ടി.വി.എസ് ഓട്ടോമൊബൈൽ പിന്തുണയോടെ ആരംഭിച്ച അൾട്രാവയലറ്റ് ഓട്ടോമോട്ടീവ് തങ്ങളുടെ ആദ്യ ഇലക്ട്രിക് ബൈക്കിെൻറ പുറത്തിറക്കൽ വിശദാംശങ്ങൾ പ്രഖ്യാപിച്ചു. ബംഗളൂരു ഇലക്ട്രോണിക് സിറ്റി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വൈദ്യുത മോട്ടോർസൈക്കിൾ സ്റ്റാർട്ടപ്പാണ് അൾട്രാവയലറ്റ്. ബംഗളൂരുവിൽ തന്നെ തങ്ങളുടെ ആദ്യ നിർമാണ ഫാക്ടറി സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2022 മാർച്ചിൽ ആദ്യ മോഡലായ എഫ് 77 പുറത്തിറക്കും.
എഫ് 77 െൻറ പ്രീ-പ്രൊഡക്ഷൻ പതിപ്പ് കമ്പനി 2019 നവംബറിൽ പ്രദർശിപ്പിച്ചിരുന്നു. ആദ്യ വർഷത്തിൽ 15,000 യൂനിറ്റുകൾ നിർമിക്കും. തുടർന്ന് 1,20,000 യൂനിറ്റ് വാർഷിക ശേഷിയിലേക്ക് ഉയർത്തും. ബൈക്കിനായുള്ള മുൻകൂർ ഓർഡർ സ്വീകരിക്കൽ ഈ വർഷം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 70,000 ചതുരശ്ര അടിയിൽ നിർമ്മാണ കേന്ദ്രം ഒരുക്കാനാണ് അൾട്രാവയലറ്റ് ലക്ഷ്യമിടുന്നത്. അഞ്ച് വർഷത്തിനുള്ളിൽ ഇലക്ട്രിക് വാഹന നിർമാണത്തിലും അസംബ്ലിയിലും പരിശീലനം നേടിയ 500 ലധികം ജീവനക്കാർക്ക് തൊഴിൽ സൃഷ്ടിക്കും.
'ഇന്ത്യയ്ക്കും അന്തർദേശീയ വിപണികൾക്കും മികച്ച ഇവി അനുഭവം കെട്ടിപ്പടുക്കുന്നതിനുള്ള ഞങ്ങളുടെ യാത്രയിൽ ഇതൊരു സുപ്രധാന നാഴികക്കല്ലാണ്. ചുറ്റുമുള്ള ശക്തമായ വിതരണശൃഘലയും മികച്ചവ്യാവസായിക ആവാസവ്യവസ്ഥയും കണക്കിലെടുത്താണ് ഞങ്ങൾ ഫാക്ടറിക്കായി ബംഗളൂരു ഇലക്ട്രോണിക് സിറ്റി തിരഞ്ഞെടുത്തത്'-അൾട്രാവയലറ്റ് സ്ഥാപകനും സി.ഇ.ഒയുമായ നാരായൺ സുബ്രഹ്മണ്യം പറഞ്ഞു.
'എഫ് 77ന് മികച്ച പ്രതികരണമാണ് ഞങ്ങൾക്ക് ലഭിച്ചത്. പുതിയ നിർമാണകേന്ദ്രം അടുത്ത കുറച്ച് വർഷങ്ങളിൽ ഞങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കും. ഏറ്റവും പ്രധാനകാര്യം, എഫ് 77 രൂപകൽപ്പന ചെയ്തിരിക്കുന്നത് തദ്ദേശീയമായാണെന്നതാണ്. കൂടാതെ ബാറ്ററി പായ്ക്കുകൾ ഉൾപ്പെടെ 90 ശതമാനത്തിലധികം പ്രാദേശികമായാണ് നിർമിച്ച ഘടകങ്ങൾ ഉപയോഗിച്ചാണ് ബൈക്ക് തയ്യാറാക്കുന്നത്'-അദ്ദേഹം കൂട്ടിച്ചേത്തു.
'ഞങ്ങളുടെ പുതിയ പ്രൊഡക്ഷൻ യൂനിറ്റ് സ്മാർട്ട് സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന അത്യാധുനിക സൗകര്യമാണ്. പുനരുൽപ്പാദിപ്പിക്കാവുന്ന ഉൗർജ്ജ സ്രോതസ്സുകൾ, ഇ-മാലിന്യങ്ങൾ പുനരുപയോഗം ചെയ്യുക, തുടങ്ങിയ സുസ്ഥിരമായ നിർമാണ രീതികൾ ഞങ്ങൾ സ്വീകരിക്കും'-അൾട്രാവയലറ്റ് ഓട്ടോമോട്ടീവ് സ്ഥാപകനും സി.ടി.ഒയുമായ നീരജ് രാജ്മോഹൻ പറഞ്ഞു,
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.