ന്യൂഡൽഹി: ഇലക്ട്രിക് വാഹനങ്ങൾക്ക് വീണ്ടും പുതിയ ഇളവുമായി കേന്ദ്ര സർക്കാർ. ഇലക്ട്രീക് ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾക്ക് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പുതുതായി ലഭിക്കാനും പുതുക്കാനും ഫീസ് ആവശ്യമില്ലെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം അറിയിച്ചു. ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രോൽസാഹനം നൽകുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്ന് മന്ത്രാലയം അറിയിച്ചു.
ഫോസിൽ ഇന്ധനത്തിലോടുന്ന വാഹനങ്ങളുടെ എണ്ണം പരിഗണിച്ചാൽ ലോകത്ത് മുൻനിരയിൽ ഇന്ത്യ വരില്ലെങ്കിലും അവ വരുത്തുന്ന അന്തരീക്ഷ മലിനീകരണത്തിൽ ഏറെ മുന്നിലുമാണ്. ചൈനയും യു.എസുമുൾപെടെ രാജ്യങ്ങളാണ് വാഹനങ്ങളുടെ എണ്ണത്തിൽ മുൻനിരയിലുള്ളത്. പക്ഷേ, മലിനീകരണത്തിൽ അവയെ കടത്തിവെട്ടും ഇന്ത്യ.
കീശ ചോർത്തുന്ന പെട്രോളും ഡീസലും ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് പകരം സംവിധാനമായി ലോകം കീഴടക്കുന്ന ഇ-വാഹനങ്ങൾക്ക് പക്ഷേ, വില ഏറെ കൂടുതലാണ്. വൈദ്യുതി നിറക്കാൻ സംവിധാനങ്ങളും കുറവ്. ഇവ കാരണം ഇപ്പോഴും ഇന്ത്യയിൽ ഇ- വാഹനങ്ങളുടെ വിൽപനയും ഉൽപാദനവും തകൃതിയായിട്ടില്ല. 'ഫെയിം 2 പദ്ധതി', ഇ.വി ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ഇളവ് തുടങ്ങിയ പദ്ധതികൾ നേരത്തെ കേന്ദ്ര സർക്കാർ അവതരിപ്പിച്ചിരുന്നു.
ഇന്ത്യയിൽ ഇ-വാഹനങ്ങൾക്ക് ഉയർന്ന ഇറക്കുമതി ചുങ്കം ചുമത്തുന്നത് കുറക്കാൻ യു.എസ് കമ്പനിയായ ടെസ്ല ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.