സൺറൂഫ് പരിപാലനം നിസാരമല്ല; അറിയാം ഈ അഞ്ച് കാര്യങ്ങൾ

പണ്ടൊക്കെ സൺറൂഫ് ആഡംബര വാഹനങ്ങളിൽ മാത്രം കണ്ടിരുന്ന ഒരു ഏർപ്പാടിയിരുന്നു. എന്നാലിന്ന് 10 ലക്ഷം രൂപയിൽ താഴെയുള്ള വാഹനങ്ങളിൽപ്പോലും സൺറൂഫുകൾ കാണാനാകും. പല​പ്പോഴും ഒരു കൗതുക വസ്തുവിനോടെന്നപോലുള്ള അഭിനിവേശമാണ് ആളുകൾക്ക് സൺറൂഫിനോടുമുള്ളത്. വാഹനം വാങ്ങി കുറച്ച് ദിവസം ഈ കൗതുകം നിലനിൽക്കുകയും പിന്നീട് എന്നന്നേക്കുമായി സൺറൂഫ് അടയ്ക്കുകയുമാണ് നാം ചെയ്യുക. എന്നാൽ സൺറൂഫുകൾ കാര്യമായ പരിചരണം ആവശ്യമുള്ള വസ്തുക്കളിൽ ഒന്നാണ്.

തണുപ്പ് കൂടുതലുള്ള രാജ്യങ്ങളിൽ ജനങ്ങൾക്ക് വെയിൽ കൊള്ളാൻ സമയമില്ലാത്തത് കൊണ്ടും അവർ യാത്ര ചെയ്യുമ്പോൾ വെയിൽ ശരീരത്തിൽ ഏൽക്കാനുമാണ് കാറുകളിൽ സൺറൂഫ് ഉപയോഗിച്ച് തുടങ്ങിയത്. ഇന്ത്യൻ കാലാവസ്ഥയക്ക് അത്ര യോജിച്ച ഒരു ഫീച്ചർ അല്ല സൺറൂഫ്. ഇവിടെ സൗന്ദര്യപരമായ ആവശ്യമാണ് സൺറൂഫിനുള്ളത്. സൺറൂഫ് പരിപാലനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊ​െക്കയാണെന്ന് നോക്കാം.

1. ഇടയ്ക്കിടെ പ്രവർത്തിപ്പിക്കുക

കാറുകളിലെ ഏതെയാരു ചരിക്കുന്ന ഉപകരണങ്ങളേയുംപോലെ സൺറൂഫും ഇടയ്ക്കിടെ പ്രവർത്തിപ്പിക്കേണ്ടത് അനിവാര്യമാണ്. മുഴുവൻ മോട്ടോറിൽ പ്രവർത്തിക്കുന്നത് ആയത് കൊണ്ട് തന്നെ വല്ലപ്പോഴും പ്രവർത്തിപ്പിച്ചില്ലെങ്കിൽ അത് കേടാകാൻ സാധ്യതയുണ്ട്. കാലാവസ്ഥ അനുകൂലമാകുമ്പോൾ ഇടയ്ക്ക് സൺറൂഫ് ഒന്ന് തുറക്കുന്നതും അടയ്ക്കുന്നതും നല്ലതാണ്.


2. ഭാരം കയറ്റരുത്

സൺറൂഫിന് അധികം ഭാരം താങ്ങാനുളള കഴിവില്ല. അതുകൊണ്ട് തന്നെ കൂടുതൽ ഭാരം ഉളള വസ്തുക്കളൊന്നും സൺറൂഫിൻ്റെ മുകളിൽ വയ്ക്കരുത്. വെള്ളച്ചാട്ടത്തിനടിയിൽ പാർക്ക് ചെയ്ത സ്കോർപ്പിയോയുടെ സൺറൂഫ് ചോർന്നൊലിച്ചത് കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയായിരുന്നു. അതിശക്തമായ മർദം കാരണം സൺറൂഫിനുള്ളിൽ വെള്ളം കയറുകയായിരുന്നു. ഇക്കാര്യവും എപ്പോഴും മനസിൽ സൂക്ഷിക്കുക.

