കലിപ്പന്മാരുടെ ഒാമനയാണ് എന്നും കെ.ടി.എം ഡ്യൂക്. പേപ്പറിലെ എച്ച്.പിയും ടോർക്കുമൊക്കെ റോഡിലും കിട്ടാൻ തുടങ്ങിയത് ഇൗ ഒാറഞ്ച് സുന്ദരൻ വന്നിട്ടാണെന്നാണ് ഫ്രീക്ക് പിള്ളേർ പറഞ്ഞുനടക്കുന്നത്. അതെന്തായാലും പ്രസസ്തിയും കുപ്രശസ്തിയും വേണ്ടുവോളമുള്ള ഒാസ്ട്രിയക്കാരനാണിവൻ.
ഡ്യൂക് വാങ്ങിയ പാതിപേരും പരലോകത്തെത്തി എന്നൊരു കരകമ്പി പാണന്മാർ പാടി നടന്ന കാലമുണ്ടായിരുന്നു. എങ്കിലും നമ്മുടെ ലാലേട്ടനെപോലെ എല്ലാർക്കും ഇഷ്ടമാണീ ചുള്ളനെ. ഡ്യൂകിെൻറ പെർഫോമൻസ് അനുഭവിക്കാൻ വാങ്ങി ഒാടിക്കേണ്ട ബൈക്കാണ് 250സി.സിയുടേത്.
125 മുതൽ 390 സി.സി വരെയുള്ള ബൈക്കുകൾ ഉണ്ടെങ്കിലും എല്ലാം കൊണ്ടും മധ്യത്തിൽ നിൽക്കുന്ന വിഭാഗമാണ് 250. ബി.എസ് ആറിലേക്ക് പരിവർത്തിപ്പിച്ച ഡ്യൂക് 250നെ കെ.ടി.എം നിരത്തിലെത്തിച്ചതാണ് പുതിയ വിശേഷം. കെ.ടി.എമ്മിെൻറ തമ്പുരാനായ 1290 സൂപ്പർ ഡ്യുകിനോട് സാമ്യമുള്ള ഹെഡ്ലൈറ്റും ഡെ ടൈം റണ്ണിങ്ങ് ലാമ്പുമാണ് 250ന് നൽകിയിരിക്കുന്നത്.
ഡ്യവൽ ചാനൽ സൂപ്പർ മോെട്ടാ എ.ബി.എസാണ് ബൈക്കിന്. സൂപ്പർ മോേട്ടാ മോഡ് പ്രവർത്തിപ്പിക്കാൻ ഒരു സ്വിച്ച് അമർത്തിയാൽ മതി. പിന്നിലെ വീലിൽ നിന്ന് എ.ബി.എസ് ഒഴിവാക്കി മുന്നിൽ മാത്രം പ്രവർത്തിപ്പിക്കുന്ന സംവിധാനമാണ് സൂപ്പർ മോെട്ടാ.
ഡാർക് ഗാൾവനൊ, സിൽവർ മെറ്റാലിക് എന്നിങ്ങനെ പുതിയ രണ്ട് നിറങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 248.8 സി.സി സിംഗിൾ സിലിണ്ടർ എഞ്ചിൻ 9000 ആർ.പി.എമ്മിൽ 29.6 ബി.എച്ച്.പി കരുത്തും 7500 ആർ.പി.എമ്മിൽ 24 എൻ.എം ടോർക്കും ഉൽപ്പാദിപ്പിക്കും. വില 2.09 ലക്ഷം. സുസുക്കി ഗിഗ്സർ 250 ആയിരിക്കും പ്രധാന എതിരാളി. 5000 രൂപ കൊടുത്ത് ബൈക്ക് ബുക്ക് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.