ന്യൂഡല്‍ഹി: ഒന്നിലധികം ഇന്ധനങ്ങള്‍ ഉപയോഗിച്ച് ഓടിക്കാവുന്ന ഫ്ലക്സ് ഫ്യുവല്‍ എന്ജിന് വാഹനങ്ങള്‍ വരുന്നു. എല്ലാ വാഹന നിർമാതാക്കളും ഫ്ലക്സ് ഫ്യുവല്‍ എന്ജിന് വാഹനങ്ങള്‍ നിർമിക്കാൻ അടുത്ത മൂന്നോ നാലോ മാസത്തിനുള്ളിൽ ഉത്തരവ് ഇറക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പുണെയിൽ നടന്ന ചടങ്ങിൽ പറഞ്ഞു.
ഫ്ലക്സ് എന്ജിന് വാഹനങ്ങളില്‍ പെട്രോളിേൻറയും എഥനോളിേൻറയും മിശ്രിതമോ എഥനോള്‍ മാത്രമായും ഉപയോഗിക്കാം. നിലവിലെ നിയമം അനുസരിച്ച് പെട്രോളില്‍ 10 ശതമാനം എഥനോള്‍ ചേര്‍ക്കാനേ അനുമതിയുള്ളൂ. 2025ല്‍ പെട്രോളില്‍ ചേര്‍ക്കാവുന്ന എഥനോളിെൻറ അളവ് 20 ശതമാനമാക്കിക്കൊണ്ടുള്ള നിയമം വരും. ഫ്ലാക്സ് എന്ജിന് വാഹനം നിർമിക്കാൻ ബി.എം.ഡബ്ല്യുവിനോട് ആദ്യം നിർദേശം നൽകുമെന്ന് മന്ത്രി പറഞ്ഞു.
100 ശതമാനം ശുദ്ധമായ എഥനോള്‍ (ഇ100) മാത്രം ലഭ്യമാക്കുന്ന പമ്പുകള്‍ രാജ്യത്ത് ആറു മാസത്തിനുള്ളില്‍ സജ്ജീകരിക്കും. എഥനോള്‍ ഉത്പാദനത്തിനായി ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് 2,500 കോടി നിക്ഷേപിക്കും. പഞ്ചസാരയില്‍ നിന്നുള്ള എഥനോള്‍ ഉത്പാദനത്തിലേക്ക് തിരിയാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ പഞ്ചസാര മില്ലുകളെ പ്രാപ്തമാക്കും. രാജ്യത്തെ സാമ്പത്തിക രംഗം ക്ലീന്‍ എനര്‍ജി അടിസ്ഥാനത്തിലുള്ളതാക്കി മാറ്റുന്നതിെൻറ ഭാഗമാണ് എഥനോളിെൻറ ഉപയോഗത്തിലൂടെ ലക്ഷ്യമാക്കുന്നതെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് റെയിൽവേ, മെട്രോ, അന്തർ സംസ്ഥാന ദീർഘ ദൂര ബസുകൾ തുടങ്ങിയവ ഗ്രീന്‍ ഹൈഡ്രജന്‍ സംവിധാനത്തിലേക്ക് മാറ്റാനുള്ള പദ്ധതിയും ഗതാഗതമന്ത്രാലയത്തിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.