ലോക്​ഡൗണിലെ വാഹന സംരക്ഷണം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ലോക്​ഡൗൺ കാലത്തെ വാഹന സംരക്ഷണവുമായി ബന്ധപ്പെട്ട കുറിപ്പ്​ പങ്കുവെച്ച്​ ​മോ​േട്ടാർ വാഹന വകുപ്പ്​. ഉപയോഗിക്കാതെ ഇരിക്കുമ്പോൾ വാഹനത്തിന് വരാവുന്ന തകരാറുകളും അത്​ ഒഴിവാക്കാനുള്ള മാർഗങ്ങളുമാണ്​ വിശദീകരിക്കുന്നത്​.

മൂന്നോ നാലോ ദിവസം കൂടുമ്പോൾ വാഹനം സ്റ്റാർട്ട് ചെയ്ത് കുറച്ച് സമയം ഇടുന്നത് നന്നായിരിക്കും. വാഹനത്തി​െൻറ എൻജിൻ പാർട്സുകൾ തുരുമ്പ് പിടിക്കാതിരിക്കാനും ലൂബ്രിക്കേഷൻ ഓയിലി​െൻറയും കൂളൻറി​െൻറയും ഗുണനിലവാരം നിലനിർത്താനും ഇതുപകരിക്കും. കൂടാതെ ബാറ്ററി കേടുവരുന്നതും തടയാം. സ്റ്റാർട്ട് ചെയ്ത് ഉടനെ ആക്സിലറ്റേർ കൊടുക്കുന്നത് ഒഴിവാക്കണം.

ഹാൻഡ് ബ്രേക്ക് ജാം ആകാൻ സാധ്യതയുള്ളതിനാൽ ഹാൻഡ് ബ്രേക്ക് റിലീസ് ചെയ്ത് വെക്കണം. വാഹനം ഉരുളാതിരിക്കാൻ ഫസ്റ്റ് ഗിയറിൽ ഇട്ടശേഷം ഇഷ്​ടകയോ തടിക്കഷ്ണണോ ടയറി​െൻറ താഴെ ​െവക്കാം.

ഇടക്കിടക്ക് വാഹനം പൊസിഷൻ മാറ്റിയിടുന്നത് ടയർ കേടുവരുന്നത് തടയും. ഒരേ പൊസിഷനിൽ നിർത്തിയിട്ടൽ വൈബ്രേഷനും ടയറി​െൻറ അധിക തേയ്മാനത്തിനും കാരണമായേക്കാം. മാറ്റിയിടാൻ സാധിക്കാത്തപ്പോ​േഴാ വളരെ നീണ്ട കാലം ഉപയോഗിക്കാതിരിക്കുകയാണെങ്കിലൊ ജാക്ക്​ അപ്​ ചെയ്ത് (ഉയർത്തുക) ​െവക്കുന്നത് നന്നായിരിക്കും.

ഉപയോഗിക്കാതെ ഇരിക്കുന്ന വാഹനം വൃത്തിയായി കഴുകി ഉണക്കി സൂക്ഷിക്കുക, പ്രത്യേകിച്ച് ഉൾഭാഗം. മഴക്കാലമായതിനാൽ ആരോഗ്യത്തിന് ഹാനികരമായേക്കാവുന്ന ഫംഗസ് വാഹനത്തിന് മുകളിലും സീറ്റുകളിലും മറ്റും ഉണ്ടാകാൻ സാധ്യതയുണ്ട്. ക്ലീനിങ്​ സ്​പ്രേയും ഉപയോഗിക്കാം.

വെയിലുള്ളപ്പോൾ വാഹനത്തിന്റെ ഡോർ ഗ്ലാസ് ഇടക്ക്​ താഴ്ത്തി ഇടുന്നതും നല്ലതാണ്. പോർച്ചിൽ സൂക്ഷിക്കുന്ന വാഹനമാണെങ്കിൽ കാർ കവർ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.

എസിയുടെ റീ സർക്കുലേഷൻ മോഡ് ഓഫ് ചെയ്ത് വെക്കാൻ മറക്കരുത്.

ഇടക്കിടെ ബോണറ്റ് തുറന്ന് പരിശോധിക്കുന്നതും ബാറ്ററി ടെർമിനലിൽ പെട്രോളിയം ജെല്ലി പുരട്ടുന്നതും എലിയുടെയും മറ്റും ശല്യം മൂലം വയറുകൾക്ക് നാശം വരാതിരിക്കാൻ Anti rodent spray സ്പ്രേ ഉപയോഗിക്കുന്നതും നല്ലതാണ്. കഴിയുമെങ്കിൽ ബാറ്ററി ടെർമിനൽ വയർ അഴിച്ചിടാവുന്നതാണ്.

ഉപയോഗിക്കാതിരിക്കുമ്പോൾ വൈപ്പർ ബ്ലേഡ് പൊക്കി വെക്കുന്നത് ശീലമാക്കുക.

കഴിയുന്നതും ഫുൾ ടാങ്ക് ഇന്ധനം നിറച്ചിടുന്നത് ടാങ്കിലും ഫ്യൂൽ ലൈനിലും തകരാറുകൾ വരുന്നതിനെ തടയും. ടാങ്കി​െൻറ മൂടി കാറ്റ് കടക്കാത്ത വിധം ഭദ്രമായി മൂടിയിരിക്കണം.

മോട്ടോർ സൈക്കിൾ ആണെങ്കിൽ മേൽ പറഞ്ഞത് കൂടാതെ വാഹനം സെൻറർ സ്​റ്റാൻഡിൽ സൂക്ഷിക്കണം.

വാഹനം വീണ്ടും ഉപയോഗിക്കുമ്പോൾ:

വാഹനത്തി​െൻറ എ.സി ഓഫ് ചെയ്തു സ്റ്റാർട്ട് ആക്കുക. ഉടനെ ആക്സിലേറ്റർ പെട്ടെന്ന് അമർത്തരുത്. മൂന്ന് മിനിറ്റിന് ശേഷം ആക്സിലറേറ്റർ പതുക്കെ കൊടുത്ത് എൻജിൻ റൈസ് ചെയ്യുക. എ.സി ഓൺ ചെയ്തശേഷം ഡോറി​െൻറ ഗ്ലാസുകൾ താഴ്ത്തിയിടുക.

വാഹനം വേഗത കുറച്ച് മുന്നോട്ട് എടുത്ത് ബ്രേക്ക് ചവിട്ടി കാര്യക്ഷമത ഉറപ്പ് വരുത്തണം.

ടയർ പ്രഷറും തേയ്മാനവും നിർബന്ധമായും പരിശോധിക്കണം. മഴക്കാലമായതിനാൽ ത്രെഡി​െൻറ തേയ്മാനം വലിയ ദുരന്തത്തിന് കാരണമായേക്കാം.

ഹെഡ് ലൈറ്റ്, ബേക്ക് ലൈറ്റ്, ഇൻഡിക്കേറ്റർ, ഹോൺ എന്നിവ പരിശോധിക്കണം.

Tags:    
News Summary - Vehicle protection in lockdown; Let's look at these things

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.