ഒരു മികച്ച ഡ്രൈവറെ തിരിച്ചറിയാനുള്ള മാർഗങ്ങൾ എന്തൊക്കെയാണ്? ഒരു വിദഗ്‌ധ ഡ്രൈവറും തുടക്കക്കാരനും തമ്മിൽ അവരുടെ ഡ്രൈവിങ് രീതികളിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടാകുമോ? പഠനങ്ങൾ മികച്ച ഡ്രൈവർമാർക്ക് ചില സ്വഭാവങ്ങൾ ഉള്ളതായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്തരം വ്യത്യാസങ്ങൾ വളരെ ചെറുതാണെങ്കിലും ഗൗരവകരമാണ്. തന്റെ അനുഭവപരിചയം കാരണം, വിദഗ്ധനായ ഒരു ഡ്രൈവർ കാറിനെ വ്യത്യസ്തമായി പരിഗണിക്കുകയും ഓടിക്കുകയും ചെയ്യും. ഇൗ ശീലങ്ങൾ കുറച്ചൊക്കെ നൈസർഗികമാണെന്നും പഠനങ്ങൾ പറയുന്നു. എന്നാൽ പരിശീലനത്തിലൂടെ നമ്മുടെ ഡ്രൈവിങ് ഏറെ മെച്ചപ്പെടുത്താനും കഴിയും.
1. ക്ലച്ച് താങ്ങി ഓടിക്കില്ല
ഒരു മികച്ച ഡ്രൈവർ ഒരിക്കലും ക്ലച്ച് പെഡലിൽ കാൽവെച്ചോ ഭാഗികമായി അമർത്തിയോ വാഹനം ഒാടിക്കില്ല. ഡ്രൈവിങിൽ ആത്മവിശ്വാസം കുറയുേമ്പാഴാണ് പലപ്പോഴും ക്ലച്ചിനെ ആശ്രയിക്കേണ്ടിവരുന്നത്. ക്ലച്ച് ഒന്നുകിൽ പൂർണമായി അമർത്തുകയോ അല്ലെങ്കിൽ പൂർണമായും വിച്ഛേദിക്കുകയോ വേണം. ക്ലച്ചിൽ ചവിട്ടിക്കൊണ്ട് ഒാടിക്കുന്നത് ഗിയർബോക്സിെൻറ അമിതമായ തേയ്മാനത്തിനും കാരണമാകും. തുടക്കക്കാർ പലപ്പോഴും ഒരു ഫുട്‌റെസ്റ്റായി ക്ലച്ച് ഉപയോഗിക്കാറുണ്ട്. ഇത് തെറ്റായ സമ്പ്രദായമാണ്. ഇൗ ശീലമുള്ളവർ ഒാേട്ടാമാറ്റിക് വാഹനങ്ങളുടെ ബ്രേക്കിലാകും കാൽവച്ച് ഒാടിക്കുക. ഇതും ഒഴിവാക്കേണ്ടതാണ്.
2.ഇടവിട്ടുള്ള ബ്രേക്ക് ചവിട്ടൽ
പരിചയസമ്പന്നനായ ഡ്രൈവർ ഇടവിട്ട് ബ്രേക്ക് ചെയ്യുന്നയാളായിരിക്കും. ഒരുപക്ഷെ നമ്മുടെ ധാരണപ്രകാരം മികച്ച ഡ്രൈവർ ബ്രേക്ക് തീരെ ചവിട്ടില്ല എന്നായിരിക്കും. എന്നാൽ വസ്തുത നേരേ തിരിച്ചാണ്. അവസാന നിമിഷം ബ്രേക്ക് ചവിട്ടുന്നത് അമിതമായ തേയ്മാനത്തിലേക്ക് നയിക്കും. 'കുത്തിച്ചവിട്ടുക' എന്ന് നാടൻ ഭാഷയിൽ പറയുന്ന പ്രതിഭാസമാണിത്. ഇത് യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കും. മുന്നിൽ ഒരു ട്രാഫിക് ലൈറ്റ് ഉണ്ടെന്നും അത് ചുവപ്പായി മാറുമെന്നും നിങ്ങൾ കാണുകയാണെങ്കിൽ, ക്രമേണ ബ്രേക്ക് പ്രയോഗിക്കുന്നതാണ് നല്ലത്. രണ്ടോ മൂന്നോ തവണയായി ബ്രേക്ക് അമർത്തി വേഗകുറച്ച് അവസാനം വാഹനം നിർത്തുക. ബ്രേക്ക് പാഡുകളുടെ ആയുസ്സ് വർധിപ്പിക്കാനും ഇത് സഹായിക്കും.
