കൊച്ചി: ഓൺലൈൻ ടാക്സി കമ്പനിയായ ഊബറിന്‍റെ റെന്‍റല്‍ സർവിസ് ഇന്ത്യയിലെ 39 നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു. 24 മണിക്കൂറും ലഭ്യമായ ഈ സേവനം നിരവധി മണിക്കൂറുകളും പല സ്റ്റോപ്പുകള്‍ക്കുമായി കാറും ഡ്രൈവറെയും ബുക്ക് ചെയ്യാന്‍ അവസരമൊരുക്കുന്നു. അവരവരുടെ കാര്‍ ഉപയോഗിക്കുന്ന പോലെ അനുഭവമാകും ഇത് നൽകുക. അത്യാവശ്യ കാര്യങ്ങള്‍, ബിസിനസ് മീറ്റിങ്ങുകള്‍ തുടങ്ങിയവക്കായി പലതവണ ബുക്ക് ചെയ്യേണ്ടി വരുന്നത് ഇതുവഴി ഒഴിവാക്കാം. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലാകും സർവിസ്.
2020 ജൂണില്‍ അവതരിപ്പിച്ചത് മുതല്‍ അത്യാവശ്യ ജോലികള്‍, പലചരക്ക് ഷോപ്പിങ്, തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കല്‍, വീടു മാറല്‍ തുടങ്ങി മറ്റ് നിരവധി ആവശ്യങ്ങള്‍ക്കായും ഈ സൗകര്യം ആളുകൾ ഉപയോഗിക്കുന്നുണ്ടെന്ന് കമ്പനി അധികൃതർ അവകാശപ്പെടുന്നു. സമൂഹത്തിന്‍റെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഊബര്‍ എന്നും യാത്രാ സൗകര്യങ്ങള്‍ നവീകരിച്ചുകൊണ്ടിരിക്കുന്നുവെന്നും പല സമയങ്ങളിലും പല സ്റ്റോപ്പുകള്‍ക്കും അനുസരിച്ച് താങ്ങാവുന്ന നിരക്കില്‍ ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് ലഭ്യമാകുന്നതെന്നും ഊബര്‍ ഇന്ത്യ-ദക്ഷിണേഷ്യ റൈഡര്‍ ഓപറേഷന്‍സ് മേധാവി രതുല്‍ ഘോഷ് പറഞ്ഞു.
ഡല്‍ഹി എൻ.സി.ആര്‍, ബംഗളൂരു, മുംബൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, ചെന്നൈ, പുണെ, അഹമ്മദാബാദ്, പട്ന, ചണ്ഡീഗഡ്, കാണ്‍പൂര്‍, ലക്നൗ, കൊച്ചി, ജയ്പുര്‍, ഗുവാഹത്തി, ഭോപ്പാല്‍, നാഗ്പൂര്‍, ഇന്‍ഡോര്‍, വിശാഖപട്ടണം, ഭുവനേശ്വര്‍, ലുധിയാന, റാഞ്ചി, കോയമ്പത്തൂര്‍, തിരുപ്പതി, ഉദയ്പുര്‍, ജോധ്പുര്‍, വാരാണസി, ആഗ്ര, അമൃത്സര്‍, തിരുവനന്തപുരം, റായ്പുര്‍, ഡെറാഡൂണ്‍, സൂറത്ത്, അജ്മീര്‍, വിജയവാഡ, വഡോദര, നാസിക്, പ്രയാഗ്രാജ്, ജബല്‍പൂര്‍ എന്നിവയാണ് ഊബര്‍ റെന്‍റല്‍സ് ലഭ്യമായ 39 നഗരങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.