3. വൃത്തിയായി സൂക്ഷിക്കുക

സൺറൂഫ് എന്ന് പറഞ്ഞാൽ മുകളിലുളള ഗ്ലാസ് മാത്രമല്ല നിങ്ങൾ ശ്രദ്ധിക്കേണ്ടത്. സൺറൂഫ് എന്നാൽ അത് മൊത്തമായിട്ടുളള സംവിധാനമാണ്. അതുകൊണ്ട് തന്നെ വൃത്തിയാക്കുമ്പോൾ സൺറൂഫിന്റെ ഗ്ലാസ് മാത്രം വൃത്തിയാക്കിയിട്ട് കാര്യമില്ല. കാരണം സൺറൂഫ് എന്നാൽ ഒരുപാട് പാനലുകളും, ചെറിയ ബീഡിങ്ങുകളും ഒക്കെ കൂടി വരുന്നതാണ് അത് കൊണ്ട് സൺറൂഫ് മൊത്തമായി വ്യത്തിയാക്കിയില്ലെങ്കിൽ പൊടിയും ചെളിയും കയറാൻ സാധ്യതയുണ്ട്. അതുപോലെ വാഹനത്തിൻ്റെ സർവീസ് സമയത്ത് സൺറൂഫ് പ്രത്യേകമായി കഴുകാൻ ആവശ്യപ്പെടുന്നത് നല്ലതായിരിക്കും. നമ്മൾ വീടുകളിൽ വച്ച് കഴുകുമ്പോൾ കൈ എത്തിക്കാൻ ബുദ്ധിമുട്ടുളള ഏരിയകളിൽ വൃത്തിയാക്കാൻ കമ്പനിയിൽ സജ്ജീകരണങ്ങളുണ്ടായിരിക്കും.

4. സർവ്വീസ് മാന്വൽ വായിച്ച് നോക്കുക

വാഹനം വാങ്ങിയാൽ അതോടൊപ്പം കിട്ടുന്ന മാന്വൽ നാം പലപ്പോഴും ഒരിക്കലും തുറന്നുനോക്കാറില്ല. എന്നാൽ അതിൽ സൺറൂഫ് എന്ന ഭാഗം ഒരിക്കലെങ്കിലും വായിച്ച് നോക്കുന്നത് നല്ലതാണ്. തങ്ങളുടെ വാഹനത്തിലെ സൺറൂഫ് എങ്ങിനെ ഉപയോഗിക്കണം എന്നുള്ള കൃത്യമായ നിർദേശങ്ങൾ അവിടെ വാഹന കമ്പനി നൽകിയിട്ടുണ്ടാകും. അതനുസരിച്ച് കാര്യങ്ങൾ നീക്കുന്നതാണ് നല്ലത്.


5. സർവീസ് മുടക്കാതിരിക്കുക

സൺറൂഫിന് ഏതെങ്കിലും തരത്തിലുളള കേടുപാടുകൾ സംഭവിച്ചാൽ അത് ശരിയാക്കാൻ ഒട്ടും താമസിക്കരുത്. കാരണം സൺറൂഫിന് കേടുപാടുകൾ പറ്റിയാൽ അത് വാഹനത്തിൻ്റെ ക്യാബിനെ ബാധിക്കും. അത് മാത്രമല്ല പ്രശ്നം പരിഹരിക്കാൻ കാലതാമസം എടുക്കുന്തോറും ചെലവും കൂടിക്കൊണ്ടിരിക്കും.

ഇതിനെല്ലാം പുറമേ ഓർത്തിരിക്കേണ്ട കാര്യമാണ്, കൈയും തലയും സൺറൂഫിന് പുറത്തേക്ക് ഇട്ടുകൊണ്ട് യാത്ര ചെയ്യരുത് എന്നത്. മോട്ടോർ വെഹിക്കിൾസ് (എം.വി) നിയമം അനുസരിച്ച്, കാറിന്റെ സൺറൂഫിൽ നിന്ന് തലയോ ശരീരമോ പുറത്തിടുന്നനത് കുറ്റമാണ്.

Tags:    
News Summary - Top 5 Tips To Use And Maintain Your Sunroof Properly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.