ഏറെ നാളായി പറഞ്ഞുകേൾക്കുന്ന ഇരുചക്രവാഹനനാമമാണ് ടി.വി.എസ് സെപ്പലിൻ. ക്രൂസർ ഡിസൈനിൽ വരുന്ന വാഹനം അവതരിപ്പിച്ചത് 2018 ഒാേട്ടാഷോയിലാണ്. ഇതൊരു ഹൈബ്രിഡ് വാഹനമായിരിക്കും എന്നും കേട്ടുകേഴ്വിയുണ്ടായിരുന്നു. പക്ഷെ രണ്ട് വർഷത്തോളം സെപ്പലിെൻറ ഒൗദ്യോഗിക വിവരങ്ങളൊന്നും ടി.വി.എസ് പങ്കുവച്ചിരുന്നില്ല. 2018ൽ സെപ്പലിൻ എന്ന പേര് കമ്പനി രജിസ്റ്റർ ചെയ്തിരുന്നു. നിലവിൽ പുറത്തുവന്നിരിക്കുന്ന വാർത്ത അതിനോടൊപ്പം ആർ കൂടി ചേർത്ത്'സെപ്പലിൻ ആർ' എന്ന പേര് ടി.വി.എസ് രജിസ്റ്റർ ചെയ്തിരിക്കുന്നു എന്നാണ്.
എന്താണീ സെപ്പലിൻ?
പവർ ക്രൂസർ എന്ന ആശയമായിരുന്നു സെപ്പലിനെ അവതരിപ്പിക്കുേമ്പാൾ ടി.വി.എസിന് ഉണ്ടായിരുന്നത്. നിരവധി സവിശേഷ ഘടകങ്ങളും വാഹനത്തിന് ഉണ്ടായിരുന്നു. പേറ്റൻറ് നേടിയ ഇൻറഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്റർ സംവിധാനമായിരുന്നു അതിൽ പ്രധാനം. മാരുതിയുടെ SHVS മൈൽഡ്-ഹൈബ്രിഡ് സിസ്റ്റത്തിന് സമാനമായ ആശയമാണിത്. ഇതിന് പുറമേ ഇ ബൂസ്റ്റ് സംവിധാനവും ഉൾപ്പെടുത്തിയിരുന്നു. 48 വാട്ട് ലിഥിയം അയൺ ബാറ്ററിയിൽ പ്രവർത്തിക്കുന്ന 1,200 വാട്ട് റീജനറേറ്റീവ് അസിസ്റ്റ് മോട്ടോറാണ് ഇ ബൂസ്റ്റ് സംവിധാനത്തിൽ വരുന്നത്.
130 കിലോമീറ്റർ ആണ് പരമാവധി വേഗത. യുഎസ്‌ഡി ഫോർക്, ബെൽറ്റ് ഡ്രൈവ്, 220 സിസി സിംഗിൾ സിലിണ്ടർ എഞ്ചിൻ എന്നിവയാണ് വാഹനത്തിനുള്ളത്. 8,500 ആർപിഎമ്മിൽ 20 എച്ച്പി കരുത്തും 7,000 ആർപിഎമ്മിൽ 18.5 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. 1,490 എം.എം വീൽബേസ്, താരതമ്യേന കുറഞ്ഞതെന്ന് പറയാവുന്ന 168 കിലോഗ്രാം ഭാരം, ഡ്യുവൽ ചാനൽ എബിഎസ്, പിറെല്ലി ടയറുകൾ എന്നിവയാണ് മറ്റ് പ്രത്യേകതകൾ.
ഇന്ത്യയിൽ ഉടനെത്തുമോ?
പേരിെൻറ രണ്ടാമത്തെ രജിസ്ട്രേഷനോടൊപ്പം വാഹനപ്രേമികൾ ഉയർത്തുന്ന പ്രധാന ചോദ്യമാണ് രാജ്യത്ത് വാഹനം ഉടനെത്തുമോ എന്നത്. ബൈക്ക് ഉത്പാദിപ്പിക്കാൻ ടിവിഎസ് പദ്ധതിയിടുന്നതായാണ് സൂചന. നിലവിൽ പ്രൊഡക്ഷൻ ബൈക്കിെൻറ രൂപത്തെപറ്റി മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ല. ബജാജ് അവഞ്ചർ സീരീസ് മോട്ടോർസൈക്കിളുകളാണ് 220 സി.സി ക്രൂസർ വിഭാഗത്തിൽ ഇന്ത്യയിലുള്ളത്. വിപണിയിൽ ആദ്യമായി പുതിയ സാങ്കേതികവിദ്യകൾ വാഗ്ദാനം ചെയ്യുന്ന കമ്പനിയാണ് ടിവിഎസ്.
ഏറ്റവും പുതിയ 2020 ടിവിഎസ് അപ്പാച്ചെ ആർടിആർ 200 നേരത്തേ പുറത്തിറക്കിയിരുന്നു. ക്രമീകരിക്കാവുന്ന സസ്പെൻഷനും റൈഡിങ് മോഡുകളും ഇവയുടെ പ്രത്യേകതകളാണ്. യുഎസ്‌ഡി ഫോർക് പോലുള്ള ചില സവിശേഷതകൾ നിലനിർത്തി ബൈക്ക് വിപണിയിലെത്തിക്കാൻ ടി.വി.എസ് ആലോചിക്കുന്നു എന്നുതന്നെയാണ് നിലവിലെ വിവരം. പക്ഷെ കൃത്യമായ തീയതി പറയാൻ കുറച്ചുകൂടി കാത്തിരിക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.