മാരുതി സുസുക്കിയുടെ പ്രീമിയം കാറുകൾ വിൽക്കുന്ന വിഭാഗമാണ് നെക്സ. ബലേനൊ, സിയാസ്, ഇഗ്നിസ്, എസ് ക്രോസ്, എക്സ്.എൽ 6 എന്നീ മോഡലുകളാണ് നെക്സയിലൂടെ വിറ്റഴിക്കുന്നത്. ഇൗ വാഹനങ്ങൾക്കെല്ലാം ഒരുപോലെ ബാധകമാകുന്ന ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. 10,000 മുതൽ 45,000 രൂപ വരെയുള്ള ഒാഫറുകളാണ് ഉത്സവസീസൺ ആഘോഷമാക്കാൻ മാരുതി വാഗ്ദാനം ചെയ്യുന്നത്.
ഇഗ്നിസ്
ബലേനോക്കും സ്വിഫ്റ്റിനും ഇടയിൽപെട്ട് ശ്രദ്ധിക്കപ്പെടാതെപോയ മോഡലാണ് ഇഗ്നിസ്. റിറ്റ്സിന് പകരക്കാരനായിട്ടായിരുന്നു ഇഗ്നിസിെൻറ അരങ്ങേറ്റം. ബലേനോയുടെയും സ്വിഫ്റ്റിെൻറയും അടുത്ത് നിൽക്കുന്ന വിലയും എന്നാൽ അത്ര സൗന്ദര്യമൊ സൗകര്യമൊ ഇല്ലാത്തതും ഇഗ്നിസിന് വിനയായി. പക്ഷെ ഇഗ്നിസ് വ്യക്തിത്വം കാത്തുസൂക്ഷിച്ച വാഹനമായിരുന്നു. ഇടക്ക് ഇൗ മോഡലിനെ പിൻവലിച്ചാലൊ എന്ന തോന്നലും മാരുതിക്ക് ഉണ്ടായിരുന്നു. പക്ഷെ ബി.എസ് 6 പരിഷ്കാരം വന്നപ്പോൾ വാഹനം പുതുക്കി ഇറക്കാനായിരുന്നു കമ്പനിയുടെ തീരുമാനം.
2020 ഡൽഹി ഓട്ടോ എക്‌സ്‌പോയിൽ ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ചു. ചില സൗന്ദര്യവർധക അപ്‌ഡേറ്റുകളും ബിഎസ് 683 എച്ച്പി, 1.2 ലിറ്റർ പെട്രോൾ എഞ്ചിനുമാണ് വാഹനത്തിന്. ടാൾബോയ് ഡിസൈനാണ് ഇഗ്നിസിേൻറത്. സീറ്റ വേരിയൻറ് ഒഴികെയുള്ള എല്ലാ ട്രിമ്മുകളിലും 20,000 രൂപ വരെ പണക്കിഴിവാണ് ഇഗ്നിസിന് നെക്സ വാഗ്ദാനം ചെയ്യുന്നത്. 10,000 രൂപയുടെ ഇളവാണ് സീറ്റക്ക് ലഭിക്കുക. ഒപ്പം എക്സ്ചേഞ്ച് ബോണസായി 15,000 രൂപയും കോർപ്പറേറ്റ് കിഴിവായി 5,000 രൂപയും ലഭിക്കും.
സിയാസ്
മാരുതിയുടെ പതാകവാഹകൻ സെഡാനാണ് സിയാസ്. പുതിയ ഹോണ്ട സിറ്റി, ഹ്യുണ്ടായ് വെർന, ഫോക്സ്വാഗൺ വെെൻറാ, സ്കോഡ റാപ്പിഡ് എന്നീ വമ്പന്മാരാണ് എതിരാളികൾ. വിശാലമായ ക്യാബിനും മികച്ച സുഖസൗകര്യങ്ങളും സിയാസിെൻറ പ്രത്യേകതയാണ്. 105 എച്ച്പി, 1.5 ലിറ്റർ, പെട്രോൾ എഞ്ചിനാണ് വാഹനത്തിന്. നിലവിൽ ഡീലർമാർ 10,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 20,000 രൂപ എക്സ്ചേഞ്ച് ബോണസ്, 5,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവ സിയാസിന് വാഗ്ദാനം ചെയ്യുന്നു. ആൽഫ മാനുവൽ വേരിയൻറിന് ക്യാഷ് ഡിസ്കൗണ്ട് ലഭിക്കില്ല. എന്നാൽ ഈ ട്രിം വാങ്ങുന്നവർക്ക് മറ്റെല്ലാ ആനുകൂല്യങ്ങളും ലഭിക്കും.
