ഇൗ മഴക്കാലത്ത്​ വാഹനങ്ങളുടെ ടയറുകൾ പരിശോധിച്ചോ? അപകടം കാത്തിരിക്കുന്നത്​ ഹൈഡ്രോപ്ലേനിങി​െൻറ രൂപത്തിലും

മഴയിൽ ഡ്രൈവർമാരുടെ പേടിസ്വപ്​നമാണ്​ ഹൈഡ്രൊ പ്ലേനിങ്ങ്​ അഥവാ തെന്നിനീങ്ങൽ. നനഞ്ഞ റോഡിൽ ടയറുകൾ ഘർഷണം നഷ്​ടപ്പെട്ട്​ തെന്നിപ്പോകുന്ന അവസ്​ഥയാണിത്​. ടയറുകൾക്കും പ്രതലത്തിനുമിടയിൽ ജലം നിറഞ്ഞ്​ ഉരസിനീങ്ങുന്നതിനാൽ ബ്രേക്ക്​ ചെയ്​താൽ വാഹനം നിൽക്കാത്ത അവസ്​ഥയുണ്ടാകും.തേഞ്ഞുതീർന്ന ടയറുകളാണെങ്കിൽ പിന്നെ പറയുകയും വേണ്ട.

പുതിയതും അല്ലാത്തതുമായ ടയറുകളുടെ ​പ്രതലങ്ങൾ പരിശോധിച്ചാൽ അത്രവലിയ മാറ്റങ്ങളൊന്നും നമ്മുക്ക്​ കാണാനാകില്ല. ചെറിയ ചില കുഴികളുടെ വ്യത്യാസങ്ങളാണ്​ ഇവ തമ്മിലുള്ളത്​. എന്നാൽ, അത്ര നിസാരമല്ല ഇൗ വ്യത്യാസം. ഇൗ കുഴികൾക്ക്​ നമ്മുടെ ജീവ​െൻറ വിലയാണുള്ളത്​. ടയർ 'മൊട്ട'യായാൽ മാറ്റിയേതീരു. അല്ലാതെയുള്ള ഒാരോ യാത്രയും അപകടകരമാണ്​.

എന്താണ്​ ജലപാളി പ്രവർത്തനം അഥവാ ഹൈഡ്രോപ്ലേനിങ്​?

മഴക്കാലത്ത് റോഡിലെ ഏറ്റവും അപകടകാരമായ പ്രതിഭാസം ആണ് ഭൂരിഭാഗം ഡ്രൈവർമാർക്കും അജ്‌ഞാതമായ ജലപാളി പ്രവർത്തനം അഥവാ അക്വാപ്ലേനിംഗ് എന്നത്.നിരത്തുകളിൽ വാഹനത്തി​െൻറ മുന്നോട്ടുള്ള കുതിപ്പും (Traction) ബ്രേക്കിംഗും സ്‌റ്റീയറിംഗ് ആക്ഷനുകളും എല്ലാം വാഹനത്തിലെ യാന്ത്രികമായ ഭാഗങ്ങളുടെ പ്രവർത്തനം മൂലമാണെങ്കിലും അന്തിമമായി പ്രവർത്തന പഥത്തിലേക്കെത്തുന്നത് ടയറും റോഡും തമ്മിലുള്ള friction മൂലമാണ് (ഓർക്കുക മിനുസമുള്ള തറയിൽ എണ്ണ ഒഴിച്ചാൽ നമുക്ക് നടക്കാൻ പോലും കഴിയാത്തതും ഈ ഘർഷണത്തിന്റെ അഭാവമാണ്).


വെള്ളം കെട്ടി നിൽക്കുന്ന റോഡിൽ വേഗത്തിൽ വാഹനം ഓടിക്കുമ്പോൾ ടയറി​െൻറ പമ്പിംഗ് ആക്ഷൻ മൂലം ടയറി​െൻറ താഴെ വെള്ളത്തി​െൻറ ഒരു പാളി രൂപപ്പെടുന്നു. സാധാരണ ഗതിയിൽ ടയർ റോഡിൽ സ്പർശിക്കുന്നിടത്തെ ജലം ടയറി​െൻറ ത്രെഡി​െൻറ സഹായത്തോടെ (Impeller action) ചാലുകളിൽ കൂടി (Spill way)പമ്പ് ചെയ്ത് കളഞ്ഞ്, ടയറും റോഡും തമ്മിലുള്ള കോൺടാക്​ട്​ നിലനിർത്തും എന്നാൽ ടയറി​െൻറ വേഗത (Peripheral speed) കൂടുന്തോറും പമ്പ് ചെയ്ത് പുറന്തള്ളാൻ കഴിയുന്ന അളവിനേക്കാൾ കൂടുതൽ വെള്ളം ടയറിനും റോഡിനും ഇടയിലേക്ക് അതിമർദ്ദത്തിൽ ട്രാപ് ചെയ്യപ്പെടുകയും വെള്ളം കംപ്രസിബിൾ അല്ലാത്തതു കൊണ്ട് തന്നെ ഈ മർദ്ദം മൂലം ടയർ റോഡിൽ നിന്ന് ഉയരുകയും ചെയ്യും. അങ്ങിനെ ടയറി​െൻറയും റോഡി​െൻറയും തമ്മിലുള്ള ബന്ധം വിഛേദിക്കുന്ന അത്യന്തം അപകടകരമായ പ്രതിഭാസമാണ് ഹൈഡ്രോപ്ലേനിംഗ് അഥവാ അക്വാപ്ലേനിംഗ് .


