ഒരു കാലത്ത് സിനിമ താരങ്ങളുടെ പ്രിയ വാഹനമായിരുന്നു പ്രീമിയർ പദ്മിനി. ഇപ്പോഴും ഇൗ പഴയ പടക്കുതിരക്ക് ആരാധകൾ ഏറെയാണ്. പ്രീമിയർ ഒാേട്ടാമൊബൈൽ ലിമിറ്റഡ് എന്ന ഇന്ത്യൻ കമ്പനി ഇറ്റലിക്കാരനായ ഫിയറ്റിെൻറ സഹകരണത്തോടെ നിർമിച്ചിരുന്ന വാഹനമാണിത്.
1964 മുതൽ 2000 വരെ ഇവ നിരത്തിലിറങ്ങിയിരുന്നു. ഹിന്ദുസ്ഥാൻ മോേട്ടാഴ്സിെൻറ അംബാസിഡർ ഇന്ത്യൻ നിരത്തുകളിൽ വാഴുന്ന കാലത്താണ് പ്രീമിയർ പദ്മിനിയുടെ വരവ്. വാഹന വിപണിയിൽ വൈവിധ്യങ്ങളില്ലാതിരുന്ന സമയത്ത് ലഭിച്ച പദ്മിനിയെ ഇന്ത്യക്കാർ കൊണ്ടാടി.
രജനീകാന്ത്, മമ്മൂട്ടി, ആമിർ ഖാർ തുടങ്ങി താര രാജാക്കന്മാർ ഉടമകളായതോടെ പദ്മിനിയുടെ താരമൂല്യം ഉയർന്നു. സാധാരണക്കാരായ ധാരാളംപേർക്കും വൈകാരികമായ അടുപ്പമുള്ള വാഹനമായിരുന്നു ഇത്. ഏറെക്കാലം ഉപയോഗിച്ചതുകൊണ്ടൊ ഏറെ കൊതിച്ചശേഷം സ്വന്തമാക്കിയതുകൊണ്ടൊ ഒക്കെ നിരവധി മനുഷ്യരുടെ ഹൃദയങ്ങളിൽ പ്രീമിയർ പദ്മിനി ഇടംപിടിച്ചിരുന്നു.
10 വർഷമായി വീട്ടുപറമ്പിൽ നിർത്തിയിട്ടിരിക്കുന്ന പ്രീമിയർ പദ്മിനിയെ സ്റ്റാർട്ട് ചെയ്യാനുള്ള ശ്രമം നടത്തി വിജയിച്ചിരിക്കുകയാണ് ഒരുകൂട്ടം ചെറുപ്പക്കാർ. ഇതിെൻറ വീഡിയോയും ഇവർ പങ്കുവച്ചിട്ടുണ്ട്. പെട്രോൾ ഹെഡ് മോേട്ടാർ ഗാരേജ് എന്ന പേരിൽ ഇവർക്കൊരു യു ട്യൂബ് ചാനലും ഉണ്ട്.
വർഷങ്ങളായി ആളുകൾ ഉപേക്ഷിച്ച വാഹനങ്ങൾ കോൾഡ് സ്റ്റാർട്ട് ചെയ്യാനുള്ള ശ്രമമാണ് ഇൗ യുവാക്കൾ നടത്തുന്നത്. വാഹന പ്രേമികൾക്ക് കൗതുകവും ആകാംഷയും നൽകുന്ന ഏർപ്പാടാണ് കോൾഡ് സ്റ്റാർട്ട്. നശിച്ചു എന്ന് നാം കരുതുന്ന ചിലത് തിരികെ ലഭിക്കുേമ്പാഴുള്ള ആനന്ദമാണ് കോൾഡ് സ്റ്റാർട്ടിെൻറ അനന്തിരഫലം.
ചെറിയ ചില ജോലികൾ ചെയ്ത് പദ്മിനിയെ ഇവർ സ്റ്റാർട്ട് ആക്കുകയും ചെയ്തു. നിലവിൽ അനക്കാൻ കഴിയാത്ത വിധം വീലുകൾ ജാമായ അവസ്ഥയിലാണ് വാഹനം. ഉടമയുടെ അനുവാദത്തോടെ പ്രീമിയർ പദ്മിനിയെ പൂർണ്ണമായും റീ സ്റ്റോർ ചെയ്യാനുള്ള തീരുമാനത്തിലാണ് ഇവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.