര്യങ്ങളിലും കാര്യമായ ചില വ്യത്യാസങ്ങൾ ലെജൻഡറിനുണ്ട്. മുൻഭാഗം സാധാരണ ഫോർച്യൂണറിനേക്കാൾ കൂർത്തിട്ടാണെന്നതാണ് ആദ്യം ശ്രദ്ധയിൽപെടുന്ന കാര്യം. ഉയർന്ന ബമ്പർ ലൈനും ലഭിക്കുന്നു. ടൊയോട്ട ലോഗോ, നാടകീയമായ രീതിയിൽ ബമ്പറിലേക്ക് താഴ്ന്നിരിക്കുന്നു. ടൊയോട്ടയേക്കാൾ കൂടുതൽ ലെക്സസ് രൂപഭാവങ്ങളാണ് ലെജൻഡറിന്. എൽഇഡി ഹെഡ്ലൈറ്റുകളിലെ ഇരട്ട പ്രൊജക്ടറുകൾ വ്യക്തമായി കാണാം. എൽഇഡി ടേൺ ഇൻഡിക്കേറ്ററുകളും ആകർഷകം. പുതിയ 20 ഇഞ്ച് ചക്രങ്ങളും നൽകിയിട്ടുണ്ട്. പിന്നിലെ ബമ്പറിൽ ചില മാറ്റങ്ങൾ കാണാം. ഉള്ളിൽ 9.0 ഇഞ്ച് വലിയ സ്‌ക്രീൻ, 360 ഡിഗ്രി റിവേഴ്‌സിംഗ് ക്യാമറ, ആപ്പിൾ കാർപ്ലേ, വയർലെസ് ചാർജിംഗ്, ടു-ടോൺ സീറ്റുകൾ എന്നിവ ലഭിക്കും. ഉയർന്ന പതിപ്പുകൾക്ക് റഡാർ ഗൈഡഡ് ക്രൂയിസ് നിയന്ത്രണം, ഓഫ്-റോഡ് ഡ്രൈവിംഗിനായി വീൽ ഓറിയന്റേഷൻ സെൻസർ എന്നിവയും നൽകിയിട്ടുണ്ട്.
2.8 ലിറ്റർ ഡീസൽ എഞ്ചിൻ 204 എച്ച്പി കരുത്തും 500 എൻഎം ടോർകും ഉത്പാദിപ്പിക്കും. ടോർക്കിെൻറ വലിയ ഹിറ്റ് പ്രധാനമായും 1,600 ആർപിഎമ്മിൽ നിന്നാണ് വരുന്നത്. കൂടാതെ ടോർക്ക് കർവ് 2,800 ആർപിഎം വരെ തുടരും. പവർ, ടോർക് എന്നിവയുടെ വർധനവിനായി പ്രാഥമികമായി ചെയ്യുന്നത് വേരിയബിൾ നോസൽ ടർബോയുടെ ഉപയോഗമാണ്. ടൊയോട്ടയുടെ 2.8 വി ജിഡി ഡീസൽ എഞ്ചിൻ ഇന്ത്യയിലാണ് നിർമിക്കുന്നത്. സാധാരണ ഫോർച്യൂണറിനും ഇൗ എഞ്ചിൻ ശക്തിപകരാൻ സാധ്യതയുണ്ട്. 150 എച്ച്പി, 400 എൻഎം ടോർക്ക് നിർമ്മിക്കുന്ന 2.4 എഞ്ചിൻ ഇന്നോവയിൽ ലഭ്യമാണെങ്കിലും, മറ്റ് ചില വിപണികളിലെപ്പോലെ ഇന്ത്യയിലെ ഫോർച്യൂണറിൽ ഇത് വീണ്ടും പരീക്ഷിക്കുമോ എന്ന് വ്യക്തമല്ല. ഫോർച്യൂണർ ലെജൻഡറിന് എത്രവിലവരും?
ഫോർച്യൂണറിെൻറ ഉയർന്ന വകഭേദം 34.43 ലക്ഷം രൂപക്കാണ് ടൊയോട്ട ഇന്ത്യയിൽ വിൽക്കുന്നത്. പുതിയ ഫോർച്യൂണർ ലെജൻഡറിെൻറ വില 43 ലക്ഷം രൂപയിൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. ഫോർഡ് എൻഡവർ, എംജി ഗ്ലോസ്റ്റർ തുടങ്ങിയ ഇൗ വിഭാഗത്തിലെ മറ്റ് ബോഡി-ഓൺ-ഫ്രെയിം എസ്‌യുവികളേക്കാൾ കൂടുതലാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.