ബലേനൊ
നെക്സയിലെ സൂപ്പർസ്റ്റാറാണ് ബലേനൊ. 1.2 ലിറ്റർ, കെ 12 ബി പെട്രോൾ എഞ്ചിൻ 83 എച്ച്പി ഉൽപ്പാദിപ്പിക്കും. രണ്ടാമത്തെ ഒാപ്ഷനായ 1.2 ലിറ്റർ ഡ്യുവൽ ജെറ്റ് എഞ്ചിൻ 90 എച്ച്പി കരുത്തുള്ളതാണ്. രണ്ട് എഞ്ചിനുകളും മികച്ചതെന്ന് പേരുകേട്ടതാണ്. ഭേദപ്പെട്ട പ്രകടനവും പ്രായോഗികമായ ഇന്ധനക്ഷമതയും ബലേനൊയെ ബെസ്റ്റ് സെല്ലറാക്കുന്നു. ബലേനോയുടെ മറ്റൊരു യുഎസ്‌പി അതിെൻറ വിശാലമായ ക്യാബിനാണ്. ടാറ്റ ആൾട്രോസ്, ഹോണ്ട ജാസ്, ഹ്യുണ്ടായ് ഐ 20 എന്നിവരാണ് പ്രധാന എതിരാളികൾ. ബലേനോ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് എക്സ്ചേഞ്ച് ബോണസായി 10,000 രൂപയും കോർപ്പറേറ്റ് കിഴിവായി 5,000 രൂപയും ലഭിക്കും. സിഗ്മ ട്രിം ഒഴികെയുള്ള എല്ലാ ട്രിമ്മുകളിലും 15,000 രൂപ ക്യാഷ് ഡിസ്കൗണ്ടും മാരുതി വാഗ്ദാനം ചെയ്യുന്നുണ്ട്.
എക്സ്.എൽ 6
മാരുതിയുടെ എർട്ടിഗ എം.പി.വിയുടെ സ്റ്റൈലിഷ് വെർഷനാണ് എക്സ്.എൽ 6. ആറ് സീറ്റുള്ള വാഹനമാണിത് (രണ്ടാം നിരയിൽ ക്യാപ്റ്റൻ സീറ്റുകൾ). പുതിയ ഹെഡ്ലൈറ്റുകൾ, ഫ്രണ്ട്, റിയർ ബമ്പറുകൾ, ബ്ലാക്ക് ക്ലാഡിംഗ്, ബ്ലാക്ക് വീലുകൾ, ഓൾ-ബ്ലാക്ക് ക്യാബിൻ എന്നിവയും പ്രത്യേകതകളാണ്. ഈ മാറ്റങ്ങൾ എർട്ടിഗയിൽ നിന്ന് വാഹനെത്ത വേറിട്ട് നിർത്തുന്നു. മാരുതിയുടെ എസ്.എച്ച്.വി.എസ് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 105 എച്ച് പി, 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് വാഹനത്തിന്. സ്ഥലവും പ്രായോഗികതയും സുഖസൗകര്യവും എക്സ്എൽ 6െൻറ പ്രത്യേകതയാണ്. ഈ മാസം വാഹനം വാങ്ങുന്നവർക്ക് എക്സ്ചേഞ്ച് ബോണസായി 20,000 രൂപയും കോർപ്പറേറ്റ് ഒാഫറായി 5,000 രൂപ കിഴിവും മാരുതി നൽകും.
എസ് ക്രോസ്
എസ്-ക്രോസ് പെട്രോളാണ് നെക്സ നിരയിലെ ഏറ്റവും പുതിയ വാഹനം. കഴിഞ്ഞ മാസമാണ് പുതുക്കിയ വാഹനം വിപണിയിലെത്തിയത്. ഡീസൽ ഒഴിവാക്കി പെട്രോൾ മോഡൽ മാത്രമായി നിലവിൽ എസ് ക്രോസ് മാറിയിട്ടുണ്ട്. 1.5 ലിറ്റർ കെ 15 ബി പെട്രോൾ എഞ്ചിൻ 105 എച്ച്പി കരുത്തും 138 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. വിശാലമായ ഇൻറീരിയറും മികച്ച യാത്രാ സുഖവും വാഹനത്തിനുണ്ട്.
ഏറ്റവും കുറവ് ഒാഫറുകളാണ് എസ് ക്രോസിന് നെക്സ ഡീലർമാർ വാഗ്ദാനം ചെയ്യുന്നത്. ക്യാഷ് ഡിസ്കൗണ്ടും എക്സ്ചേഞ്ച് ബോണസും എസ് ക്രോസിന് നൽകുന്നില്ല. കോർപ്പറേറ്റ് ഡിസ്കൗണ്ടായി 5,000 രൂപയും ഉത്സവകാല 'ശ്രദ്ധ' സ്കീമിന് കീഴിൽ 5,000 രൂപയുടെ കുറവും ലഭിക്കും. റെനോ ഡസ്റ്റർ, നിസ്സാൻ കിക്സ്, കിയ സെൽറ്റോസ്, ഹ്യുണ്ടായ് ക്രെറ്റ എന്നിവരാണ് എസ്-ക്രോസിെൻറ എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.