പൊട്ടിപ്പൊളിഞ്ഞ റോഡ്​ കണ്ടാൽ ആരെ വിളിക്കണം​?എവിടെ പരാതി നൽകണം? വിശദീകരണവുമായി എം.വി.ഡി

വാഹന പരിശോധനക്കിടെ നിരന്തരമായി ഉയരുന്ന ചോദ്യത്തിന്​ ഉത്തരവുമായി മോ​േട്ടാർ വെഹിക്​ൾ ഡിപ്പാർട്ട്​മെൻറ്​. വാഹന ഉപയോഗത്തെ കുറിച്ച് പറയുമ്പോൾ ആദ്യം ഉയർന്നു വരുന്ന പരാതിയാണ് പൊളിഞ്ഞ റോഡുകളെ കുറിച്ചുള്ളത് എന്ന ആമുഖത്തോടെയാണ്​ എം.വി.ഡി ഫേസ്​ബുക്കിൽ കുറിപ്പ്​ പങ്കുവച്ചിരിക്കുന്നത്​. റോഡുകളുടെ നിർമ്മാണത്തിനനുസരിച്ചും പരിപാലന ചുമതലയനുസരിച്ചും റോഡുകളെ എട്ടായി തിരിച്ചിരിക്കുന്നതായി എം.വി.ഡി അറിയിച്ചു.

എക്സ്പ്രസ് ഹൈവേകൾ, ദേശീയപാതകൾ, സംസ്ഥാനപാതകൾ, പ്രധാന ജില്ലാ റോഡുകൾ, മറ്റ് ജില്ലാ റോഡുകൾ, വില്ലേജ് റോഡുകൾ, ഗ്രാമീണ റോഡുകൾ, നഗര റോഡുകൾ എന്നിവയാണത്​. നാഷണൽ ഹൈവേ അതോറിറ്റി, സ്റ്റേറ്റ് പി.ഡബ്ലു.ഡി, കോർപറേഷൻ /മുനിസിപ്പാലിറ്റി /പഞ്ചായത്ത് എന്നീ സ്ഥാപനങ്ങൾക്കാണ് ഇതി​െൻറ പരിപാലന ചുമതലകൾ.


ഗതാഗത മന്ത്രി ചെയർമാനും പൊതുമരാമത്ത് മന്ത്രി വൈസ് ചെയർമാനായും സംസ്ഥാന റോഡ് സേഫ്റ്റി അതോറിറ്റിയും, ജില്ലാ കളക്ടർ എക്സ് ഒഫീഷ്യോ ചെയർമാനായി ജില്ലാ റോഡ് സേഫ്റ്റി അതോറിറ്റിയും റോഡ് സേഫ്റ്റി അതോറിറ്റി ആക്റ്റ് പ്രകാരം രൂപവൽക്കരിച്ചിട്ടുണ്ട്​. പൊതുമരാമത്ത് വകുപ്പിന് കൂടുതൽ അധികാരം നൽകിക്കൊണ്ട് കേരളാ ഹൈവേ പ്രൊട്ടെക്ഷൻ ആക്ടും (1999), കേരള പോലീസ് ആക്ട് 72-ാം വകുപ്പ് പ്രകാരം പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നീ തലങ്ങളിൽ ട്രാഫിക് കമീകരണ സമിതികളും രൂപീകരിച്ചിട്ടുണ്ട്. ഏതൊരു പൗരനും മേൽപ്പറഞ്ഞ അതോറിറ്റികൾ മുമ്പാകെ റോഡ് നിർമ്മാണത്തിലും പരിപാലനത്തിലുമുള്ള വീഴ്ചകൾ ചൂണ്ടിക്കാണിക്കാനും രേഖാമൂലം പരാതി ഉന്നയിക്കാനും അവകാശമുണ്ട്​.

കൂടാതെ ദേശീയ പാത സംബന്ധിച്ച് NHAI helpline number: 1033 ൽ ഫോൺ മുഖേനയും email: helpline1033@ihmcl.com രേഖാമൂലവും സംസ്ഥാന PWD യുടെ ടോൾ ഫ്രീ നമ്പറായ 1800-42527771- ലോ email: ceroads.pwd@kerala.gov.in പരാതികൾ ഉന്നയിക്കാവുന്നതാണ്. മാത്രവുമല്ല NHAI യുടെ റീജിയണൽ ഓഫീസിലും ബന്ധപ്പെട്ട PWD ഓഫീസിലും കോർപ്പറേഷൻ /മുനിസിപ്പാലിറ്റി / പഞ്ചായത്ത് ഓഫീസുകളിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.

നഗരങ്ങളിലെ ഗതാഗത സംവിധാനങ്ങളിൽ നൂതന ആശയങ്ങൾ ഉൾക്കൊള്ളിക്കുന്നതിനുംസമഗ്രവും അനുസ്യൂതവും സാങ്കേതിക മികവോടെയുമുള്ള ഗതാഗതം ഉറപ്പുവരുത്തുന്നതിനായി മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റികൾ രൂപീകരിക്കുന്നതിനായി കേരള മെട്രോപോളിറ്റൻ ട്രാൻസ്പ്പോർട്ട് അതോറിറ്റി നിയമവും ചട്ടങ്ങളും നിലവിൽ വന്നു കഴിഞ്ഞു. അത്തരത്തിലുള്ള ആദ്യത്തേത് ആയ കൊച്ചി MTA ഒരു മാസത്തിനുള്ളിൽ നിലവിൽ വരും. ഇതുസംബന്ധിച്ച കുറിപ്പ്​​ എം.വി.ഡി കേരള എന്ന ഒൗദ്യോഗിക ഫേസ്​ബുക്ക്​ പേജിൽ പങ്കുവച്ചിട്ടുണ്ട്​.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.