കഴിഞ്ഞ ദിവസമാണ് അത്ര സാധാരണമാല്ലാത്തൊരു അപകടം ഇടക്കൊച്ചിയിൽ നടന്നത്. ജാക്ക് ഉപയോഗിച്ച് ഉയർത്തിയശേഷം ടയർ മാറ്റാൻ ശ്രമിക്കവെ ടൂറിസ്റ്റ് ബസ് പഞ്ചർ കട ജീവനക്കാരനുമുകളിലേക്ക് തെന്നിവീണായിരുന്നു അപകടം. അപകടത്തിൽ 43കാരനായ അഗസ്റ്റിൽ ദാരുണമായി മരിച്ചു. വാഹനങ്ങൾ, പ്രേത്യകിച്ചും ടൂറിസ്റ്റ് ബസും ലോറിയും പോലുള്ള വലിയ വാഹനങ്ങൾ ജാക്ക് വച്ച് ഉയർത്തുേമ്പാൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതേപറ്റി മുന്നറിയിപ്പ് നൽകികൊണ്ട് എം.വി.ഡി കേരള ചില മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്.
വാഹനങ്ങൾ ജാക്ക്വച്ച് ഉയർത്തി ജോലി ചെയ്യേണ്ടി വരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
1. റോഡിൽ അല്ലെങ്കിൽ റോഡരികിൽ വാഹനം ജാക്ക് ഉപയോഗിച്ച് ഉയർത്തുന്നത് പരമാവധി ഒഴിവാക്കുക.
2. സത്യാവശ്യ സന്ദർഭമാണെങ്കിൽ വാണിങ് ട്രയാങ്കിൾ ഉപയോഗിക്കുക.
3. രാത്രിയെങ്കിൽ സ്ഥലത്ത് ആവശ്യത്തിന് പ്രകാശം കിട്ടുന്നു എന്ന് ഉറപ്പുവരുത്തുക.
4. വാഹനം നിരപ്പായ ഉറപ്പുള്ള പ്രതലത്തിൽ വേണം നിർത്താൻ. ജാക്ക് ഉറപ്പിക്കുന്ന പ്രതലം പൂഴി മണ്ണോ , താഴ്ന്നുപോകുന്ന സ്ഥലമോ ആകരുത്.
5.വാഹനത്തിൽ ഹാൻഡ് ബ്രേക്ക് ഇട്ടിരിക്കണം
6.ഉയർത്തുന്ന ആക്സിൽ ഒഴികെ ബാക്കി വീലുകൾ, വീൽ ചോക്ക് അല്ലെങ്കിൽ തടകൾ വെച്ചു വാഹനം ഉരുണ്ടുപോകാതെ നോക്കണം.
7. വാഹനത്തിന്‍റെ താക്കോൽ ഊരി മാറ്റി വെക്കണം,പറ്റുമെങ്കിൽ അത് ജോലിചെയ്യുന്ന ആൾ പോക്കറ്റിൽ കരുതുക
5. ജാക്ക് അനുവദിച്ചിരിക്കുന്ന ഭാരപരിധിക്കു അനുയോജ്യമായിരിക്കണം.
6. വാഹനത്തിൽ ജാക്ക് ഉപയോഗിക്കാൻ അനുവദിച്ചിരിക്കുന്ന പോയിന്റുകൾ ഓണേഴ്‌സ് മാനുവലിൽ പറഞ്ഞിട്ടുണ്ടാകും. അത് പരിശോധിക്കുക
7.ജാക്കുകൾ (സ്ക്രു, ഹൈഡ്രോളിക്, നുമാറ്റിക്) അങ്ങനെ ഏതുതരവും ആയിക്കോട്ടെ അതിൽ മാത്രം വാഹനം ഉയർത്തി വെച്ചു ജോലിചെയ്യരുത്.
8.വാഹനം ഉയർത്തി കഴിഞ്ഞു ആക്സിൽ സ്റ്റാൻഡിൽ ഇറക്കി നിർത്തിയശേഷം, സുരക്ഷ ഉറപ്പു വരുത്തി മാത്രമേ ടയർ മാറാനോ, അടിയിൽ കയറാനോ പാടുള്ളൂ.
വിവിരങ്ങൾക്ക് കടപ്പാട് എം.വി.ഡി കേരള
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.