3. റിയർവ്യൂ മിററുകൾ ധാരാളമായി ഉപയോഗിക്കുക
വിദഗ്ധനായ ഡ്രൈവർ എപ്പോഴും തന്റെ ചുറ്റുപാടുകൾ പരിശോധിച്ചുകൊണ്ടിരിക്കും. കാരണം ചുറ്റുമുള്ള മറ്റ് വാഹനങ്ങൾ എന്തുചെയ്യുന്നുവെന്നും അവ എവിടെയാണെന്നും അറിഞ്ഞിരിക്കുന്നത് ഡ്രൈവിങിൽ എല്ലായ്പ്പോഴും നല്ല കാര്യമാണ്. കൂടാതെ, കണ്ണാടികൾ തനിക്കനുസരിച്ച് ക്രമീകരിക്കുകയും ചെയ്യും. ഇത് ചെയ്യാതെ റിയർവ്യൂ മിററുകൾ എവിടെയെങ്കിലും തട്ടി പൊട്ടുമെന്നുകരുതി മടക്കിവച്ച് ഒാടിക്കുന്നവരെ കണ്ടാൽ ഒരുകാര്യം ഉറപ്പിക്കുക, അതൊരു മോശം ഡ്രൈവറാണെന്ന്.
4. ഗിയർ ലിവർ ആംറെസ്റ്റായി ഉപയോഗിക്കില്ല
വാഹനമോടിക്കുമ്പോൾ ഗിയർ ലിവറിൽ കൈ വയ്ക്കുന്ന ശീലം പലർക്കും ഉണ്ട്. അതത്ര നല്ല കാര്യമല്ല. നിങ്ങൾ ഗിയർ ലിവറിൽ ബലം പ്രയോഗിക്കുന്നത് തുടരുകയാണെങ്കിൽ, അത് ദീർഘകാലാടിസ്ഥാനത്തിൽ ട്രാൻസ്മിഷനെ തകരാറിലാക്കും. കൂടാതെ, രണ്ട് കൈകളും സ്റ്റിയറിങ് വീലിൽ എപ്പോഴും പിടിക്കക്കണമെന്നത് മോേട്ടാർ വാഹന നിയമങ്ങളിലുള്ളതുമാണ്. വാഹനത്തിെൻറ പൂർണ നിയന്ത്രണം നമ്മുക്ക് ലഭിക്കാനും ഇത് സഹായിക്കും. ഒരു വിദഗ്‌ധ ഡ്രൈവർ ഗിയർ മാറ്റുമ്പോൾ ഗിയർ ലിവറിൽ കൈ വയ്ക്കുകയും പിന്നീട് സ്റ്റിയറിങ്ങിൽ കൈ തിരികെ വെക്കുകയും ചെയ്യും.
