ജാവ യെസ്‌ഡി മോട്ടോർസൈക്കിൾസ് തങ്ങളുടെ മോഡലുകളിൽ പുതിയ നിറങ്ങൾ അവതരിപ്പിച്ചു. യെസ്‌ഡി അഡ്വഞ്ചറിലും സ്‌ക്രാമ്പ്‌ളറിലുമാണ് പുതിയ നിറങ്ങൾ ഉൾപ്പെടുത്തിയത്. കഴിഞ്ഞ മാസം ജാവ 42, യെസ്‌ഡി റോഡ്‌സ്‌റ്റർ എന്നിവയെ പുതിയ നിറങ്ങളോടെ അപ്‌ഡേറ്റ് ചെയ്‌തതിരുന്നു. യെസ്‌ഡി സ്‌ക്രാംബ്ലറിന് പുതുതായി ബോൾഡ് ബ്ലാക്ക് കളർ ഓപ്ഷൻ ലഭിക്കുമ്പോൾ അഡ്വഞ്ചറിന് ഇപ്പോൾ വൈറ്റ്ഔട്ട് പെയിന്റ് സ്‌കീംകൂടി ലഭിക്കും. 2,09,900, 2,14,942 എന്നിങ്ങനെയാണ് ബൈക്കുകളുടെ എക്സ്ഷോറൂം വില.
ഇരു ബൈക്കുകളിലും ഒരേ 334 സിസി സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിനിൽ നിന്നാണ് കരുത്ത് ഉല്‍പ്പാദിപ്പിക്കുന്നത്. യെസ്‌ഡി അഡ്വഞ്ചറിന്റെ മോട്ടോർ 29.8 ബിഎച്ച്‌പിയും 29.84 എൻഎം പീക്ക് ടോർക്കും പുറത്തെടുക്കും. അതേ മോട്ടോർ സ്‌ക്രാംബ്ലറിൽ 28.7 ബിഎച്ച്‌പിയും 28.2 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കും. റോയൽ എൻഫീൽഡ് ഹിമാലയൻ, കെടിഎം 390 അഡ്വഞ്ചർ, ബിഎംഡബ്ല്യു ജി 310 ജിഎസ് എന്നിവയുമായാണ് യെസ്‍ഡി അഡ്വഞ്ചർ മത്സരിക്കുന്നത്.
രണ്ട് ബൈക്കുകൾക്കും ആറ് സ്പീഡ് ഗിയർബോക്‌സും സ്ലിപ്പർ ക്ലച്ചും യുഎസ്ബി ചാർജിങും സ്റ്റാൻഡേർഡാണ്. റോഡ്, റെയിൻ, ഓഫ് റോഡ് എന്നിങ്ങനെ മൂന്ന് മോഡുകളുള്ള ഡ്യുവൽ ചാനൽ എബിഎസും ഉണ്ട്. ടേൺ-ബൈ-ടേൺ നാവിഗേഷനോടുകൂടിയ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും അഡ്വഞ്ചറിന് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.