വാഹനാപകടങ്ങൾക്ക് കാരണമാകുന്നതിൽ പ്രധാനവില്ലനാണ് അശ്രദ്ധമായ ഒാവർടേകിങ്. എന്തൊക്കെ കാര്യങ്ങളാണ് ഒാവർടേകിങിൽ നാം ശ്രദ്ധിക്കേണ്ടത്?, ഏതെല്ലാം സന്ദർഭങ്ങളിൽ ഒാർടേക് ചെയ്യാം?, ഇടതുവശത്തുകൂടെ ഒാവർടേകിങ് അനുവദനീയമാണൊ?,ഏപ്പോഴൊക്കെയാണ് ഇടതു വശത്തുകൂടെ ഓവർടേക് ചെയ്യാൻ അനുവാദമുള്ളത് തുടങ്ങിയകാര്യങ്ങൾ പരിശോധിക്കാം.
റോഡ് റെഗുലേഷൻസ് 2017 സമഗ്രമായി പരിഷ്കരിച്ചത് അടുത്തകാലത്താണ്. നിയമങ്ങളെ സംബന്ധിച്ച പല കാര്യങ്ങളിലും കൂടുതൽ വിശദീകരണങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 30 വർഷമായി റോഡ് നിർമാണത്തിലും ട്രാഫിക് സിസ്റ്റങ്ങളിലും ഉണ്ടായ മാറ്റങ്ങൾ ഒരു പരിധി വരെ ഉൾക്കൊള്ളിച്ചാണ് പുതിയ നിയമം വന്നിരിക്കുന്നത്. റോഡുകൾ നാലുവരിയും ആറു വരിയുമൊക്കെയായി മാറിയപ്പോൾ അതിലൂടെയുള്ള ഗതാഗതത്തിനായി ലെയിൻ ഡ്രൈവിങുകൾ ഉൾക്കൊള്ളിക്കുകയും അതിനനുസരിച്ച് ഡ്രൈവിംഗ് റഗുലേഷനിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്തിട്ടുണ്ട്. മോട്ടോർ വെഹിക്കിൾസ് (ഡ്രൈവിംഗ് ) റഗുലേഷൻസ് 14ാം ഉപഘണ്ഡിക പ്രകാരം താഴെ പറയുന്ന സന്ദർഭങ്ങളിൽ ഇടത് വശത്ത് കൂടി ഓവർടേക് ചെയ്യാം.
1. മൾട്ടി ലെയിൻ റോഡുകളിൽ നിശ്ചയിക്കപ്പെട്ട ലെയിനുകളിൽ കൂടി പോകുന്ന വാഹനത്തിന് സുരക്ഷിതമെങ്കിൽ മുൻപിൽ പോകുന്ന വാഹനത്തിെൻറ ഇടത് വശത്തുകൂടി ഓവർടേക് ചെയ്യാം.
2. മുേമ്പ പോകുന്ന വാഹനം വലത് വശത്തേക് തിരിയുന്നതിനുള്ള ഇൻഡിക്കേറ്റർ ഇട്ടു കൊണ്ട് റോഡിെൻറ മധ്യഭാഗത്ത് നിന്ന് വലത്തേക്ക് തിരിയുമ്പോഴും യു ടേൺ എടുക്കുമ്പോഴും സുരക്ഷിതമായ രീതിയിൽ ഇടത് വശത്തുകൂടി ഓവർടേക് ചെയ്യാവുന്നതാണ്
3. വാഹനം നിർത്തിയിട്ടിരിക്കുമ്പോഴും സുരക്ഷിതമായ രീതിയിൽ ഇടത് വശത്ത് കൂടി ഓവർടേക് ചെയ്യാം.
ഇതുകൂടാതെ പരമാവധി വേഗത 40കി.മീറ്റർ/മണിക്കൂറിൽ അധികരിക്കരുതെന്ന് നിജപ്പെടുത്തിയിട്ടുള്ള വീഥികളിൽ മോട്ടോർ സൈക്കിളുകൾക്ക് മുച്ചക്ര-നാലു ചക്ര വാഹനങ്ങൾക്കിടയിലൂടെ മറ്റ് വാഹനങ്ങളുമായി പരമാവധി വേഗ വ്യത്യസം 15 കി.മീ/മണിക്കൂറിൽ അധികരിക്കാത്ത രീതിയിൽ കടന്നുപോകുന്നതിനും അനുവദിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.