വഴികാട്ടുന്നതുപോലെത്തന്നെ വഴിതെറ്റിക്കുന്നതിലും മിടുക്കനാണല്ലോ നമ്മുടെ ഗൂഗിൾ മാപ്സ്. ലോകത്തെ നമ്പർ വൺ ടെക് കമ്പനിയായ ഗൂഗിളാണ് നിർമിച്ചതെങ്കിലും അബദ്ധങ്ങളിൽ ഒരു കുറവും മാപ്സ് വരുത്താറില്ല. പലപ്പോഴും അന്ധമായി വിശ്വസിക്കുന്നവരെ അബദ്ധത്തിൽ ചാടിക്കാറുമുണ്ട് ഈ മാപ്സ്. എന്നാൽ ചില കാര്യങ്ങൾ കൃത്യമായി പിന്തുടർന്നാൽ ഗൂഗിൾ മാപ്സിൽ വഴിതെറ്റുന്നതിന്റെ ശതമാനം കുറയ്ക്കാനാകും. നൂറ് ശതമാനം കൃത്യത ഉറപ്പിക്കാനാകില്ലെങ്കിലും ഒരുപാട് പിഴവുകൾ ഒഴിവാക്കാൻ ഈ രീതികൾകൊണ്ട് സാധിക്കും.

1.ലൊക്കേഷൻ ഹൈ ആക്യുറസി

കൂടുതൽ മികവുറ്റ നാവിഗേഷന് ലൊക്കേഷൻ ഹൈ ആക്യുറസിയിൽ വയ്ക്കാം.ഇതിനായി സെറ്റിങ്സിൽ പോയി ഗൂഗിൾ ലൊക്കേഷൻ സെറ്റിങ്സ് തിരഞ്ഞെടുത്ത ശേഷം അഡ്വാൻസ്ഡിൽ വിരലമർത്താം. ഇതിനു ശേഷം വരുന്ന മെനുവിൽ ഗൂഗിൾ ലൊക്കേഷൻ ആക്യുറസി എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് ഓണാക്കി വയ്ക്കാം. കോംപസ് കാലിബ്രേറ്റ് ചെയ്യുക എന്ന ഓപ്ഷനും പരിഗണിക്കാം.

2.ഓഫ്‌ലൈൻ മാപ്പുകൾ ഡൗൺലോഡ് ചെയ്യുക

സെല്ലുലാർ സിഗ്നൽ നഷ്‌ടപ്പെടുമെന്നതാണ് ഗൂഗിൾ മാപ്സ് ഉപയോഗിക്കുമ്പോൾ അനുഭവിക്കുന്ന ​പ്രധാനപ്രശ്നങ്ങളിലൊന്ന്. ഇത് പരിഹരിക്കാൻ മാപ്സിൽതന്നെ വഴികളുണ്ട്. യാത്ര ആരംഭിക്കുന്നതിന് മുമ്പ് ഓഫ്‌ലൈൻ മാപ്പുകൾ ഡൗൺലോഡ് ചെയ്യുകയാണ് അത്. പ്രത്യേക നഗരങ്ങളുടെ മാപ്പുകൾ ഡൗൺലോഡ് ചെയ്യാൻ ഗൂഗിൾ മാപ്‌സ് ഉപയോക്താക്കളെ അനുവദിക്കുന്നുണ്ട്. ഈ മാപ്പുകൾ പിന്നീട് നമ്മുക്ക് ഉപയോഗിക്കുകയോ ഡിലീറ്റ് ചെയ്യുകയോ ചെയ്യാം.

3.ഗതാഗതത്തിന്റെ രീതി തിരഞ്ഞെടുക്കുക

വാഹനത്തെയും ട്രാഫിക്കിനെയും ആശ്രയിച്ച് ഗൂഗിൾ മാപ്‌സ് സ്വയമേവ മികച്ച റൂട്ടുകൾ നിർദ്ദേശിക്കുകയാണ് ചെയ്യുന്നത്. യാത്ര ആരംഭിക്കുന്നതിന് മുമ്പ് ഉചിതമായ ചിഹ്നം (ബൈക്ക് അല്ലെങ്കിൽ കാർ) തിരഞ്ഞെടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. കാരണം നാം തിരഞ്ഞെടുത്ത വാഹനത്തെ അടിസ്ഥാനമാക്കിയാണ് ഏറ്റവും വേഗത്തിൽ ലഭ്യമായ റൂട്ട് മാപ്സ് കാണിക്കുന്നത്. നടക്കാനുള്ള വഴികളും മാപ്സ് നിർദ്ദേശിക്കാറുണ്ട്.

4.സാറ്റലൈറ്റ് മാപ്പ് ഓണാക്കാം

ഒരാൾ ഹൈവേയിൽ യാത്ര ചെയ്യുകയാണെങ്കിൽ, വഴിയറിയാനായി ഡിഫോൾട്ട് മാപ്പ് ഉപയോഗിച്ചാൽ മതിയാകും. എന്നാൽ ഒരു അപ്പാർട്ട്മെന്റോ ഒരു പ്രത്യേക ലൊക്കേഷനോ കണ്ടെത്താൻ ശ്രമിക്കുകയാണെങ്കിൽ, ലൊക്കേഷന്റെ മികച്ച കാഴ്ച ലഭിക്കുന്നതിന് എല്ലായ്പ്പോഴും സാറ്റലൈറ്റ് മാപ്പ് ഓപ്ഷൻ തിരഞ്ഞെടുക്കുകയാകും നല്ലത്.

