വൈറസുകളെയും ബാക്ടീരിയകളെയും 97 ശതമാനം വരെ പ്രതിരോധിക്കുമെന്ന അവകാശവാദത്തോടെ ജാഗ്വാർ-ലാൻഡ്റോവർ പുതിയ എയർ പ്യൂരിഫിക്കേഷൻ സാങ്കേതികവിദ്യ അവതരിപ്പിച്ചു. നോവൽ കൊറോണ വൈറസിനെ( സാർസ് കോവ് വൈറസ് 2 ) പ്രതിരോധിക്കാനാകുമോ എന്നത് കൂടി പരീക്ഷിച്ചറിഞ്ഞതാണ് ജാഗ്വാർ, ലാൻറ് റോവർ വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഭാവി എയർ പ്യൂരിഫിക്കേഷൻ ടെക്നോളജി.
വായുവിലെ ദുർഗന്ധം അകറ്റുന്നതും അലർജിക്ക് കാരണമായ പദാർത്ഥങ്ങളെ നിർവീര്യമാക്കി വായു ശുദ്ധീകരിക്കുന്നതിനും പ്യൂരിഫയർ സഹായിക്കും. ഹീറ്റിങ്, വെന്‍റിലേഷൻ, എയർ കണ്ടീഷനിങ് എന്നിവയടങ്ങുന്ന സംവിധാനത്തിന്‍റെ പ്രോട്ടോ ടൈപ്പിൽ പാനസോണികിന്‍റെ നാനോ എക്സ് ടെക്നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ സംവിധാനമാണ് ബാക്ടീരിയയെയും വൈറസിനെയും തടയുന്നതിന് സഹായിക്കുന്നത്.
ഭാവിയിൽ ജാഗ്വാറിേന്റയും ലാന്റ്റോവറിൻറെയും കാബിൻ അനുഭവം മികച്ചതാക്കാൻ നിലവിലെ ഗവേഷണങ്ങൾ വഴിവെയ്ക്കുമെന്നും ആഢംബര വാഹനത്തെ പുനർ നിർവചിക്കുന്നതിൻറെ ഭാഗമായി കൈകൊള്ളുന്ന നടപടികളുടെ ഭാഗമാണ് ഇപ്പോഴത്തെ ഗവേഷണമെന്നും ലാൻഡ്റോവർ അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.