ഇനിമുതൽ യാത്രകൾ ഇന്റർനാഷനലാക്കാം; അന്താരാഷ്ട്ര ഡ്രൈവിങ് ലൈസൻസ് എടുക്കാൻ ഇത്ര എളുപ്പമോ...​

രാഷ്ട്രാതിർത്തികൾ പിന്നിട്ട് റോഡ് ട്രിപ്പുകൾ നടത്തുന്നവരുടെ എണ്ണം നമ്മുടെ നാട്ടിൽ കൂടിവരികയാണ്. ഇതിനായി പ്രാഥമികമായി വേണ്ടത് അന്താരാഷ്ട്ര ഡ്രൈവിങ് ലൈസൻസാണ്. ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉണ്ടെങ്കിൽ രാജ്യത്തിന്റെ ഏത് ഭാഗത്തേക്കും സഞ്ചരിക്കാൻ നമുക്ക് അവകാശമുണ്ട്. എന്നാൽ വിദേശ രാജ്യങ്ങളിൽ ഡ്രൈവ് ചെയ്യുന്നതിനും സഞ്ചരിക്കുന്നതിനും അന്താരാഷ്ട്ര ഡ്രൈവിങ് ലൈസൻസോ പെർമിറ്റോ ആവശ്യമാണ്.


അവധി ആഘോഷിക്കാനും, ജോലി ആവശ്യങ്ങൾക്കുമായി ഒരുപാടുപേർ വിദേശത്തേക്ക് പറക്കാറുണ്ട്. പഠനത്തിനായും യുകെ, യു.എസ്, കാനഡ പോലുള്ള രാജ്യങ്ങളിലേക്ക് പോകുന്ന മലയാളികൾ കുറവല്ല. വിദേശരാജ്യങ്ങളിൽ എത്തുന്ന വിദ്യാർഥികളാകട്ടെ അവിടെ നിരവധി പാർട്- ടൈം ജോലികളും അന്വേഷിക്കാറുണ്ട്. ഇതിന് പുറമെ, വിദേശ രാജ്യങ്ങളിൽ ടാക്സി സർവീസ് നടത്തുന്നവരിലും മലയാളികൾ നിരവധിയുണ്ടെന്ന് പറയാം. ഇവർക്കെല്ലാം ഉപകാരപ്പെടുന്ന ഒന്നാണ് ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസ്.

അന്താരാഷ്ട്ര ഡ്രൈവിങ് ലൈസൻസ് എങ്ങിനെ സ്വന്തമാക്കാം?

കേന്ദ്ര സർക്കാരിന്റെ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് അന്താരാഷ്ട്ര ഡ്രൈവിങ് ലൈസൻസ് നൽകുന്നത്. ഇത് നേടിയാൽ മറ്റ് രാജ്യങ്ങളിൽ ഏത് വാഹനവും ഓടിക്കാൻ നാം യോഗ്യരാവും. ഇത് ഡ്രൈവിങ് ലൈസൻസിന്റെ ഔദ്യോഗിക വിവർത്തനമാണെന്നു വേണം പറയാൻ. പോവുന്ന വിദേശ രാജ്യങ്ങൾക്ക് മനസിലാക്കാവുന്ന ഭാഷകളിലേക്ക് ഇവ പരിവർത്തനം ചെയ്‌താവും നമുക്ക് തരിക.

എങ്ങിനെ അപേക്ഷിക്കാം

അന്താരാഷ്‌ട്ര ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കുന്ന വ്യക്തി 18 വയസിന് മുകളിലുള്ള ഇന്ത്യൻ പൗരനായിരിക്കണം. അയാൾ സാധുവായ ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് കൈവശം വെച്ചിരിക്കണം. കൂടാതെ വ്യക്തിക്ക് സാധുവായ പാസ്‌പോർട്ടും വിസയും ഉണ്ടായിരിക്കണം. അന്താരാഷ്ട്ര ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കാൻ ആവശ്യമായ ചില രേഖകളും വേണ്ടിവരും.

