ആസ്ട്രേലിയൻ ഇരുചക്രവാഹന നിർമാതാക്കളായ കെ.ടി.എം ഡ്യൂക്കിെൻറ 390 സി.സി ബൈക്ക് പുറത്തിറങ്ങി. പ്രകടമായ മാറ്റങ്ങളില്ലെങ്കിലും ചെറിയ ചില മാറ്റങ്ങൾക്ക് കമ്പനി മുതിർന്നിട്ടുണ്ട്. ഡോമിനറുൾപ്പടെയുള്ള മോഡലുകളിലൂടെ ബജാജ് ഉയർത്തുന്ന വെല്ലുവിളി നേരിടാനാകും ഡ്യൂക്ക് 390ലൂടെ കെ.ടി.എം ശ്രമിക്കുക. ഇതിനൊടപ്പം തന്നെ ഡ്യൂക്ക് 250, 200 എന്നീ മോഡലുകളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.
കോർണർ റോക്കറ്റ് എന്നാണ് ഡ്യൂക്കിെൻറ പുതിയ ഡിസൈനിെൻറ പേര്. ഡ്യൂക്കിെൻറ മറ്റ് മോഡലുകളിൽ നിന്ന് വ്യത്യസ്തമായി വലിയ ഹെഡ്ലൈറ്റാണ് ബൈക്കിനായി കമ്പനി നൽകിയിരിക്കുന്നത്. 13.5 ലിറ്ററിെൻറ ഇന്ധനടാങ്കിെൻറ ഡിസൈൻ കൂടുതൽ അഗ്രസീവ് ആക്കിയിട്ടുണ്ട്. എൽ.ഇ.ഡി ഡേടൈം റണ്ണിങ് ലൈറ്റ്, സ്മാർട്ഫോണുമായി കണക്ട് ചെയ്യാവുന്ന കെടിഎം മൈ റൈഡ് സാങ്കേതിക വിദ്യ, പില്യൻ സീറ്റുകൾ എന്നിവയ്ക്കു പുറമെ ഉപഭോക്താവിെൻറ ആവശ്യമനുസരിച്ചു ക്രമീകരിക്കാവുന്ന ക്ലച്ച്, ബ്രേക്ക് ലിവറുകൾ എന്നിവയും പുതിയ ഡ്യൂക്കിലുണ്ടാകും. അണ്ടർ ബെല്ലി എക്സ്ഹോസ്റ്റിന് പകരം സാദാ എക്സ്ഹോസ്റ്റാണ്. കൂടാതെ സ്ലിപ്പർ ക്ലച്ച്, റൈഡ് ബൈ വയർ, വിറയൽ കുറക്കാനായി ബാലൻസർ ഷാഫ്റ്റ് എന്നിവയും പുതിയ മോഡലുകളിലുണ്ട്.
രാജ്യാന്തര വിപണിയിലുള്ള 250 സി.സി എൻജിൻ തന്നെയാണ് പുതിയ ബൈക്കിലും കെ.ടി.എം ഉപയോഗിക്കുന്നത്. 30 ബി.എച്ച്.പി കരുത്തും 24 എൻ.എം ടോർക്കുമാണ് ഇൗ എൻജിൻ നൽകുക. ഡ്യൂക്ക് 200ന് 1.43 ലക്ഷവും ഡ്യൂക്ക് 250ന് 1.73 ലക്ഷവും ഡ്യൂക്ക് 390ന് 2.25 ലക്ഷവും രൂപയാണ് ന്യൂഡൽഹി ഷോറൂം വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.