5. ലൈവ് ട്രാഫിക് അപ്‌ഡേറ്റ് ഓൺ​ ചെയ്യാം

നാം ഒരു നഗരത്തിലാണ് യാത്ര ചെയ്യുന്നതെങ്കിൽ, ട്രാഫിക് സംബന്ധിച്ച തത്സമയ അപ്‌ഡേറ്റുകൾ ലഭിക്കുന്നതിന് ‘ഷോ ട്രാഫിക് ഓൺ’ ഓപ്ഷൻ പ്രവർത്തനക്ഷമമാക്കുക. ട്രാഫിക്കിന്റെ അവസ്ഥ അനുസരിച്ച് മാപ്സ് നമ്മുക്ക് കൃത്യമായ അപ്

ഡഷനുകൾ നൽകിക്കൊണ്ടിരിക്കും.

6.വോയ്സ് നാവിഗേഷൻ ഓണാക്കുക

ഗൂഗിൾ മാപ്സിലെ മികച്ചൊരു ഫീച്ചറാണ് വോയ്സ് നാവിഗേഷൻ. ഇത് ഓണാക്കിയാൽ നമ്മുക്ക് തത്സമയ നിർ​ദേശങ്ങൾ മാപ്സ് നൽകിക്കൊണ്ടിരിക്കും. സ്ക്രീനിലേക്ക് നോക്കി വാഹനമോടിക്കുന്നതിന്റെ റിസ്കും ഇതിലുടെ കുറയ്ക്കാനാകും.

7.സ്പീഡ് ലിമിറ്റ് സെറ്റ് ചെയ്യാം

ഗൂഗിൾ മാപ്സിൽ നമ്മുക്ക് സ്പീഡ് ലിമിറ്റ് സെറ്റ് ചെയ്യാനാകും. ഇങ്ങിനെ ചെയ്താൽ നാം സെറ്റ് ചെയ്ത സ്പീഡ് ലിമിറ്റിന് മുകളിൽ വാഹനം സഞ്ചരിച്ചാൽ മാപ്സ് മുന്നറിയിപ്പ് നൽകും.

8.ലോക്കല്‍ ഗൈഡ് ആകാം

നാം പോകുന്ന വഴിയിലെ ഫീച്ചറുകള്‍ ഗൂഗിള്‍ മാപ്പില്‍ ചേര്‍ക്കാം. ഫോട്ടോ, റോഡ് ബ്ലോക്ക് തുടങ്ങിയ വിവരങ്ങള്‍ അറിയിക്കാം. ഇങ്ങനെ ചെയ്യുമ്പോള്‍ ഗൂഗിള്‍ നമ്മെ ലോക്കല്‍ ഗൈഡ് ആക്കും. വിവരങ്ങള്‍ അധികം ചേര്‍ക്കുന്നതിനുസരിച്ച് ഗ്രേഡിങ് കിട്ടും. 100 ജി.ബി. സ്‌പേസ് അടക്കമുള്ള സമ്മാനം ഗൂഗിള്‍ തരികയും ചെയ്യും.

9. വിജനമായ വഴികൾ തിരഞ്ഞെടുക്കരുത്

അപരിചിതവും വിജനവുമായ മേഖലകളിലാണെങ്കിൽ ഹൈവേയിൽ തന്നെ യാത്ര ചെയ്യാൻ ശ്രമിക്കുക. ഗൂഗിൾ നോക്കി അൽപം സമയലാഭത്തിനായുള്ള ഇടറോഡ് ഒഴിവാക്കുന്നതാകും നല്ലത്. പ്രത്യേകിച്ചും രാത്രിയാത്രയിൽ.

10.ഫീഡ് ബാക്ക് നൽകാം

സഞ്ചരിക്കുന്ന വഴിയിൽ കാര്യമായ പ്രശ്നമോ സ്ഥിരമായ ഗതാഗത തടസ്സമോ ശ്രദ്ധയിൽപെട്ടാൽ ഗൂഗിൾ മാപ്സ് ആപ്പ് തുറന്നു ചുവടെയുള്ള കോൺട്രിബ്യൂട്ട് എന്ന ഓപ്ഷനിൽ വിരലമർത്താം. തുടർന്നു തുറക്കുന്ന വിൻഡോയിൽ നിന്ന് എഡിറ്റ് മാപ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുമ്പോൾ ആഡ് ഓർ ഫിക്സ് റോഡ് എന്ന പുതിയ ഓപ്ഷൻ കാണാം. ഇതു തിരഞ്ഞെടുത്ത് എന്താണു പ്രശ്നമെന്നു റിപ്പോർട്ട് ചെയ്യാം. ഗൂഗിൾ മാപ്സ് ഇക്കാര്യം പരിഗണിക്കും. ഇനി അതു വഴി വരുന്നവർക്കൊരു സഹായവുമാകും. തെറ്റായി കിടക്കുന്ന സ്ഥലനാമങ്ങളും അടയാളപ്പെടുത്താത്ത മേഖലകളുമൊക്കെ ഈ രീതിയിൽ ഗൂഗിളിനെ അറിയിക്കാം.

Tags:    
News Summary - Google Maps for effortless driving: 10 cool features everyone needs to know

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.