ആവശ്യമായ രേഖകൾ

ഫോം 4A, ഫോം 1A, സാധുവായ ഡ്രൈവിങ് ലൈസൻസ് കോപ്പി, പാസ്‌പോർട്ടിന്റെയും വിസയുടെയും ഒരു പകർപ്പ്, സ്ഥിരീകരണത്തിനുള്ള ഡ്യൂപ്ലിക്കേറ്റ് എയർ ടിക്കറ്റുകൾ എന്നിവയെല്ലാമാണ് അന്താരാഷ്ട്ര ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ. ഫോട്ടോഗ്രാഫുകൾ, ഇന്ത്യൻ പൗരത്വത്തിന്റെ സാക്ഷ്യപ്പെടുത്തിയ തെളിവ്, അഡ്രസ് തെളിയിക്കുന്നതിനുള്ള പകർപ്പ്, പ്രായം തെളിയിക്കുന്ന രേഖ, അഞ്ച് പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ എന്നിവയും ആവശ്യമായി വരും. അപേക്ഷാ ഫീസായി 1,000 രൂപയും നൽകണം.

അപേക്ഷിക്കേണ്ട രീതി

അപേക്ഷകൻ റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ അന്താരാഷ്ട്ര ഡ്രൈവിങ് പെർമിറ്റിന് അപേക്ഷിക്കാം. അല്ലെങ്കിൽ അതത് ആർടിഒയിൽ നിന്ന് നേരിട്ട് അനുമതി തേടാനുമാവും. ഫോം 4A, 1A എന്നീ രണ്ട് വ്യത്യസ്ത ഫോമുകൾ പൂരിപ്പിക്കുക എന്നതാണ് ആദ്യ നടപടി. അപേക്ഷകൻ ഒരു യോഗ്യതയുള്ള റൈഡറാണെന്ന് വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റാണ് ഫോം 4A. അതേസമയം, അപേക്ഷകന്റെ മെഡിക്കൽ ഫിറ്റ്നസ് സ്റ്റാറ്റസ് ഫോം 1A പറയുന്നു. ഈ ഫോമുകൾ MoRTH വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം അല്ലെങ്കിൽ ബന്ധപ്പെട്ട പ്രാദേശിക ആർടിഒയിൽ നിന്ന് ലഭിക്കും.

എല്ലാ രേഖകളും ഫീസ് സഹിതം സമർപ്പിക്കുക എന്ന കാര്യമാണ് അടുത്തതായി ചെയ്യേണ്ടത്. ഫോം 4A, ഫോം 1A എന്നിവ പൂരിപ്പിച്ചതിനു ശേഷം ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ്, ഐഡന്റിറ്റി, പ്രായം, റെസിഡൻഷ്യൽ പ്രൂഫ് എന്നിവയുടെ എല്ലാ വിശദാംശങ്ങളും നൽകുക. കൈവശമുള്ള നിയമപരമായ രേഖകളിൽ സൂചിപ്പിച്ചിരിക്കുന്ന വിവരങ്ങൾ അനുസരിച്ച് ഈ വിശദാംശങ്ങൾ ശരിയായിരിക്കണം. ഇതിനെല്ലാം 

ഒരു വർഷത്തേക്കാണ് ഇന്റർനാഷണൽ ഡ്രൈവിങ് ലൈസൻസ് നൽകുന്നത്. ഒരു വർഷത്തിനുള്ളിൽ തന്നെ നിങ്ങൾ ഇത് ഉപയോഗിക്കേണ്ടതുണ്ട്. ഇന്റർനാഷണൽ ഡ്രൈവിങ് ലൈസൻസ് പുതുക്കാവുന്നതല്ല. സാധുത കാലയളവ് അവസാനിച്ചതിന് ശേഷം വീണ്ടും പുതിയതിനായി അപേക്ഷിക്കേണ്ടതുണ്ട്. ഇന്റർനാഷണൽ ഡ്രൈവിങ് ലൈസൻസിന് അപേക്ഷിച്ച് കഴിഞ്ഞാൽ, പരമാവധി 7 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ അവ ലഭിക്കും. 

Tags:    
News Summary - How to apply for an international driving license in India? Explained here

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.