വൈറൽ എല്ലാം റിയൽ അല്ല!, സ്റ്റിയറിംഗ് തോര്‍ത്ത് കൊണ്ട് കെട്ടി ഡ്രൈവിംഗ് സീറ്റിന് പുറകില്‍ കിടന്ന ഡ്രൈവറെ `പിടികൂടി' പൊലീസ്

ഒടുവിൽ ആ ഞെട്ടിച്ച ഡ്രൈവറെ പൊലീസ് കണ്ടെത്തി. ലോറിയുടെ സ്റ്റിയറിംഗ് തോര്‍ത്ത് കൊണ്ട് കെട്ടി ഡ്രൈവിംഗ് സീറ്റിന് പുറകില്‍ പോയി ഇരിക്കുന്ന ഡ്രൈവര്‍ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിലുൾപ്പെടെ വൈറലായിരുന്നു. ആക്സിലേറ്ററില്‍ വെള്ളക്കുപ്പി ​െ​വച്ചിട്ടാണ് ഡ്രൈവര്‍ എഴുന്നേറ്റ് പോകുന്നത്. വീഡിയോ കണ്ടവരിൽ ഏറെയും അപകടകരമായി വാഹനം ഓടിക്കുന്നതിനെതിരെ വിമര്‍ശിച്ചു. ഇതിനിടെ, കേരള പൊലീസ് വൈറലായ ഈ ലോറി യാത്രയ്ക്ക് പിന്നിലെ കാരണം കണ്ടെത്തി. ചരക്ക് ലോറികള്‍ ട്രെയിൻ മാര്‍ഗം കൊണ്ട് പോകുന്ന റോ - റോ സര്‍വീസില്‍ സഞ്ചരിക്കുന്ന ലോറിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്ന് പൊലീസ് കണ്ടെത്തി. ഡ്രൈവറുടെ പ്രതികരണവും പൊലീസ് പുറത്ത് വിട്ടിരിക്കുകയാണ്. വീഡിയോ കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടിട്ടുണ്ട്.

`വൈറൽ എല്ലാം റിയൽ അല്ല! ആ ഡ്രൈവർ പറയുന്നു "സ്റ്റിയറിംഗ് കെട്ടി വച്ചൊന്നും വാഹനം ഓടിക്കാൻ കഴിയൂല്ല..ആരും അനുകരിക്കരുതേ" യെന്ന കുറിപ്പോടെയാണ് വീഡിയോ പൊലീസ് പങ്കിട്ടത്.  ട്രെയിനില്‍ ഇങ്ങനെ പോകുന്ന സമയത്ത് വെറുതെ ഒരു രസത്തിനാണ് വീഡിയോ എടുത്തതെന്നാണ് ഡ്രൈവര്‍ പറയുന്നത്. അവസാനം എല്ലാവരും ട്രെയിൻ കാണിച്ചപ്പോള്‍ താന്‍ മാത്രം കാണിച്ചില്ല. കുടുംബ ഗ്രൂപ്പിലാണ് വീഡിയോ ഇട്ടത്. ആരാണ് അത് ഫേസ്ബുക്കില്‍ ഇട്ടതെന്ന് അറിയില്ല. റോഡിലൂടെ സ്റ്റിയറിംഗ് കെട്ടിവെച്ചൊന്നും പോകാൻ പറ്റൂല്ല. ഇങ്ങനെ ഒരു നൂറ് മീറ്റര്‍ പോലും അങ്ങനെ വാഹനം ഓടിക്കാൻ കഴിയില്ലെന്നും ഡ്രൈവര്‍ പറയുന്നു. 

Full View


Tags:    
News Summary - Viral Lorry Driver Fact

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.