ഡ്രോണുകൾക്കും പറക്കും കാറുകൾക്കുമായി ആദ്യ ടാക്സി പോർട്ട് യു.കെയിൽ

ലണ്ടൻ: ബാക് ടു ദി ഫ്യൂച്ചർ, ബ്ലേഡ് റണ്ണർ എന്നീ ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ പൊതുജനങ്ങൾക്കായി ലോകത്തെ ആദ്യ ഫ്ലൈയിങ് ടാക്സി പോർട്ട് തയാർ. യു.കെയിലെ കവൻട്രി ആസ്ഥാനമായി പ്രവർത്തിക്കുന്ന അർബൻ 'എയർ പോർട്ട്' ആണ് ഫ്ലൈയിങ് ടാക്സി പോർട്ട് സജ്ജമാക്കിയത്. ചരക്ക് ഡ്രോണുകൾ, എയർ ടാക്സികൾ, മറ്റ് വിമാനങ്ങൾ എന്നിവയുടെ ടേക്ക് ഓഫിനും ലാന്‍റിങ്ങിനുമുള്ള കേന്ദ്രമായാണ് ഇവിടം പ്രവർത്തിക്കുക. യു.കെയുടെ ഹൃദയഭാഗമായ കവൻട്രിയിലേക്ക് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് നാല് മണിക്കൂർ കൊണ്ട് എത്താൻ സാധിക്കുമെന്നതാണ് പ്രത്യേകത.

ഗതാഗത സംവിധാനത്തിലെ ഏറ്റവും നൂതന ചുവടുവെപ്പായാണ് ഇതിനെ കാണക്കാക്കുന്നതെന്ന് അർബൻ എയർപോർട്ട് സ്ഥാപകനും എക്സി. ചെയർമാനുമായ റിക്കി സന്തു പറയുന്നു. പാരിസ്ഥിതിക ആഘാതമില്ലാതെയും ആൾ തിരക്കില്ലാതെയും വിവിധ നഗരങ്ങളെ ബന്ധിപ്പിച്ച് ജനങ്ങൾക്ക് യാത്ര ചെയ്യാനാവുമെന്നും ഇത് യാത്രക്കാരെ കൂടുതൽ ആരോഗ്യവാന്മാരും സന്തോഷവാന്മാരുമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

2021 ഒക്ടോബറോടെ പദ്ധതി നടപ്പാക്കുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നെങ്കിലും 2022 ഏപ്രിലോടെയാണ് പോർട്ട് പൂർണ സജ്ജമായത്. ലോസ് ഏഞ്ചൽസ്, ആസ്ട്രേലിയ, സൗത്ത് കൊറിയ, ഫ്രാൻസ്, ജർമ്മനി, സ്കാന്‍റിനേവിയ, സൗത്ത് ഏഷ്യ ഉൾപ്പെടെ ലോകത്തുടനീളം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 200ഓളം എയർവൺ-അർബൻ എയർപോർട്ടുകൾ കൊണ്ടുവരാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Tags:    
News Summary - World's first flying taxi port has opened to the public; to serve as hub for drones and flying cars

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.