അതിസുരക്ഷാ നമ്പർ പ്ലേറ്റുകളെപറ്റിയുള്ള സംശയങ്ങൾ ഇപ്പോഴും വാഹന ഉടമകളിൽ തുടരുകയാണ്. അതിസുരക്ഷാ നമ്പർപ്ലേറ്റ് ആർക്കൊക്കെയാണ് നിർബന്ധം, ആരാണിത് പിടിപ്പിച്ച് നൽകേണ്ടത്, ഇവക്ക് കേടുപാട് സംഭവിക്കുകയോ നഷ്ടപ്പെടുകയോ ചെയ്താൽ എന്തുചെയ്യണം തുടങ്ങി നിരവധി ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതുസംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങൾ കേരള മോേട്ടാർ വെഹിക്ൾ ഡിപ്പാർട്ട് െൻറ് അടുത്തിടെ പങ്കുവച്ചിരുന്നു.
നിങ്ങളുടെ വാഹനം 2019 മാർച്ച് 31 നു ശേഷമുള്ളതാണെങ്കിലാണ് അതിസുരക്ഷാ നമ്പർപ്ലേറ്റ് നിർബന്ധമായിട്ടുള്ളത്. അതായത് 2019 ഏപ്രിൽ ഒന്നു മുതലുള്ള എല്ലാ വാഹനങ്ങളിലും ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ നമ്പർ പ്ലേറ്റ് (എച്ച്.എസ്.ആർ.പി) നിർബന്ധമാണ്. അതുപോലെ വാഹനം വിൽക്കുന്ന ഡീലർഷിപ്പുകളാണിത് പിടിപ്പിച്ച് നൽകേണ്ടത്. അധിക ചാർജ് ഈടാക്കാതെയാണ് ഇവ വാഹന ഉടമക്ക് നൽകേണ്ടതെന്നും നിബന്ധന ഉണ്ട്. അഴിച്ചു മാറ്റാൻ കഴിയാത്ത വിധം റിവെട്ട് ഫിറ്റിങ് വഴിയാണ് ഇത് വാഹനത്തിൽ പിടിപ്പിക്കുന്നത്. ഇരുചക്ര വാഹനങ്ങളിൽ മുന്നിലും പിറകിലുമായി രണ്ട്എച്ച്.എസ്.ആർ.പികൾ ഉണ്ടാകും. അതേ സമയം കാറുകൾ മുതലുള്ള വാഹനങ്ങളിൽ ഈ രണ്ടിനു പുറമെ വിൻഡ് സ്ക്രീനിൽ പതിപ്പിക്കാൻ തേർഡ് നമ്പർ പ്ലേറ്റ്/സ്റ്റിക്കറും ഉണ്ടാകും.മുന്നിലെയും പിന്നിലെയും നമ്പർ പ്ലേറ്റുകൾക്ക് പ്രത്യേകം സീരിയൽ നമ്പർ കാണും. ഇത് വാഹൻ സൈറ്റിൽ വേർതിരിച്ചു രേഖപ്പെടുത്തിയിരിക്കും.
വാഹനത്തിൽ പിടിപ്പിച്ചിട്ടുള്ള എച്ച്.എസ്.ആർ.പി യാതൊരു കാരണവശാലും ഇളക്കി മാറ്റാനോ മറ്റു വാഹനങ്ങളിൽ പിടിപ്പിക്കുവാനോ പാടുള്ളതല്ല. അപകടങ്ങളോ മറ്റേതെങ്കിലും കാരണങ്ങളാലോ നമ്പർ പ്ലേറ്റുകൾക്ക് കേടുപാട് പറ്റിയാൽ ഡീലർഷിപ്പിൽ തിരികെ നൽകി പുതിയവ വാങ്ങാം. ഇതിന് വില നൽകേണ്ടതാണ്. ഇങ്ങനെ കേടുപറ്റി തിരികെ വന്ന എച്ച്.എസ്.ആർ.പികളെ കുറിച്ചുള്ള തെളിവു സഹിതമുള്ള രേഖകൾ സൂക്ഷിക്കേണ്ട ഉത്തരവാദിത്വവും വാഹൻ സൈറ്റിൽ ഈ വിവരങ്ങൾ ഉൾക്കൊള്ളിക്കേണ്ട ഉത്തരവാദിത്വവും അതത് ഡീലർ/എച്ച്.എസ്.ആർ.പി ഇഷ്യൂയിംഗ് ഏജൻസിക്കാണ്.
ടു വീലറിൽ ഏതെങ്കിലും ഒരു എച്ച്.എസ്.ആർ.പിക്ക് മാത്രമാണ് കേടുപറ്റിയതെങ്കിൽ അത് മാത്രമായി തിരികെ നൽകി മാറ്റി വാങ്ങാവുന്നതാണ്. ആ ഒരെണ്ണത്തിെൻറ വില മാത്രം നൽകിയാൽ മതിയാകും. കാർ മുതലുള്ള വാഹനങ്ങളിലും ആവശ്യമെങ്കിൽ ഒരു നമ്പർ പ്ലേറ്റ് മാത്രമായി മാറ്റി വാങ്ങാവുന്നതാണ്. അത്തരം സാഹചര്യത്തിൽ ഒരെണ്ണത്തിെൻറ കൂടെ വിൻഡ് സിക്രീനിൽ പതിപ്പിക്കേണ്ട തേർഡ് നമ്പർ പ്ലേറ്റ് / സ്റ്റിക്കറും കൂടെ വാങ്ങേണ്ടതാണ്. തേർഡ് നമ്പർ പ്ലേറ്റ് / സ്റ്റിക്കർ കേടായാൽ അത് മാത്രമായും മാറ്റി വാങ്ങാവുന്നതാണ്.
ഏതെങ്കിലും സാഹചര്യത്തിൽ ഇത്തരം നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടാൽ, ഉടൻ തന്നെ ആ വിവരം പോലീസിലറിയിച്ച് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യണം. ആ എഫ്.െഎ.ആർ പകർപ്പുൾപ്പെടെ നൽകിയാൽ മാത്രമേ പുതിയ ഹൈ സെകൂരിറ്റി രജിസ്ട്രേഷൻ നമ്പർ പ്ലേറ്റ് നൽകുകയുള്ളൂ. നമ്പർപ്ലേറ്റ് ഇളക്കി മാറ്റുന്നതും നിയമ വിരുദ്ധമായ മാറ്റങ്ങൾ വരുത്തുന്നതും ഗുരുതര കുറ്റകൃത്യമാണെന്നും എം.വി.ഡി അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.