വാഹനം സ്വന്തമായുള്ളവരെല്ലാം അത് സർവ്വീസും ചെയ്യാറുണ്ടാകും. അധികം പഴക്കമില്ലാത്ത വാഹനങ്ങളാണെങ്കിൽ തീർച്ചയായും സർവ്വീസ് സെന്ററുകളിലാവും ഇതിനായി കൊണ്ടുപോവുക. പലപ്പോഴും നമ്മുടെ വാഹനം ഏറ്റെടുത്തുകഴിഞ്ഞാൽ അതിൽ എന്തൊക്കെയാണ് സർവ്വീസ് സെന്ററുകാർ ചെയ്യുക എന്നത് നാം കാണാറില്ല. വാഹന സർവ്വീസ് എന്നത് അതുകൊണ്ടുതന്നെ പരസ്പരം വിശ്വസിച്ച് ഏൽപ്പിക്കുന്ന ഉത്തരവാദിത്വമാണ്.
മാരുതി, ടൊയോട്ട പോലുള്ള വിരലിലെണ്ണാവുന്ന കമ്പനികൾ അവരുടെ സർവ്വീസ് വിശ്വസ്തമായ രീതിയിലായിരിക്കാൻ പരമാവധി ശ്രദ്ധിക്കാറുണ്ട്. സർവ്വീസിന് കുപ്രസിദ്ധിയാർജിച്ച കമ്പനികളും നിരവധിയുണ്ട്. വാഹനം സര്‍വീസ് ചെയ്യാനായി വിശ്വസനീയമായ ഒരു സര്‍വീസ് സെന്ററില്‍ എത്തിക്കുക എന്നതാണ് നാം ശ്രദ്ധിക്കേണ്ട പ്രധാന കാര്യം.സര്‍വീസ് സെന്ററിന്റെ നിയമസാധുതയും വിശ്വാസ്യതയും ഉറപ്പാക്കിയശേഷം വാഹനം കൈമാറണം.
പ്രമുഖ കമ്പനികളുടെയെല്ലാം സർവ്വീസ് നിരക്കുകൾ അവരുടെ വെബ്സൈറ്റുകളിൽ ലഭ്യമാണ്. അതുപോലെ സ്പെയർപാർട്സുകളുടെ വിലയും കൃത്യമായി അറിയാനാകും. വാഹനം സർവ്വീസ് ചെയ്യാൻ കൊടുത്ത് തിരികെ വാങ്ങുമ്പോൾ ഈ നാല് കാര്യങ്ങൾ പരിശോധിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
വർക് ഷീറ്റ് പരിശോധിക്കുക
ഓരോ സര്‍വീസ് സെന്ററിനും വാഹനത്തിന് ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് സര്‍വീസ് അഡ്വൈസറില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളുള്ള ഒരു വർക് ഷീറ്റ് ഉണ്ടാകും. വാഹനം ഡെലിവര്‍ ചെയ്ത ഉടന്‍ ശരിയാക്കേണ്ടതോ മാറ്റിസ്ഥാപിക്കേണ്ടതോ ആയ ഇനങ്ങള്‍ പരിശോധിക്കുക. വണ്ടിയുടെ പ്രധാന പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിച്ചോ എന്ന് ഉറപ്പ് വരുത്തുക. നമ്മുടെ വാഹനം ആയതിനാല്‍ അതിന്റെ കേടുപാടുകളും പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടുവെന്ന് ഉറപ്പ് വരുത്താനുള്ള ബാധ്യത ഉടമയായ നമ്മുക്ക് തന്നെയാണ്.