5. എഞ്ചിൻ ചൂടാകാൻ അനുവദിക്കുക
എഞ്ചിൻ ചൂടാക്കുക എന്നത് പലരും അനാവശ്യമായി കണക്കാക്കാൻ സാധ്യതയുണ്ട്. എന്നാൽ ഒരു വിദഗ്‌ധ ഡ്രൈവർ എഞ്ചിൻ ചൂടാകാൻ അനുവദിക്കും. ഇതിനർഥം, വാഹനം സ്റ്റാർട്ട് ചെയ്ത് ചവിട്ടിയിരപ്പിക്കണം എന്നല്ല. കാർ സ്റ്റാർട്ട് ചെയ്യുമ്പോൾ ആർപിഎം 2,000ൽ താഴെയായിരിക്കണം. എഞ്ചിൻ അതിന്റെ ഒപ്റ്റിമൽ താപനിലയിൽ എത്താൻ അനുവദിക്കണം. വാഹനം ഉപയോഗിക്കാത്തപ്പോൾ എഞ്ചിൻ ഓയിലും മറ്റ് ലൂബ്രിക്കൻറുകളും വളരെ സെറ്റിൽ ആയിരിക്കും.
എണ്ണ ചൂടായാൽ, അതിന്റെ ലൂബ്രിക്കേഷൻ ഗുണങ്ങളും വർധിക്കും. ഇനി വാഹനം ടർബോചാർജ്ഡ് എഞ്ചിനുമായാണ് വരുന്നതെങ്കിൽ, കാർ പാർക്ക് ചെയ്യുന്നതിന് മുമ്പ് ടർബോചാർജ്ജറിനെ തണുപ്പിക്കാൻ അനുവദിക്കേണ്ടത് അത്യാവശ്യമാണ്. ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് അൽപ്പം മുമ്പുതന്നെ വാഹനത്തിെൻറ ആർ.പി.എം കുറക്കുക. ഇത് എഞ്ചിൻ ഓയിൽ കാര്യക്ഷമമായി ഒഴുകാൻ അനുവദിക്കുകയും ടർബോചാർജറും തണുപ്പിക്കുകയും ചെയ്യും.
6.അനാവശ്യമായി എഞ്ചിൻ ഇരപ്പിക്കരുത്
പരിചയസമ്പന്നനായ ഡ്രൈവർക്ക് തന്റെ കാറിനെക്കുറിച്ച് വ്യക്തമായി അറിയാമായിരിക്കും. അത്തരമാളുകൾ എഞ്ചിൻ അനാവശ്യമായി ഇരപ്പിക്കില്ല. എഞ്ചിൻ ഉയർന്ന ആർ.പി.എമ്മിൽ പ്രവർത്തിക്കുമ്പോൾ അത് കൂടുതൽ സമ്മർദ്ദത്തിലാവുകയും കൂടുതൽ ഇന്ധനം കത്തിക്കുകയും ചെയ്യും. എഞ്ചിൻ അനാവശ്യമായി പ്രവർത്തിപ്പിക്കുന്നത് എഞ്ചിൻ ഘടകങ്ങളുടെ ആയുസ്സ് കുറയ്ക്കും.
7. അനാവശ്യമായി ഫാസ്റ്റ് ലൈനുകൾ ഉപയോഗിക്കില്ല
ഹൈവേകളിൽ ഏറ്റവും വലതുവശത്തുള്ള പാത ഫാസ്റ്റ് ലൈൻ എന്നാണ് അറിയപ്പെടുന്നത്. അതിവേഗത്തിൽ പോകുന്നവർക്കുവേണ്ടി ഒഴിച്ചിട്ടിരിക്കുന്ന പാതയാണത്. ഒാവർടേക്ക് ചെയ്യുന്നവർക്കും ഫാസ്റ്റ് ലൈൻ ഉപയോഗിക്കാവുന്നതാണ്. എന്നാൽ ഫാസ്റ്റ് ലൈനുകളിൽക്കൂടി അലസമായും കുറഞ്ഞ വേഗതയിലും വാഹനങ്ങൾ സഞ്ചരിക്കുന്നത് നമ്മുടെ രാജ്യത്തെ പതിവുകാഴ്ച്ചയാണ്. നിയമങ്ങൾ അറിയാവുന്ന ഒരു ഡ്രൈവർ ഇങ്ങിനെ ഒരിക്കലും ചെയ്യുകയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.