പരിസ്ഥിതി സൗഹൃദവും ചെലവു കുറഞ്ഞതുമായ ഇലക്ടിക് സ്കൂട്ടറുകൾ വാഹന വിപണിയിലെ പുതിയ തരംഗമാണ്. ഇ.വി സ്കൂട്ടറുകൾ പുറത്തിറക്കുേമ്പാൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സമൂഹമാധ്യമം വഴി പങ്കുവച്ചിരിക്കുകയാണ് കേരള മോേട്ടാർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ്. മോട്ടോർ വാഹനം എന്ന നിർവചനത്തിൽ വരുന്ന ഇലക്ട്രിക് സ്കൂട്ടറുകൾക്ക് രജിസ്ടേഷൻ ആവശ്യമുണ്ടെന്നും, ഇവ ഓടിക്കുവാൻ ലൈസൻസ് വേണമെന്നും കുറിപ്പിൽ പറയുന്നു. 25 കിലോമീറ്ററിൽ താഴെ വേഗതയിൽ സഞ്ചരിക്കുന്നതും, 250 വാട്ടിൽ കുറഞ്ഞ ബാറ്ററി പാക്ക് ഉള്ളവയും, ബാറ്ററി പാക്ക് ഇല്ലാതെ വാഹനത്തിെൻറ ഭാരം 60 കിലോഗ്രാമിൽ താഴെ ആയതുമായ ഇലക്ട്രിക് വാഹനത്തിനുമാത്രമാണ് ലൈസൻസും രജിസ്ട്രേഷനും ആവശ്യമില്ലാത്തത്. ഇതുസംബന്ധിച്ച വീഡിയോയും എം.വി.ഡി കേരള ഗ്രൂപ്പിൽ പങ്കുവച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.