രാത്രി വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേരള ട്രാഫിക് പൊലീസ്. രാത്രി വാഹനം ഓടിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്നമാണ് എതിരെ വരുന്ന വാഹനത്തിന്‍റെ ഹെഡ് ലൈറ്റിൽ നിന്നുള്ള പ്രകാശം. ഹൈബീം ഹെഡ് ലൈറ്റുകളുടെ പ്രകാശം കണ്ണിൽ വീണ് ഡ്രൈവറുടെ കാഴ്ച മറഞ്ഞുണ്ടാകുന്ന അപകടങ്ങൾ വർധിച്ചുവരികയാണ്.
മോട്ടോർ വാഹന നിയമപ്രകാരം രാത്രി വാഹനമോടിക്കുമ്പോൾ ഡിം ലൈറ്റ് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. രാത്രി യാത്രകളിൽ ഓവർടേക്ക് ചെയ്യുമ്പോഴൂം വളവുകളിലും ഡിം - ബ്രൈറ്റ് മോഡുകൾ ഇടവിട്ട് ചെയ്യുക. അതിലൂടെ എതിരെ വരുന്ന വാഹനങ്ങൾക്ക് നിങ്ങളുടെ വാഹനത്തിന്‍റെ സാന്നിധ്യം അറിയാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.