റോഡും ടയറുമായുള്ള സമ്പർക്കം വേർപെടുന്നതോടു കൂടി ബ്രേക്കി​െൻറയും സ്റ്റിയറിംഗി​െൻറയും ആക്സിലറേറ്ററി​െൻറയും പ്രവർത്തനം സാധ്യമല്ലാതെ വരികയും, വാഹനത്തി​െൻറ നിയന്ത്രണം പൂർണ്ണമായും ഡ്രൈവർക്ക് നഷ്ടമാകുകയും ചെയ്യുകയും തന്മൂലം വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് തെന്നി മറിയുന്നത്തിനും ഇടയാക്കും. വാഹനത്തി​െൻറ വേഗത വർദ്ധിക്കുന്നതോടു കൂടി ഹൈഡ്രോപ്ലേനിംഗ് സാദ്ധ്യതയും കൂടുന്നു. മാത്രവുമല്ല ടയർ തേയ്മാനം മൂലം ടയറി​െൻറ spillway യുടെ കനം (groove) കുറയുന്നതോടെ പമ്പിംഗ് കപ്പാസിറ്റി കുറയുന്നതും അക്വാപ്ലേനിംഗ് സംഭവിക്കുന്നതിന് കാരണമാകും.ത്രെഡ് ഡിസൈൻ അനുസരിച്ചും വാഹനത്തി​െൻറ തൂക്കം കൂടുന്നതനുസരിച്ചും ഹൈഡ്രോ പ്ലേനിംഗിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകാം.

*ഹൈഡ്രോപ്ലേനിംഗിനെ ബാധിക്കുന്ന ഘടകങ്ങൾ*

വേഗത - വേഗത തന്നെയാണ് ഏറ്റവും പ്രധാന ഘടകം

ത്രെഡ് ഡിസൈൻ - ചില ത്രെഡ് ഡിസൈൻ ഹൈഡ്രോ പ്ലേനിംഗിന് സഹായകരമാകും.

ടയർ സൈസ് - സർഫസ് ഏരിയ കൂടുന്നത് ഹൈഡ്രോ പ്ലേനിംഗ് കുറക്കും.

എയർ പ്രഷർ - ഓവർ ഇൻ ഫ്ളേഷൻ അക്വാപ്ലേനിംഗിന് സാദ്ധ്യത കൂട്ടും.

ജലപാളിയുടെ കനം

വാഹനത്തി​െൻറ തൂക്കം - തൂക്കം കൂടുന്നതിനനുസരിച്ച് ഹൈഡ്രോ പ്ലേനിംഗ് കുറയും.

റോഡ് പ്രതലത്തി​െൻറ സ്വഭാവം - മിനുസവും ഓയിലി​െൻറ സാന്നിധ്യവും ഹൈഡ്രോപ്ലേനിംഗിനെ വർദ്ധിപ്പിക്കും..

നിയന്ത്രണം നഷ്ടമായാൽ*

ഹൈഡ്രോ പ്ലേനിംഗ് മൂലം വാഹനത്തി​െൻറ നിയന്ത്രണം നഷ്ടമായാൽ ഡ്രൈവർ ഉടൻ തന്നെ ആക്സിലറേറ്ററിൽ നിന്ന് കാല് പിൻവലിക്കേണ്ടതും സഡൻ ബ്രേക്കിംഗും സ്റ്റിയറിംഗ് വെട്ടി തിരിക്കുന്നതും ഒഴിവാക്കേണ്ടതാണ്. ജലപാളി പ്രവർത്തനം (ഹൈഡ്രോ പ്ലേനിംഗ് ) തടയുന്നതിന് പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ ഏറ്റവും പ്രധാനം, വാഹനത്തി​െൻറ വേഗത കുറക്കുക എന്നതു തന്നെയാണ്, പ്രത്യേകിച്ച് വെള്ളം കെട്ടിക്കിടക്കുയും ഒഴുകുകയും ചെയ്യുന്ന റോഡുകളിൽ (നല്ല വേഗതക്ക് സാധ്യതയുള്ള ഹൈവേകളിലെ ചില ഭാഗത്ത് മാത്രമുള്ള വെള്ളക്കെട്ട് വളരെയധികം അപകടകരമാണ് ), കൂടാതെ ജലം Spill way ക്ക് സഹായിക്കുന്ന ത്രെഡ് പാസ്സേജുകൾ തേയ്മാനം സംഭവിച്ച ടയറുകൾ ഒഴിവാക്കുക തന്നെ വേണം. ശരിയായി ഇൻഫ്ളേറ്റ് ചെയ്യുകയും നനഞ്ഞ റോഡിൽ ക്രൂയിസ് കൺട്രോൾ ഒഴിവാക്കുകയും ചെയ്യണം. 

വിവരങ്ങൾക്ക്​ കടപ്പാട്​: എം.വി.ഡി കേരള

Tags:    
News Summary - Hydroplaning: What It Is & What To Do If Your Car Hyrdroplanes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.