വഴികാണിക്കാൻ വീണ്ടും ഗൂഗ്ൾ സ്ട്രീറ്റ് വ്യൂ എത്തുന്നു; തിരിച്ചുവരവ് 11 വർഷ​െത്ത ഇടവേളക്കുശേഷം

ഇടവേളക്കുശേഷം ഗൂഗ്ൾ സ്ട്രീറ്റ് വ്യൂ വീണ്ടും രാജ്യത്ത് പ്രവർത്തിച്ചുതുടങ്ങി. 11 വർഷത്തിന് ശേഷമാണ് ഗൂഗിൾ സ്ട്രീറ്റ് വ്യൂ ഇന്ത്യയിൽ തിരിച്ചെത്തുന്നത്. സ്വകാര്യത പ്രശ്‌നങ്ങൾ കാരണം 2011ലാണ് സ്ട്രീറ്റ് വ്യൂ ആപ്പിനെ സർക്കാർ നിരോധിക്കുന്നത്. ഇപ്പോൾ ഉപഭോക്താക്കൾക്കായി ഗൂഗിൾ പ്ലേസ്റ്റോറിൽ വീണ്ടും ലഭ്യമായ ആപ്പ് 10 ഇന്ത്യൻ നഗരങ്ങളുടെ ഡാറ്റയുമായാണ് പ്രവർത്തനം ആരംഭിച്ചത്. ഈ വർഷാവസാനത്തോടെ 50 നഗരങ്ങളുടെ ഡാറ്റ ലഭ്യമാക്കുമെന്ന് ഗൂഗ്ൾ ഇന്ത്യ അധികൃതർ പറഞ്ഞു.

വാഹനങ്ങൾ പകർത്തുന്ന ചിത്രങ്ങൾ ഉപയോഗിച്ച് തെരുവുകളുടെ 360 ഡിഗ്രി കാഴ്ചകൾ നൽകുന്ന ആപ്പാണ് ഗൂഗിൾ സ്ട്രീറ്റ് വ്യൂ. ഗൂഗിൾ മാപ്‌സുമായി ചേർന്നാണ് ആപ്പ് പ്രവർത്തിക്കുന്നത്. ടെക് മഹീന്ദ്രയിൽ നിന്നും ജെനസിസിൽ നിന്നും 10 ഇന്ത്യൻ നഗരങ്ങളെ കുറിച്ചുള്ള ഡാറ്റ എടുത്താണ് പ്രവർത്തനം തുടങ്ങുന്നത്. നിലവിൽ ഡൽഹി, മുംബൈ, പുണെ, ബെംഗളൂരു, ചെന്നൈ, വഡോദര, അമൃത്സർ എന്നിവയാണ് സ്ട്രീറ്റ് വ്യൂ ലഭ്യമാകുന്ന നഗരങ്ങൾ. ഹൈദരാബാദ്, കൊൽക്കത്ത തുടങ്ങിയ മറ്റ് പ്രധാന നഗരങ്ങളുടെ ഡാറ്റയും ഉടൻ ചേർക്കാൻ സാധ്യതയുണ്ട്.

സ്ഥലങ്ങളുടെ 360-ഡിഗ്രി കാഴ്‌ചയുടെ വിർച്വൽ അനുഭവത്തിന് പുറമെ, നാവിഗേഷനും റിയലിസ്റ്റിക് ട്രാഫിക് അപ്‌ഡേറ്റുകൾക്കും ആപ്പ് ഉപയോഗിക്കാം. റോഡുകളുടെ 360-ഡിഗ്രി കാഴ്‌ച, ട്രാഫിക് സാഹചര്യം, തടസ്സങ്ങൾ എന്നിവയെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ ലഭിക്കാൻ ആപ്പ് ഡ്രൈവർമാരെ സഹായിക്കും. ലക്ഷ്യസ്ഥാനത്തിന്റെ വിഷ്വൽ റഫറൻസ് ഉപയോഗിച്ച് കൃത്യമായി നാവിഗേറ്റ് ചെയ്യാനും ഇത് ഉപയോഗിക്കാം.


സ്ട്രീറ്റ് വ്യൂ ഉപയോഗിക്കേണ്ടവിധം

1. നിങ്ങളുടെ സ്മാർട്ട്ഫോണുകളിൽ ഗൂഗിൾ മാപ്സ് ആപ്പ് ലോഞ്ച് ചെയ്യുക.

2. നിങ്ങൾ പോകാൻ ആഗ്രഹിക്കുന്ന ലക്ഷ്യസ്ഥാനത്തിന്റെ വിലാസം ടൈപ്പുചെയ്ത് ക്ലിക് ചെയ്യുക.

3. തിരയൽ ഫലങ്ങളിൽ പോകേണ്ടുന്ന വിലാസം തിരഞ്ഞെടുക്കുക.

4. പിൻ ക്ലിക്ക് ചെയ്യുക, തുടർന്ന് വിലാസ ബോക്സിനുള്ളിലെ ആരോ അടയാളം തൊടുക.

5. നാവിഗേഷൻ മോഡിൽ പ്രവേശിക്കുക.


Tags:    
News Summary - How to use Google Street View for navigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.