ബിൽ കൃത്യമാണോ എന്ന് നോക്കുക
വാഹനം സര്‍വീസ് ചെയ്ത ശേഷം വിശദമായ ബില്‍ ഉടമയ്ക്ക് കൈമാറും. ബില്ല് വിശദമായി പരിശോധിക്കേണ്ടത് അനിവാര്യമാണ്. ഇനങ്ങളുടെ വില നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന ക്വട്ടേഷനുമായി പൊരുത്തപ്പെടുന്നുണ്ടോ ഇല്ലയോ എന്ന് സ്ഥിരീകരിക്കാതെ ബില്‍ തുക അടക്കരുത്. എഞ്ചിന്‍ ഓയില്‍ ടോപ്പ് അപ്പ് ചെയ്യുമ്പോള്‍ പണം അടയ്ക്കേണ്ടതില്ല. എഞ്ചിന്‍ ഓയില്‍ മാറ്റുന്നതിനാണ് പണം നൽകേണ്ടത്. ടോപ്പ് അപ്പ് ചെയ്തതിന് നിരക്ക് ഈടാക്കിയിട്ടില്ലെന്ന് സ്ഥിരീകരിക്കുക. വണ്ടിയുടെ ഏതെങ്കിലും ഭാഗങ്ങള്‍ മാറ്റിയത് വില കൂടുതലാണെന്ന് സംശയം തോന്നിയാല്‍ ഓൺലൈനായി അത് പരിശോധിക്കുക.
എഞ്ചിൻ ഓയിൽ പരിശോധിക്കുക
ഏതൊരു വാഹനത്തിന്റേയും ചാലക ശക്തിയാണ് അതിന്റെ എഞ്ചിന്‍. മനുഷ്യ ശരീരത്തിന് ഹൃദയം പോലെയാണ് കാറിന് എഞ്ചിന്‍. അത് പ്രവര്‍ത്തിക്കാന്‍ ഓയില്‍ ആവശ്യമാണ്. ആവശ്യം അനുസരിച്ച്, എഞ്ചിന്‍ ഓയില്‍ നിറയ്ക്കുകയോ ടോപ്പ് അപ്പ് ചെയ്യുകയോ വേണം. അതിനാല്‍ വാഹനം സര്‍വീസ് ചെയ്ത് കഴിഞ്ഞശേഷമുള്ള ഓയിലിന്റെ നിറം പരിശോധിച്ച് അത് മാറ്റിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. പുതിയ ഓയില്‍ കണ്ടാല്‍ തന്നെ നമുക്ക് മനസ്സിലാകും. അത് നല്ല ലൈറ്റ്‌വെയിറ്റായും വൃത്തിയുള്ളതുമായും കാണപ്പെടും.
ഓടിച്ച് നോക്കുക
വാഹനം സർവ്വീസ് കഴിഞ്ഞ് തിരികെ ലഭിച്ചാലുടൻ ഒന്ന് ഓടിച്ച് നോക്കുന്നത് നല്ലതാണ്. നാം ചൂണ്ടിക്കാട്ടിയ പരാതികൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിൽ ഉടൻ തെന്ന സർവ്വീസ് സെന്റുകാരെ അറിയിക്കാ. സർവ്വീസ് ഫീഡ്ബാക്ക് നൽകുന്നതിനുമുമ്പുതന്നെ ഇതുചെയ്താൽ അധിക ചിലവില്ലാതെ കുഴപ്പം പരിഹരിക്കാനാവും. സര്‍വീസ് വേളയില്‍ ചിലപ്പോള്‍ വളരെ ചെറിയ അറ്റകുറ്റപ്പണി മാത്രം നടത്തിയാല്‍ മതിയാകുന്ന പ്രശ്‌നങ്ങള്‍ ഉണ്ടാകും. സർവ്വീസ് എക്സിക്യൂട്ടീവ് അത് ചൂണ്ടിക്കാണിക്കുമ്പോള്‍ അവഗണിക്കാതെ അപ്പോള്‍ തന്നെ പരിഹരിച്ചാല്‍ ഭാവിയില്‍ വലിയ കംപ്ലെയിന്റുകള്‍ ഇല്ലാതെ രക്ഷ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.